Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു ക്ഷേത്രം, ഒരു കിണർ, ഒരു ശ്‌മശാനം'; ഹിന്ദു ഐക്യം വർധിപ്പിക്കാൻ ആഹ്വാനവുമായി മോഹൻ ഭാഗവത്

മുംബൈ: രാജ്യത്ത് ഹിന്ദു ഐക്യം വർധിപ്പിക്കാൻ ആഹ്വാനം ചെയ്‌ത്‌ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഹിന്ദുക്കൾക്ക് ഇടയിൽ നിലനിൽക്കുന്ന ജാതി വ്യവസ്ഥയും വിഭജനങ്ങളും പരിഹരിച്ചുകൊണ്ടുള്ള മാറ്റത്തിനാണ് മോഹൻ ഭാഗവത് ആവശ്യപ്പെട്ടിരിക്കുന്നത്. 'ഒരു ക്ഷേത്രം, ഒരു കിണർ, ഒരു ശ്‌മശാനം' എന്ന തത്വം സ്വീകരിച്ചുകൊണ്ട് കൂടുതൽ സാമൂഹിക ഐക്യത്തിന് വഴിയൊരുക്കണമെന്നാണ് മോഹൻ ഭാഗവത് ആവശ്യപ്പെട്ടിരിക്കുന്നത്.

അലിഗഡിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിനെത്തിയ ആർ‌എസ്‌എസ് മേധാവി എച്ച്ബി ഇന്റർ കോളേജിലും പഞ്ചൻ നാഗ്രി പാർക്കിലും നടന്ന രണ്ട് വ്യത്യസ്‌ത ശാഖകളിൽ സ്വയംസേവകരെ അഭിസംബോധന ചെയ്‌തു സംസാരിച്ചിരുന്നു. സമാധാനത്തിന്റെ സന്ദേശവാഹകനെന്ന നിലയിൽ ഇന്ത്യയ്ക്ക് ആഗോള ഉത്തരവാദിത്തം നിറവേറ്റുന്നതിന് യഥാർത്ഥ സാമൂഹിക ഐക്യം അനിവാര്യമാണെന്ന് അദ്ദേഹംഎടുത്തുപറഞ്ഞു.

mohanbhagwatrss

ഹിന്ദു സമൂഹത്തിന്റെ അടിത്തറ എന്ന നിലയിൽ സംസ്‌കാര'ത്തിന്റെ മൂല്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മോഹൻ ഭാഗവത് എടുത്തുകാണിച്ചതായി ആർ‌എസ്‌എസ് വൃത്തങ്ങൾ അറിയിച്ചു. പാരമ്പര്യം, സാംസ്‌കാരിക മൂല്യങ്ങൾ, ധാർമ്മിക തത്വങ്ങൾ എന്നിവയിൽ വേരൂന്നിയ ഒരു സമൂഹം കെട്ടിപ്പടുക്കാൻ അദ്ദേഹം അംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്‌തു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും സജീവമായി എത്തിച്ചേരാനും, താഴെത്തട്ടിൽ ഐക്യവും ഒത്തൊരുമയും പ്രോത്സാഹിപ്പിക്കുന്നതിനായും അവരെ അവരുടെ വീടുകളിലേക്ക് സ്വാഗതം ചെയ്യാനും അദ്ദേഹം സ്വയംസേവകരോട് ആവശ്യപ്പെട്ടു. സമൂഹത്തിലെ വിവിധ തട്ടുകളിൽ ഒരുമിച്ച് ഇറങ്ങി പ്രവർത്തിക്കണമെന്ന സൂചനയാണ് മോഹൻ ഭാഗവത് അണികൾക്ക് നൽകിയത്.

സമൂഹത്തിന്റെ അടിസ്ഥാന ഘടകമായി കുടുംബം തുടരുന്നുവെന്നും ശക്തമായ കുടുംബ മൂല്യങ്ങൾ സംസ്‌കാരത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്നും ആർ‌എസ്‌എസ് മേധാവി പറയുകയുണ്ടായി. ദേശീയതയും സാമൂഹിക ഐക്യവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഉത്സവങ്ങളുടെ കൂട്ടായ ആഘോഷത്തെയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

'ഒരു കിണർ, ഒരു ക്ഷേത്രം, ഒരു ശ്‌മശാനം എന്ന തത്വം പിന്തുടരുമ്പോൾ മാത്രമേ സാമൂഹിക ഐക്യം യാഥാർത്ഥ്യമാകൂ.... അത് വ്യത്യാസങ്ങളും വിവേചനങ്ങളും ഇല്ലാതാക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും ഐക്യം വളർത്താനും സഹായിക്കും' അദ്ദേഹം ആർഎസ്എസ് പ്രവർത്തകരോട് സംവദിക്കവേ വ്യക്തമാക്കി.

'സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരണമെങ്കിൽ, കുടുംബ മാനേജ്മെന്റ്, സാമൂഹിക ഐക്യം, പരിസ്ഥിതി സംരക്ഷണം, സ്വയം അവബോധം, പൗര ധർമ്മം എന്നിവ ഉൾപ്പെടുന്ന അഞ്ച് മാറ്റങ്ങളിൽ (പഞ്ച പരിവർത്തനം) നാം പ്രവർത്തിക്കേണ്ടതുണ്ട്' അദ്ദേഹം പറഞ്ഞു. കുടുംബങ്ങളിൽ ഉൾപ്പെടെ ഊന്നിയുള്ള മാറ്റാതെ കുറിച്ചാണ് അദ്ദേഹം പരിപാടിയിൽ കൂടുതലായി സംസാരിച്ചത്.

ആദർശ ഹിന്ദു കുടുംബം എന്ന ആശയം യാഥാർത്ഥ്യമാക്കുന്നതിനായി കോളേജുകളിൽ സെമിനാറുകൾ സംഘടിപ്പിക്കാനും സ്ത്രീകളുടെ യോഗങ്ങൾ നടത്താനും മാതാപിതാക്കളെ ആരാധിക്കൽ പോലെയുള്ള പരിപാടികൾ സംഘടിപ്പിക്കാനും ആർ‌എസ്‌എസ് പദ്ധതിയിട്ടിട്ടുണ്ടെന്നും മോഹൻ ഭാഗവത് സ്വയം സേവകരോട് പറഞ്ഞു.

Take a Poll

എല്ലാ വീടുകളും സന്ദർശിച്ച് എല്ലാ ജാതി-വിഭാഗങ്ങളിലുമുള്ള ആളുകളുമായി ചർച്ചകൾ നടത്താനും അവരെ സ്വന്തം വീടുകളിലേക്ക് ക്ഷണിക്കാനും ഭഗവത് ആർ‌എസ്‌എസ് പ്രവർത്തകരോട് ആവശ്യപ്പെട്ടു. രാജ്യത്തെ ഹിന്ദു വിഭാഗങ്ങളുടെ ഐക്യം ശക്തിപ്പെടുത്തി കൊണ്ട് മുന്നോട്ട് പോവുക വഴി കൂടുതൽ ശക്തിപ്രാപിക്കുകയാണ് ആർഎസ്എസ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്.

നേരത്തെ ഭാരത് മാതാ കീ ജയ് വിളിക്കുന്ന മുസ്ലീങ്ങൾക്ക് ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കാമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. മുസ്ലീങ്ങൾക്ക് ശാഖകളിൽ പങ്കെടുക്കാൻ രണ്ട് നിബന്ധനകളാണ് മോഹന്‍ ഭാഗവത് മുന്നോട്ടുവച്ചത്. ഭാരത് മാതാ കീ ജയ് വിളിക്കുന്നതും, കാവി കൊടിയെ അംഗീകരിക്കണം എന്നതുമാണ് ഈ നിബന്ധനകൾ. വ്യത്യസ്‌തമായ മതാചാരങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യക്കാർ ഒന്നാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+