9,300 കുട്ടികൾക്ക് മാതാപിതാക്കളെ നഷ്ടമാവുകയോ ഉപേക്ഷിക്കപ്പെട്ടുകയോ ചെയ്തു: എൻസിപിസിആർ
ദില്ലി: കോവിഡ് 19 മൂലം രക്ഷിതാക്കളെ നഷ്ടമായ കുട്ടിക്കളുടെ ക്ഷേമത്തിനായി ആറിന പദ്ധതികള്‍ ആവിഷ്കരിച്ചതായി ദേശീയ ബാലാവകാശ കമ്മീഷന്‍ ( എന്‍സിപിസിആര്‍). സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ബാലാവാകശ കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പുതുതായി സൃഷ്ടിച്ച ബാല സ്വരാജ് പോർട്ടലിൽ 9,346 കുട്ടികളുടെ ഡാറ്റ അപ്‌ലോഡ് ചെയ്തതായും സത്യവാങ്മൂലത്തിൽ പറയുന്നു.
ഇതില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട 1,742 കുട്ടികളുടെ വിവരമാണ് ഉള്ളത്. 7,464 പേര്‍ മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ നഷ്ടപ്പെട്ടവരാണ്. 2020 മാർച്ച് മുതൽ മെയ് വരെ കുടുംബത്താല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയവരായി 140 പേരുമുണ്ട്. ഈ കുട്ടികളിൽ 1,224 പേർ ഇപ്പോൾ ഒരു രക്ഷാകർത്താവിനൊപ്പം താമസിക്കുന്നു, 985 പേർ നിയമപരമായ രക്ഷാകർത്താവല്ലാത്ത കുടുംബാംഗത്തോടൊപ്പമാണ് കഴിയുന്നത്. ഒരൊറ്റ രക്ഷകർത്താവിനൊപ്പം താമസിക്കുന്നവര്‍ 6612 പേരാണ്. കൂടാതെ 31 കുട്ടികളെ പ്രത്യേക ദത്തെടുക്കൽ ഏജൻസിയിലേക്ക് അയക്കുകയും ചെയ്തു.

സുപ്രീംകോടതിയിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം മധ്യപ്രദേശിൽ 318 കുട്ടികൾ അനാഥര്‍. ഇത് പട്ടികയില്‍ ഒരു സംസ്ഥാനത്ത നിന്നുമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. 104 പേര്‍ കുടുംബം ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഒരു രക്ഷകർത്താവിനെ നഷ്ടപ്പെട്ട ഏറ്റവും കൂടുതൽ കുട്ടികൾ ഉത്തർപ്രദേശിലാണുള്ളത്. 1,830 കുട്ടികളാണ് യുപിയില്‍ ഇപ്പോൾ ഒറ്റ-രക്ഷാകർത്താവിന് കീഴിലായി തുടരുന്നു.
ഇത്തരം കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കേണ്ടത് ആവശ്യമാണെന്നും എൻസിപിസിആർ സത്യവാങ്മൂലത്തിൽ പറയുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം ഇപ്പോള്‍ അതിന് അര്‍ഹരാണ്. സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പോലും സ്കൂൾ ഫീസ് സർക്കാർ വഹിക്കുമെന്ന് ഉറപ്പാക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളാൻ സംസ്ഥാന സർക്കാരുകൾക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും (ഡിഇഒ) സ്കൂളുകൾക്കും ശുപാർശകൾ നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. ജില്ലാ ശിശു ക്ഷേമ സമിതികള്‍ വഴി ആനുകൂല്യത്തിന് അപേക്ഷിക്കാന്‍ സാധിക്കും. സ്കൂളുകള്‍ക്ക് കുട്ടിയെ തിരിച്ചറിഞ്ഞ് ശിശുക്ഷേമ സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യാം. 1 മുതല്‍ എട്ട് വരേയുള്ള കൂട്ടികളുടെ ആനുകൂല്യമാണ് ഇത്തരത്തില്‍ നേടാന്‍ സാധിക്കുക.
എട്ടാം ക്ലാസുകള്‍ക്ക് മുകളിലുടെ വിദ്യാഭ്യാസ ചിലവുകള്‍ ഏറ്റെടുക്കുന്നതിന് വേണ്ട നയം രൂപീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. കുട്ടികൾക്കായി പിഎം-കെയേഴ്സ് പദ്ധതി പ്രകാരം പ്രധാനമന്ത്രി നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു" എന്നും എൻസിപിസിആർ സത്യവാങ്മൂലത്തിൽ പറയുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും എൻസിപിസിആറിൽ നിന്നും ഇത്തരത്തിലുള്ള കുട്ടികളുടെ വിവരങ്ങൾ സുപ്രീം കോടതി കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് ഈ കുട്ടികളെ പരിപാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് അധികാരികളുടെ ബാധ്യതയാണെന്നും അഭിപ്രായപ്പെട്ടിരുന്നു.
ഹോളിവുഡ് ലോകത്ത് നിന്ന് മായാത്ത സുന്ദരി; മെര്‍ലിന്‍ മണ്‍റോയുടെ ജന്മദിനം ഓര്‍ത്ത് സിനിമലോകം












Click it and Unblock the Notifications