24 മണിക്കൂറിനിടെ 4 ലക്ഷം കൊവിഡ് കേസുകള്‍, 3523 മരണങ്ങള്‍, രാജ്യത്ത് ഉയര്‍ന്ന പ്രതിദിന വര്‍ധന
ദില്ലി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ പാരമ്യത്തിലേക്ക് എത്തുന്നു. 24 മണിക്കൂറിനിടെ നാല് ലക്ഷത്തില്‍ അധികം കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. 4,01993 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കൊവിഡില്‍ ഇന്ത്യ വിറയ്ക്കുന്നുവെന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാം. 3523 പേരാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. ഇതുവരെ 2,11853 പേരാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളാണ് കൊവിഡ് കേസുകളില്‍ മുന്നിലുള്ളത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 62919 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം സ്ഥാനത്തേക്ക് കര്‍ണാടക എത്തി. 48296 കേസുകളാണ് കര്‍ണാടകത്തില്‍ റെക്കോര്‍ഡ് ചെയ്തത്. കേരളത്തില്‍ 37199 കേസുകളാണ് രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശില്‍ 34372 കേസുകളും ദില്ലയില്‍ 27047 കേസുകളും രേഖപ്പെടുത്തി. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ കൂടുതല്‍ രോഗികളും പ്രതിദിന വര്‍ധനവും കൂടുതലുള്ളവയാണ്. ഗുരുതര സാഹചര്യം ദില്ലിയിലും ഉത്തര്‍പ്രദേശിലുമാണ് ഉള്ളത്.
രാജ്യത്തെ മൊത്തം കേസുകളുടെ 52.19 കേസുകളും ഈ അഞ്ച് സംസ്ഥാനങ്ങളിലായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ കേസുകള്‍ മാത്രം കണക്കിലെടുത്താല്‍ അത് 15.65 ശതമാനം വരും. ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 828 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ദില്ലിയില്‍ 375 പേരും മരിച്ചു. അതേസമയം ഓക്‌സിജന്‍ പ്രതിസന്ധി ഇപ്പോഴും ശക്തമായി സംസ്ഥാനങ്ങളില്‍ തുടരുകയാണ്. ദില്ലി ഇത് അതിശക്തമാണ്. യുപിയില്‍ പതിനെട്ടിന് വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷനുമായി മുന്നോട്ട് പോവാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ബിജെപിയുടെ എംഎല്‍എസി ഹരിനാരായണ്‍ ചൗധരിയും കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സമാജ് വാദി നേതാവ് അസം ഖാനും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോള്‍ ജയിലിലാണ്. സിതാര്‍ മാന്ത്രികന്‍ പണ്ഡിത് ദേബു ചൗധരിയും കൊവിഡ് ബാധിച്ച് മരിച്ചു. അദ്ദേഹം ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 85ാം വയസ്സിലാണ് അന്ത്യം.












Click it and Unblock the Notifications