കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാസ്മയ്ക്ക് പകരം നല്‍കിയത് മുസമ്പി ജ്യൂസ്, രോഗി മരിച്ചു; യുപിയിലെ ആശുപത്രി അടച്ചുപൂട്ടി

Google Oneindia Malayalam News

ലക്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഡെങ്കിപ്പനിയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രി അടച്ചുപൂട്ടി. അധുകൃതർ നടത്തിയ അന്വേഷണത്തിൽ ആശുപത്രിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് നടപടി.

ബ്ലഡ് പ്ലേറ്റ്‌ലെറ്റിന് പകരം മുസമ്പി ജ്യൂസ് നൽകിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെയായിരുന്നു ജില്ലാഭരണകൂടം പ്രാഥമിക അന്വേഷണം നടത്തിയത്. ഇതിന് പിന്നാലെയാണ് പിഴവ് സംഭവിച്ചെന്ന് വ്യക്തമായത്. ആശുപത്രിക്കെതിരെ കർശനമായ നടപടി എടുക്കണമെന്ന് മരിച്ച രോഗിയുടെ കുടുംബം സർക്കാരിനോട് അഭ്യർത്ഥിച്ചു.

new

32 കാരനായ രോഗിക്ക് പ്രയാഗ്‌രാജിലെ ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്ററിൽ 'പ്ലാസ്മ' എന്ന് അടയാളപ്പെടുത്തിയ ബാഗിൽ മധുര നാരങ്ങാനീര് ആണ് നൽകിയതെന്നാണ് ആരോപണം. ആശുപത്രിയിൽ നിന്ന് നൽകിയ ബാ​ഗുകളിൽ ഒന്ന് നൽകിയതിന് ശേഷം രോഗിയുടെ നില വഷളായതായി കുടുംബം ആരോപിക്കുന്നു.

രോഗിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു, അവിടെ അദ്ദേഹം മരിച്ചു, 'പ്ലേറ്റ്‌ലെറ്റ്' ബാഗ് വ്യാജമാണെന്നും അതിൽ മധുര നാരങ്ങയോ മുസമ്പിയോ കലർന്നതാണെന്നും രണ്ടാമത്തെ ആശുപത്രിയിലെ ഡോക്ടർ പറയുകയായിരുന്നു.

Viral video: രണ്ട് കവിളുകളിലും ചേര്‍ത്തു പിടിച്ചുമ്മ; രാഹുലിനെ സ്‌നേഹത്തില്‍ പൊതിഞ്ഞ് വൃദ്ധViral video: രണ്ട് കവിളുകളിലും ചേര്‍ത്തു പിടിച്ചുമ്മ; രാഹുലിനെ സ്‌നേഹത്തില്‍ പൊതിഞ്ഞ് വൃദ്ധ

തന്റെ 26 വയസുള്ള സഹോദരി വിധവ ആയെന്നും ​ഗുരുതരമായ വീഴ്ച വരുത്തിയ ആശുപത്രിക്ക് എതിരെ യോ​ഗി ആദിത്യനാഥ് സർക്കാർ കർശനമായ നടപടി എടുക്കണമെന്ന് മരിച്ച രോ​ഗിയുടെ ബന്ധു പറഞ്ഞു. ഡെങ്കിപ്പനി രോഗിക്ക് പ്ലേറ്റ്‌ലെറ്റിന് പകരം മധുര നാരങ്ങാനീര് നൽകുന്ന ആശുപത്രിയുടെ വൈറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് എന്റെ നിർദ്ദേശപ്രകാരം ആശുപത്രി സീൽ ചെയ്യുകയും പ്ലേറ്റ്‌ലെറ്റ് പാക്കറ്റുകൾ പരിശോധനയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തതായി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ട്വീറ്റ് ചെയ്തു. പരിശോധനയിൽ ആശുപത്രി അധികൃതർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ആശുപത്രിക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പതക് പറഞ്ഞു.

ചീഫ് മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ആശുപത്രി സീൽ ചെയ്തുവെന്നും സാമ്പിൾ പരിശോധിക്കുന്നത് വരെ ആശുപത്രി തുറക്കില്ലെന്നും പ്രയാഗ്‌രാജ് അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ മാധ്യമങ്ങളോട് പറഞ്ഞു.

അമ്മയും അച്ഛനും സഹോദരങ്ങള്‍; അന്വേഷണത്തിന് ഒടുവില്‍ മകള്‍ കണ്ടെത്തിയ രഹസ്യം!!അമ്മയും അച്ഛനും സഹോദരങ്ങള്‍; അന്വേഷണത്തിന് ഒടുവില്‍ മകള്‍ കണ്ടെത്തിയ രഹസ്യം!!

രോഗികളുടെ ബന്ധുക്കൾ തന്നെയാണ് പ്ലേറ്റ്‌ലെറ്റുകൾ വാങ്ങിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. രോഗിയുടെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് 17,000 ആയി കുറഞ്ഞു, തുടർന്ന് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ എത്തിക്കാൻ ഇദ്ദേഹത്തിന്റെ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നെന്നും ആശുപത്രി അധികൃതർ പറഞ്ഞു. രോ​ഗിയുടെ ബന്ധുക്കൾ അഞ്ച് യൂണിറ്റ് പ്ലേറ്റ്ലെറ്റുകൾ ഒരു സർക്കാർ

ആശുപത്രിയിൽ നിന്ന് കൊണ്ടുവന്നുവെന്നും മൂന്നെണ്ണം കൊടുത്തപ്പോൾ രോ​ഗിക്കത് റിയാക്ഷൻ വന്നെന്നും ഇതോടെ അത് നിർത്തിയെന്നും ആശുപ്ത്രി അധികൃതർ വാദിക്കുന്നു. അന്വേഷണം നടക്കട്ടേയെന്നും ഇവർ വ്യക്തമാക്കി.

English summary
Mosambi juice was given instead of plasma and the patient died; The hospital in UP was closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X