• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും യുഎഇയിൽ നിന്ന് എത്തിയവർ; റിപ്പോർട്ടുകൾ ഇങ്ങനെ...

Google Oneindia Malayalam News

ഡൽഹി: ഡൽഹിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഒമൈക്രോൺ പോസിറ്റീവ് കേസുകളിൽ ഭൂരിഭാഗവും യുഎഇ യിൽ നിന്നുളളവരെന്ന് കണ്ടെത്തി. ഇതുവരെ ഡൽഹിയിൽ 24 ഒമൈക്രോൺ കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം,

22 കേസുകളുടെ ഉറവിടത്തിൽ 19 പേർ അന്തർദ്ദേശീയ യാത്രക്കാരാണ്. ഇതിൽ മൂന്ന് പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് പരീക്ഷണം നടത്തിയപ്പോൾ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

19 - പേരിൽ 10 പേർ യുഎഇയിലേക്കും നാലുപേർ യുകെയിലേക്കും രണ്ടുപേർ ദക്ഷിണാഫ്രിക്കയിലേക്കും രണ്ടുപേർ ടാൻസാനിയയിലേക്കും ഒരാൾ സിംബാബ്‌വെയിലേക്കും യാത്രാ ചെയ്തവരാണ്.

1

കേസുകളുടെ വർദ്ധനവിനിടയിൽ, പ്രത്യേകിച്ച് ഒമൈക്രോൺ വകഭേദത്തിൽപ്പെട്ട എല്ലാ പുതിയ കേസുകളും ജീനോം സീക്വൻസിങ് നടത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചുണ്ട്. നാഷണൽ സെന്റർ ഓഫ് ഡിസീസ് കൺട്രോൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ്, ലോക് നായക് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. ഈ ആശുപത്രികൾ ഏകദേശം 320 സാമ്പിളുകളുടെ ജീനോം സീക്വൻസിങ് നടത്തിയിട്ടുണ്ടെന്നും അതിൽ 11% ഒമൈക്രോണെന്നും 49% ഡെൽറ്റയും 40% മറ്റുള്ളവയും ആണ്.

2023 ല്‍ കോണ്‍ഗ്രസ് കർണാടക പിടിക്കുമോ? കൗൺസിൽ തിരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിക്ക് ആശങ്ക2023 ല്‍ കോണ്‍ഗ്രസ് കർണാടക പിടിക്കുമോ? കൗൺസിൽ തിരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിക്ക് ആശങ്ക

3

ഡൽഹിയിൽ, കഴിഞ്ഞ ദിവസം, തിങ്കളാഴ്ച മാത്രം 91 കേസുകൾ രേഖപ്പെടുത്തി. അതിൽ പോസിറ്റീവ് നിരക്ക് 0.20%. ആണ്. എന്നാൽ, റിപ്പോർട്ടുകൾ പ്രകാരം, ദിവസേനയുള്ള പുതിയ കേസിൽ വർദ്ധന കാണുന്നു. ഡിസംബർ 1 പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കോവിഡ് ബാധിച്ച് ആശുപത്രിയിൽ ആയവർ 111 ആയിരുന്നെങ്കിൽ തിങ്കളാഴ്ച അത് 197 ആയിരുന്നു. പോസിറ്റിവിറ്റി നിരക്ക് 0.07% ൽ നിന്ന് 0.20% ആയി ഉയർന്നു. മരണ നിരക്ക് 1.74% ആണ്. രോഗമുക്തി നിരക്ക് 98.23% ആണ്.

2

അത് സമയം, ഡൽഹിയിൽ 30,000 കോവിഡ് കിടക്കകൾ തയ്യാറാണെന്ന് സർക്കാർ അറിയിച്ചു, ഓരോ വാർഡിലും 100 കിടക്കകൾ. രണ്ടാഴ്ചത്തെ കൂടുമ്പോൾ ആവശ്യമെങ്കിൽ കിടക്കകൾ ക്രമീകരിക്കും. മൊത്തം കിടക്കകളുടെ ശേഷി 64,000 ആയി. കൂടാതെ, 6,800 ഐസിയു ഉടൻ സജ്ജമാകുമെന്നും നിർദ്ദേശം ഉണ്ട്.

2

ഇതിന് പുറമെ, വിദ്യാർത്ഥികൾ, നഴ്‌സുമാർ, പാരാമെഡിക്കുകൾ എന്നിവർക്ക് പ്രത്യേക പരിശീലനം നൽകി കോവിഡ് മാനേജ്‌മെന്റിനായി മനുഷ്യശേഷി വർദ്ധിപ്പിക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും. മരുന്നുകൾക്കും ഉപകരണങ്ങൾക്കും ക്ഷാമമില്ലെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോഗ്യ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡിസിസി, ബ്ലോക്ക് ഭാരവാഹികളാവാന്‍ 'ജോലിക്കാർ' വേണ്ട; 5 വർഷം ഇരുന്നവരും പുറത്ത്, നിർദേശം ഇങ്ങനെഡിസിസി, ബ്ലോക്ക് ഭാരവാഹികളാവാന്‍ 'ജോലിക്കാർ' വേണ്ട; 5 വർഷം ഇരുന്നവരും പുറത്ത്, നിർദേശം ഇങ്ങനെ

3

അതേസമയം, കോവിഡ് വൈറസ് പ്രതിരോധത്തിനായുളള വാക്സിൻ രാജ്യത്തെ കുട്ടികൾക്ക് ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇന്നലെ അറിയിച്ചു. കോവിഡ് വൈറസ് പ്രതിരോധ പ്രവർത്തനത്തിനായുളള കോവിഡ് വാക്സിൻ ആദ്യ ഡോസ് വാക്സിൻ രാജ്യത്ത് 88 ശതമാനം പേർ സ്വീകരിച്ചെന്നും 137 കോടി കോവിഡ് വാക്സിൻ ഇതുവരെ നൽകിയെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

2

രാജ്യത്തെ വൈറസിൽ നിന്നും പ്രതിരോധിക്കാൻ രണ്ട് പുതിയ വാക്സിനുകളുടെ അനുമതി പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യസഭയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. രാജ്യത്ത് മൂന്നാം തരംഗം മുന്നിൽ കണ്ട് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണ്. ഇതുവരെ 161 പേർക്ക് ഇതുവരെ ഒമൈക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചു. ഇതിൽ കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലാണ്.

2

എന്നാൽ, ഒമൈക്രോൺ വകഭേദത്തെ തുടർന്ന് ഗുരുതരമായ അവസ്ഥ ഇതുവരെ ആരിലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഒമൈക്ട്രോൺ ബാധിച്ചവരിൽ 14 ശതമാനം പേർക്കും കാര്യമായ ലക്ഷണങ്ങൾ ഇല്ലായിരുന്നെന്നും മന്ത്രി അറിയിച്ചു. എന്നാൽ, രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച സംസ്ഥാനമായി മഹാരാഷ്ട്ര. ആറ് പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം സ്ഥിരീകരിച്ചവരുടെ എണ്ണം മഹാരാഷ്ട്രയില്‍ മാത്രം 54 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു..

4

എന്നാൽ, ഒമിക്രോണ്‍ ഇതിനോടകം തന്നെ 89 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡെല്‍റ്റ വകഭേദത്തിനേക്കാള്‍ അതിവേഗം പടരുന്ന ഒമിക്രോണ്‍ ഒന്നര മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇരട്ടിക്കുമെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചിരിന്നു. "ഉയർന്ന തോതില്‍ പ്രതിരോധശേഷിയുള്ള രാജ്യങ്ങളിൽ ഒമിക്രോൺ അതിവേഗം പടരുകയാണ്. വൈറസിന്റെ വേഗത്തിലുള്ള വളര്‍ച്ചാ നിരക്ക് പ്രതിരോധ ശേഷിയെ എത്രത്തോളം ബാധിക്കുമെന്നതിലും വ്യക്തതയില്ല," ഡബ്ല്യുഎച്ച്ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആലപ്പുഴ രഞ്ജിത്തിന്റെ കൊലപാതകം; മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ
l

3

"2021 ഡിസംബർ 16 വരെ ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ആറ് മേഖലകളിലായി 89 രാജ്യങ്ങളിൽ ഒമിക്രോണ്‍ വകഭേദം തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങള്‍ ലഭ്യമാകുന്നതിനനുസരിച്ച് ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കും," ഡബ്ല്യുഎച്ചഒ അറിയിച്ചു.

6

"ഡെൽറ്റയെ അപേക്ഷിച്ച് ഒമൈക്രോണിന് ഗണ്യമായ വളർച്ചാ നിരക്കുണ്ട് എന്നതില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ട്. സമൂഹ വ്യാപനത്തിന്റെ തോത് രേഖപ്പെടുത്തുന്ന രാജ്യങ്ങളിൽ ഒമിക്രോണ്‍ ഡെൽറ്റ വകഭേദത്തേക്കാള്‍ വളരെ വേഗത്തിൽ പടരുന്നതായി മനസിലാകുന്നു. ഒന്നര മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഒമിക്രോണ്‍ ഇരട്ടിക്കുന്നു," ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

3

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയതിന് പിന്നാലെ തന്നെ ഒമിക്രോണ്‍ അതിതീവ്ര വ്യാപന ശേഷിയുള്ള അപകടകാരിയായ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. "വൈറസ് എത്രത്തോളം മനുഷ്യശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നതില്‍ വ്യക്തതയില്ല. ഇതിനായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്," ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

2

സംസ്ഥാനത്ത് ഇതുവരെ 11 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഹൈ റിസ്ക് പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരിലും പുതിയ വകഭേദം കണ്ടെത്തിയതോടെ നിയന്ത്രണ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്ത് എത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണമെന്നും നിർദ്ദേശം ഉണ്ട്.

3

അതേ സമയം, കേരളത്തിൽ നാലു് പേര്‍ക്ക് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. നാലുപേരും തിരുവനന്തപുരം ജില്ലക്കാരാണ്. കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ ജനിതക പരിശോധനയിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതര്‍ പതിനഞ്ചായി എന്നാണ് റിപ്പോർട്ട്.

cmsvideo
  ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗ സാധ്യത, ജാഗ്രത
  English summary
  Most of the Omicron cases confirmed in Delhi are from the UAE; The reports are here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X