പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചത് കൊടും ഭീകരനെ: പോലീസ് നീക്കം സ്ഫോടനത്തിന് പിന്നാലെ
ഗുവാഹത്തി: മേഘാലയ പോലീസ് അന്വേഷിച്ച് വരികയായിരുന്ന ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു. സോഹൻ ഡി ഷിറയാണ് മേഘാലയ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. ഗരോ നാഷണൽ ലിബറേഷന്‍ ആര്‍മിയുടെ സ്വയം പ്രഖ്യാപിത തലവനെയാണ് പോലീസ് ശനിയാഴ്ച വധിച്ചത്. ഫെബ്രുവരി 27ന് മേഘാലയയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗാരോ കുന്നുകളിൽ സാന്നിധ്യമുള്ള ഭീകരസംഘടനാ തലവന്‍ വധിക്കപ്പെട്ടിട്ടുള്ളത്.
ശനിയാഴ്ച രാവിലെ 11.50 ഓടെ ഡോബു അച്ചാപ്പെക്കില്‍ വച്ചാണ് ഗാരോ ഹിൽസ് പോലീസും മേഘാലയ പോലീസിന്റെ സ്പെഷ്യല്‍ ഫോഴ്സുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടുവെന്നാണ് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ഷില്ലോങ്ങിൽ നിന്ന് 320 കിലോമീറ്റര്‍ അകലെയുള്ള ഗാരോ കുന്നുകളിൽ മേഘാലയ പോലീസ് ഭീകരവിരുദ്ധ പോരാട്ടങ്ങൾ ആരംഭിച്ചിരുന്നു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി സ്ഥാനാര്‍ത്ഥി ജോന്നാതന്‍ എസ് സാങ്മ കൊല്ലപ്പെട്ടത്തിന് പിന്നാലെയാണ് ഭീകരവിരുദ്ധ പോരാട്ടങ്ങൾ ശക്തമാക്കിയിട്ടുള്ളത്.

തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങും വഴി ഗാരോ കുന്നുകളിൽ വച്ച് വാഹനവ്യൂഹത്തിന് നേരെയുണ്ടായ സ്ഫോടനത്തിൽ സാങ്മയ്ക്ക് പുറമേ പഴ്സണൽ സെക്രട്ടറി രണ്ട് പാർട്ടി പ്രവർത്തകരുമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ബംഗ്ലാദേശ് അതിര്‍ത്തിയിൽ നിന്ന് 100 കിലോമീറ്റർ അകലെ വച്ചാണ് സ്ഫോടനമുണ്ടായത്. അടുത്ത ആഴ്ച നടത്താനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പങ്കാളികളാവുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നതിന് വേണ്ടിയാണ് ഭീകരരുടെ നീക്കമെന്നാണ് സൂചന. ബംഗ്ലദേശില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് സോഹൻ തിരിച്ചെത്തിയതെന്നാണ് വിവരം.












Click it and Unblock the Notifications