60 ശതമാനം മാര്‍ക്ക് നേടിയാല്‍ ലാപ്ടോപ്, ചൗഹാന്റെ പ്രഖ്യാപനം, ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നാളെ?
ഭോപ്പാല്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ വീണ്ടും പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. പ്ലസ്ടുവിന് 60 ശതമാനമോ അതിന് മുകളിലോ മാര്‍ക്ക് വാങ്ങുന്നവര്‍ക്ക് ലാപ്ടോപ്പുകള് നല്‍കുമെന്നാണ് ചൗഹാന്റെ പ്രഖ്യാപനം. സൗജന്യ വാഗ്ദാനത്തെ ബിജെപിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുപോലെ എതിര്‍ക്കുന്ന സമയത്താണ് ചൗഹാന് തുടര്‍ച്ചയായി പ്രഖ്യാപനങ്ങള്‍ നടത്തുന്നത്.
2024ല്‍ നടക്കുന്ന ബോര്‍ഡ് പരീക്ഷകളില്‍ 60 ശതമാനം മാര്‍ക്ക് വാങ്ങുന്നവര്‍ക്കാണ് ലാപ്പ്ടോപ്പ് നല്‍കുക. നേരത്തെ പാസാവാന്‍ 75 മാര്‍ക്കുകള്‍ ഈ പരീക്ഷയില്‍ വാങ്ങണമായിരുന്നു. ഇപ്പോള്‍ ആ നിയമമില്ല. ഗ്വാളിയോറില്‍ ലാഡ്ലി ബെഹ്ന യോജന പദ്ധതിയുടെ ഭാഗമായി സംസാരിക്കുമ്പോഴാണ് ചൗഹാന് ഈ പ്രഖ്യാപനം നടത്തിയത്. അതേസമയം നഗര-ഗ്രാമീണ മേഖല സ്കൂളുകളിലെ പരീക്ഷകളില്‍ ആദ്യ മൂന്ന് റാങ്കുകളില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ സ്കൂട്ടറുകള് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വര്‍ഷം മധ്യപ്രദേശ് സര്‍ക്കാര്‍ 96.6 കോടി രൂപയാണ് 78641 വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകളിലേക്കായി നിക്ഷേപിച്ചത്. 75 ശതമാനം മാര്‍ക്കില്‍ കൂടുതല്‍ വാങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വാങ്ങാനായിട്ടായിരുന്നു. ഈ പണം നല്‍കിയത്. ലാഡ്ലി ബെഹ്ന പദ്ധതി പ്രകാരം നേരത്തെ മധ്യപ്രദേശിലെ സ്ത്രീകള്‍ക്ക് ആയിരം രൂപ ലഭിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഈ തുക 1250 ആയി ഉയര്‍ത്തിയിരുന്നു. ഇത് തന്റെ രാഖി ഗിഫ്റ്റ് അഥവാ സഹോദര സ്നേഹത്തിന്റെ ഭാഗമായിട്ടാണെന്ന് ചൗഹാന് പറഞ്ഞിരുന്നു.
അതേസമയം തെരഞ്ഞെടുപ്പിന് ശേഷം സ്ത്രീകള്‍ക്ക് നല്കി വരുന്ന ധനസഹായം 1500 രൂപയായി ഉയര്‍ത്തുമെന്നാണ് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഘട്ടത്തില്‍ നിരവധി പ്രഖ്യാപനങ്ങളാണ് ചൗഹാന് നേരത്തെ തന്നെ നടത്തിയത്. സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് സംവരണമുണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പോലീസ് ജോലികളിലും ഇത്തരം സംവരണം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചതായിരുന്നു മറ്റൊരു നീക്കം. സംസ്ഥാനത്തെ പാവപ്പെട്ട സ്ത്രീള്‍ക്ക് നൂറ് രൂപയ്ക്ക് മുകളില്‍ വൈദ്യുതി ബില്‍ ലഭിക്കില്ലെന്നും മുഖ്യമന്ത്രി ചൗഹാന് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങളെ നേരിടാനാണ് ഇത്തരമൊരു പ്രഖ്യാപനം ശിവരാജ് സിംഗ് നടത്തിയത്. വൈദ്യുതി അടക്കം സൗജന്യമായി നല്‍കുമെന്ന് കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചതാണ്. അതേസമയം ബിജെപിയുടെ ഉന്നത തല യോഗം നാളെ ഡല്‍ഹിയില്‍ നടക്കുന്നുണ്ട്.
മധ്യപ്രദേശിലെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി നാളെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. 64 സ്ഥാനാര്‍ത്ഥികള്‍ അടങ്ങുന്നതായിരിക്കും ഈ പട്ടികയെന്നാണ് സൂചന. തിങ്കളാഴ്ച്ച ഡല്‍ഹിയില്‍ ബിജെപി അധ്യക്ഷന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചൗഹാന് അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. ഇതില്‍ സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ചയായിരുന്നു. ബിജെപി പരാജയപ്പെട്ട 64 സീറ്റിലെ സ്ഥാനാര്‍ഥികളെയാണ് രണ്ടാം ഘട്ടത്തില്‍ പ്രഖ്യാപിക്കുക.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications