ആനന്ദ് അംബാനി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍, മുകേഷ് അംബാനി കോണ്‍ഗ്രസ് റാലിയില്‍
ദില്ലി: അംബാനി ഗ്രൂപ്പിലെ ഇളമുറക്കാരനായ ആനന്ദ് അംബാനി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു. മുകേഷ് അംബാനി കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്തതിന്‍റെ ഒരാഴ്ച്ചയ്ക്കിപ്പുറമാണ് മകന്‍ ആനന്ദ് അംബാനി ബിജെപി റാലിയില്‍ പങ്കെടുത്തത്. ബിസിനസ് ഗ്രൂപ്പില്‍ അച്ഛനും മകനും രണ്ട് രാഷ്ട്രീയ ചേരിയിലാണെന്നാണ് അണിയറ സംസാരം. മുംബൈ സൗത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലിന്ദ് ഡിഓറയ്ക്ക് പിന്തുണയുമായാണ് അംബാനി എത്തിയത്.
മുംബൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ വാഹനത്തിന്‍റെ ആദ്യ നിരയില്‍ ഇരിക്കുന്ന ആനന്ദ് അംബാനിയാണ് വാര്‍ത്തയില്‍ നിറയുന്നത്. ഇന്ത്യയിലെ ധനികനായ മുകേഷിന്‍റെ മകന്‍ ആനന്ദ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേള്‍ക്കാനെത്തിയതാണെന്നും രാജ്യത്തെ പിന്തുണയ്ക്കുന്നെന്നും വ്യക്തമാക്കിയിരുന്നു. 24കാരനായ ആനന്ദ് മറാത്തി ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ഇത് വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ അറിയിച്ചതിന് വിശദീകരണവുമായി മുകേഷ് അംബാനിയും എത്തിയിരുന്നു. സൗത്ത് മുംബൈയ്ക്ക് മിലിന്ദിനെ ആവശ്യമാണെന്നും മണ്ഡലത്തിലെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെല്ലാം അദ്ദേഹത്തിന് അറിയാമെന്നും അംബാനി പറയുന്നു. മിലിന്ദ് തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അംബാനിയുടെ പ്രതികരണം.
അനില്‍ അംബാനിയാണെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ ഏറ്റവും വലിയ വിമര്‍ശകനാണ്. അനില്‍ അംബാനി മോദിയുമായി റാഫേല്‍ കരാറില്‍ നടത്തിയ അഴിമതിയില്‍ നിശിതം വിമര്‍ശിക്കുകയാണ് രാഹുല്‍ ഗാന്ധി. ഇതിനാല്‍ തന്നെ വിവിധ രാഷ്ട്രീയ ചേരിയിലാണ് അംബാനി കുടുംബം. എറിക്സണുമായുള്ള ഇടപാടില്‍ അനില്‍ അംബാനിയുടെ 458.77 കോടി രൂപ മുകേഷ് അംബാനിയാണ് തിരിച്ചടച്ച് ജയിലില്‍ പോകുന്നതില്‍ നിന്ന് അനില്‍ അംബാനിയെ രക്ഷിച്ചത്.
2002ല്‍ ധിരുഭായ് അംബാനിയുടെ മരണത്തോടെ അംബാനി ഗ്രൂപ്പ് രണ്ടായി വിഭജിക്കയായിരുന്നു. അനില്‍ അംബാനി ടെലികോം ബിസിനസും മുകേഷ് അംബാനി ഓയില്‍ പെട്രേകെമിക്കല്‍സും ഏറ്റെടുത്ത് നടക്കുകയായിരുന്നു. അനില്‍ അംബാനി തകര്‍ച്ചയിലും മുകേഷ് അംബാനി വിജയത്തിലേക്കും കുതിക്കയായിരുന്നു പിന്നീട് ഇങ്ങോട്ട്.












Click it and Unblock the Notifications