മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിലെ യത്രാനിരക്ക് ഞെട്ടിക്കും

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: യാത്രക്കാര്‍ക്ക് എളുപ്പം എത്താനുള്ള മാര്‍ഗമെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനുകള്‍ സാധാരണക്കാരന് അപ്രാപ്യമാകും. 3,000 മുതല്‍ 5,000 രൂപവരെയായിരിക്കും ഇതിലെ യാത്രാ നിരക്കെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സപ്തംബര്‍ 14നാണ് പദ്ധതിയുടെ തറക്കല്ലിടല്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്നാണ് തറക്കല്ലിടല്‍ നടത്തുക. 1,10,000 കോടി രൂപയുടെ പദ്ധതിക്ക് ജപ്പാല്‍ 88,000 കോടി രൂപ കടമായി നല്‍കുന്നുണ്ട്. പദ്ധതി പ്രാവര്‍ത്തികമായാല്‍ രണ്ടുതരം ട്രെയിനുകളാണ് ബുള്ളറ്റ് പാതയിലൂടെ പറക്കുക. ഹൈ സ്പീഡ് ട്രെയിനും റാപിഡ് സ്പീഡ് ട്രെയിനും.

bullet-train-13-1505277555.jpg -Properties

ഹൈ സ്പീഡ് ട്രെയിന്‍ 2.58 മണിക്കൂര്‍ കൊണ്ട് നിശ്ചിത ദൂരം പിന്നിടും. റാപ്പിഡ് ഹൈ സ്പീഡ് ട്രെയിന്‍ 2.07 മണിക്കൂറുമാണ് മുംബൈയില്‍ നിന്നും അഹമ്മദാബാദിലെത്താന്‍ വേണ്ടിവരിക. സാധാരണ ട്രെയിനുകളില്‍ 1,800 മുതല്‍ 3,000 രൂപവരെയാണ് എസി ക്ലാസിലെ യാത്രാ നിരക്ക്. ബുള്ളറ്റ് ട്രെയിനിലാകുമ്പോള്‍ ഇത് 3,000 മുതല്‍ 5,000 രൂപവരെയാകും.

മുംബൈ അഹമ്മദാബാദ് വിമാന യാത്രാനിരക്കിന് സാമ്യമുള്ളതായിരിക്കും യാത്രാ നിരക്കും. യാത്രാനിരക്ക് അന്തിമമായി തീരുമാനിച്ചില്ലെങ്കിലും തീര്‍ച്ചയായും ഇത് ഉയര്‍ന്ന നിരക്കായിരിക്കുമെന്നാണ് റെയില്‍വെ അധികൃതരും സൂചിപ്പിക്കുന്നത്.

English summary
Proposed Mumbai-Ahmedabad bullet train to have 2 speed options, fare likely between Rs 3,000-5,000
Please Wait while comments are loading...