കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ആയുധധാരികള്‍ ഇന്ത്യയില്‍; പ്രമുഖ നഗരങ്ങള്‍ പൊട്ടിത്തെറിക്കും!! മുംബൈ മോഡല്‍, ജാഗ്രത

ഇന്ത്യന്‍ മുജാഹിദീനില്‍ ഉള്‍പ്പെട്ട ചിലര്‍ മുംബൈ നഗരത്തിലെത്തി സ്ഥലങ്ങള്‍ പരിശോധിച്ചുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

  • By Ashif
Google Oneindia Malayalam News

മുംബൈ: ലഷ്‌കറെ ത്വയിബ ഭീകരവാദികള്‍ ഇന്ത്യയില്‍ കടന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. രാജ്യത്തെ വന്‍കിട നഗരങ്ങളില്‍ സ്‌ഫോടനം നടത്താനാണ് ഇവരുടെ പദ്ധതി. 2008ല്‍ മുംബൈയിലുണ്ടായ ആക്രമണത്തിന്റെ മാതൃകയില്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണം നടക്കാം.

മുംബൈ, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ഭീകരര്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. 21 പേരാണ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്നത്. പാകിസ്താന്റെ സഹായത്തോടെയാണ് നീക്കമെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു.

നാല് നഗരങ്ങളില്‍ ആക്രമണം

രാജ്യത്തെ നാല് നഗരങ്ങളില്‍ ആക്രമണം നടത്താനാണ് സംഘത്തിന്റെ പദ്ധതി. വിവരം ലഭിച്ച ഉടനെ പോലീസ് അന്വേഷണം ശക്തമാക്കി. പോലീസ്, ക്രൈം ബ്രാഞ്ച്, ഭീകരവിരുദ്ധ സ്‌ക്വാഡ്, മഹാരാഷ്ടര രഹസ്യാന്വേഷണ വിഭാഗം, സൈബര്‍ പോലീസ് എന്നിവര്‍ സംയുക്തമായാണ് വിഷയം പരിശോധിക്കുന്നത്.

സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം

എല്ലാ മെട്രോപോളിറ്റന്‍ നഗരങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര എടിഎസ് വ്യാപക തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പ്രധാന നഗരങ്ങളെല്ലാം എടിഎസിന്റെ നിരീക്ഷണത്തിലാണ്.

രഹസ്യവിവരം ലഭിച്ചു

പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചില നീക്കങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. മുംബൈയില്‍ താമസിക്കുന്ന പാകിസ്താനികള്‍ ഒരേ സമയം അപ്രത്യക്ഷമായതും പോലീസ് പരിശോധിച്ച് വരികയാണ്.

26 പാകിസ്താനികളെ കാണാനില്ല

മെയ് 13നാണ് മുംബൈയില്‍ താമസിക്കുന്ന 26 പാകിസ്താന്‍ പൗരന്‍മാരെ കാണാതായത്. കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കും മുമ്പും സമാനമായ സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവരെ എടിഎസ് അന്വേഷിച്ച് വരികയാണ്.

ഐഎസ്‌ഐ ചാരന്‍മാരുടെ നീക്കങ്ങള്‍

ഐഎസ്‌ഐ ചാരന്‍മാരുടെ നീക്കങ്ങള്‍ ഇന്ത്യന്‍ സുരക്ഷാ വിഭാഗം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ചില വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്ത്യന്‍ സംഘത്തിന് സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

രേഖകള്‍ വ്യാജം

ഇന്ത്യയില്‍ താമസിക്കുന്ന ചില പാകിസ്താന്‍ പൗരന്‍മാരുടെ രേഖകള്‍ പ്രകാരം പരിശോധന നടത്തിയപ്പോള്‍ അവരെ കണ്ടെത്താന്‍ സാധിച്ചില്ല. ഇന്ത്യന്‍ വിസ ലഭിക്കുമ്പോള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം പാകിസ്താന്‍ പൗരന്‍മാരെ അന്വേഷിച്ചപ്പോഴാണ് അവരെ കണ്ടെത്താന്‍ കഴിയാതെ വന്നത്. ഇത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.

ശരിയായ വിവരങ്ങളല്ല

പാസ്‌പോര്‍ട്ടിന്റെയും വിസയുടെയും താമസ അനുമതിയുടെയും പകര്‍പ്പ് ഉള്‍പ്പെടെ പരിശോധിച്ചു. എന്നാല്‍ 26 പേരെ കുറിച്ച് വിവരമില്ല. ഇവര്‍ നല്‍കിയ സി ഫോമുകളില്‍ ശരിയായ വിവരങ്ങളല്ല നല്‍കിയതെന്ന് സംശയിക്കുന്നു.

എന്തിന് മുംബൈയില്‍ വന്നു

ഇത്രയും പാകിസ്താനികള്‍ എന്തിന് മുംബൈയില്‍ വന്നു, ആരെയാണ് ഇവര്‍ കാണുന്നത് എന്നീ കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. വ്യക്തമായ വിവരങ്ങള്‍ കൈമാറാതെ ഇവര്‍ നടത്തിയ നീക്കം കൂടുതല്‍ ദുരൂഹതയ്ക്ക് കാരണമായിട്ടുണ്ട്.

 പ്രത്യേക സംഘങ്ങളെ നിയോഗിച്ചു

കാണാതായ പാകിസ്താനികളെ പിടികൂടാന്‍ എടിഎസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ഹോട്ടലുകളും ലോഡ്ജുകളും പരിശോധിച്ച് വരികയാണ്. ആക്രമണം നടത്താനാണ് ഇത്രയും പേര്‍ നഗരത്തില്‍ എത്തിയത് എന്നാണ് സംശയം.

ഇന്ത്യന്‍ മുജാഹിദീന്‍ സംഘം

ഇന്ത്യന്‍ മുജാഹിദീനില്‍ ഉള്‍പ്പെട്ട ചിലര്‍ മുംബൈ നഗരത്തിലെത്തി സ്ഥലങ്ങള്‍ പരിശോധിച്ചുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ നഗരത്തിലെത്തിയത്. ഈ വിവരം ലഭിച്ചതിന് ശേഷമാണ് പാകിസ്താനികളെ തേടി ഇറങ്ങിയത്.

ഭട്കല്‍ സഹോദരങ്ങള്‍

അപ്പോഴാണ് ഇവരും അപ്രത്യക്ഷരായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് റിയാസ് ഭട്കലും സഹോദരന്‍ ഇഖ്ബാലും പാകിസ്താനില്‍ ഐഎസ്‌ഐയുടെ സംരക്ഷണത്തിലുണ്ടെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സംശയിക്കുന്നത്.

English summary
Intelligence information states that Lashkar-e-Taiba terrorists have entered Mumbai, Rajasthan and Punjab while the Pakistani-backed infiltration agents are planning a 26/11 (November 26, 2008) like attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X