Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ ആക്രമണ ഭീകരര്‍ ഇവിടെ സ്വതന്ത്രരായി വിഹരിക്കുന്നു; പാക് മണ്ണില്‍ പാകിസ്താനെതിരേ ജാവേദ് അക്തര്‍

വിഖ്യാത ഉർദു കവി ഫൈസ് അഹമ്മദ് ഫൈസിന്റെ സ്മരണാർഥം ലഹോറിൽ സംഘടിപ്പിച്ച പരിപാടിയിൽ വെച്ചായിരുന്നു ജാവേദ് തുറന്നടിച്ചത്

 javedakthar-1676980634.jpg -Pr

പാക്കിസ്ഥാൻ; ലാഹോറിൽ വെച്ച് നടന്ന പരിപാടിയിൽ പാക്കിസ്ഥാനെതിരെ തുറന്നടിച്ച് എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തര്‍.മുംൈബ ഭീകരാക്രമണക്കേസിലെ പ്രതികൾ പാക്കിസ്ഥാനിൽ ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.വിഖ്യാത ഉർദു കവി ഫൈസ് അഹമ്മദ് ഫൈസിന്റെ സ്മരണാർഥം ലഹോറിൽ സംഘടിപ്പിച്ച പരിപാടിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

പാക്കിസ്ഥാനിൽ നിന്ന് നിങ്ങൾ തിരികെ പോകുമ്പോൾ ഇവിടെയുള്ളവർ വളരെ സ്നേഹമുള്ളവരും സൗഹൃദം പുലർത്തുന്നവരുമാണെന്ന് ഇന്ത്യയിലുള്ളവരോട് പറയുമോയെന്ന് കാണികളിൽ ഒരാൾ അദ്ദേഹത്തോട് ചോദിച്ചു. ഇതിന് മറുപടിയായി നമ്മൾ പരസ്പരം പഴിചാരരുത്. അത് ഒരു പ്രശ്നവും പരിഹരിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.

'ഞങ്ങൾ മുംബൈയിൽ നിന്നുള്ളവാണ്. മുംബൈയിൽ നടന്ന ആക്രമണം ഞങ്ങൾ കണ്ടവരാണ്. മുംബൈ ഭീകരാക്രമണ പ്രതികരൾ നോർവേയിൽ നിന്നോ ഈജിപ്തിൽ നിന്നോ വന്നവരല്ല. അവർ വളരെ സ്വതന്ത്രമായി നിങ്ങളുടെ രാജ്യത്ത് വിഹരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു ഇന്ത്യക്കാരന് നിങ്ങളോട് എന്തെങ്കിലും അനിഷ്ടമുണ്ടെങ്കിൽ അതിൽ നിങ്ങൾ അസ്വസ്ഥരാകരുത്', എന്നും ജാവേദ് തുറന്നടിച്ചു.

പാകിസ്ഥാൻ കലാകാരന്മാരായ നുസ്രത്ത് ഫത്തേ അലി ഖാൻ, മെഹ്ദി ഹസൻ എന്നിവരെ ഇന്ത്യ വളരെ ഊഷ്മളമായി സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ലതാ മങ്കേഷ്കറിന്റെ ഒരു ഷോ പോലും പാകിസ്ഥാൻ നടത്തിയിട്ടില്ലെന്നും അക്തർ കുറ്റപ്പെടുത്തി.അതേസമയം ജാവേദ് അക്തറിന്റെ വാക്കുകൾക്ക് വലിയ കയ്യടിയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. പാക്കിസ്ഥാനെതിരായ സർജിക്കൽ സ്ട്രൈക്കാണ് ജാവേദ് അക്തർ നടത്തിയതെന്നായിരുന്നു പലരും പ്രതികരിച്ചത്. നടി കങ്കണ റനൗത്തും ജാവേദിന്‌റെ പരാമർശങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തി. അവരുടെ മണ്ണിൽ വെച്ച് തന്നെ അവർക്കെതിരെ പ്രതികരിച്ചതിന് നന്ദി എന്നായിരുന്നു കങ്കണയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+