Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയെ കൊന്ന് യുവാവ് ജീവനൊടുക്കി; ആത്മഹത്യക്കുറിപ്പിലെ രഹസ്യ കോഡ് വഴിത്തിരിവായി.. സംഭവിച്ചത് ഇങ്ങനെ

മുംബൈ: ഒരു മാസം മുമ്പ് കാണാതായ കോളേജ് വിദ്യാർത്ഥിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നവി മുബൈം കാലംബോലി സ്വദേശിനിയായ വൈഷ്ണവി ബാബറി ( 19 ) ന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്, ഖർ​​ഗർ കുന്നുകളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പെൺകുട്ടിയുടെ കാമുകൻ വൈഭവ് ബറുംഗല (24) ആണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. പെൺകുട്ടിയ കാണാതായ ദിവസം ഈ യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. വൈഭവിന്റെ ആത്മഹത്യ കുറിപ്പിൽ നിന്ന് കണ്ടെത്തിയ രഹസ്യ കോഡാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്താൻ സഹായകമായത്. 34 ദിവസത്തിന് ശേഷമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

Crime

ഡിസംബർ 12 ന് ആണ് സിയോണിലെ എസ് ഐ ഇ എസ് കോളേജിൽ ഡാറ്റാ സയൻസ് വിദ്യാർത്ഥിനിയായിരുന്നു വൈഷ്ണവിയെ കാണാതായത്. രാവിലെ കോലേജിലേക്ക് പോയ വൈഷ്ണവി തിരിച്ചുവരാതെ ആയപ്പോൾ പെൺകുട്ടിയുടെ കുടുംബം പരാതി നൽകുകയായിരുന്നു. തുടർന്ന പോലീസും ക്രൈംബ്രാഞ്ചിന്റെ 'മനുഷ്യക്കടത്ത് വിരുദ്ധ' യൂണിറ്റും അന്വേഷണം ആരംഭിച്ചു.

സിസിടിവി ദൃശ്യങ്ങളും വൈഷ്ണവിയുടെ മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വൈഷ്ണവിയും കാമുകനുമായ വൈഭവും സംഭവ ദിവസം രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ ഖർ​​ഗർ കുന്നുകളിലുണ്ടായിരുന്നതായി കണ്ടെത്തി.

ഇവർ തമ്മിൽ അഞ്ച് വർഷമായി പ്രണയത്തിലായിരുന്നു. 12ാം തീയതി തന്നെ വൈഭവ് ട്രെയിനിന് മുന്നിൽ ചാടിയത് പോലീസിന്റെ ശ്രദ്ധിയിൽപ്പെട്ടു. വൈഭവിന്റെ മൊബൈൽ ഫോൺ പോലീസ് വിശദമായി പരിശോധിച്ചപ്പോൾ ഫോണിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി.

വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ഇതേ തുടർന്ന് പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിെയെന്നുമായിരുന്നു വൈഭവിന്റെ കുറിപ്പിൽ. ഖർ​ഗർ കുന്നുകളിലാണ് മൃതദേഹം മൃതദേഹം ഉപേക്ഷിച്ചതെന്നും പറഞ്ഞിരുന്നു. ആത്മഹത്യ കുറിപ്പിലെ 'LOI-501' എന്ന കോഡാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്താൻ സഹായകമായത്.

ഈ കോഡ് വനം വകുപ്പ് മരങ്ങളിൽ രേഖപ്പെടുത്തുന്ന നമ്പരാണെന്ന് വ്യക്തം ആയതോടെ ഖർഗർ കുന്നുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു. ജനുവരി 6 ന് ആണ് മൃതദേഹത്തിനായി തിരച്ചൽ നടന്നത്. 16 ന് രഹസ്യകോഡി'ലെ നമ്പറുള്ള മരം കണ്ടെത്തി. പെൺകുട്ടിയുടെ വസ്ത്രവും ഐ ഡി കാർഡും വാച്ചും കണ്ടാണ് കൊല്ലപ്പെട്ടത് വൈഷ്ണവിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+