കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തിന് മുന്‍പ് വധു ഒളിച്ചോടി; വരന്‍ വധുവിന് അയച്ച എസ്എംഎസ് വൈറലായി

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: വിവാഹത്തിന് തൊട്ടുമുന്‍പ് വധു ഒളിച്ചോടിയതിനെ തുടര്‍ന്ന് വരന്‍ വധുവന് അയച്ച എസ്എംഎസ് വൈറലായി. ശ്രീകാന്ത് കാബ്ലിയാണ് ഏറെക്കാലത്തെ ഒരുക്കത്തിനുശേഷം വിവാഹ വേദിയിലെത്തിയപ്പോള്‍ നിരാശനാകേണ്ടിവന്നത്. വിവാഹ വേദിയില്‍ വധുവിന് വേണ്ടി കാത്തിരുന്ന ശ്രീകാന്ത് വധുവില്ലാതായതോടെ നേരെ പോലീസ് സ്‌റ്റേഷനിലേക്ക് പരാതിയുമായെത്തി.

വധു പൂജ ഭണ്ഡാരി തന്നെ വഞ്ചിച്ചെന്നും തന്റെ രണ്ടുലക്ഷത്തോളം രൂപ നഷ്ടപ്പെടുത്തിയെന്നുമാണ് ശ്രീകാന്ത് പറയുന്നത്. രണ്ടുമാസത്തോളമായി നടത്തിയ ഒരുക്കത്തിനായി രണ്ടുലക്ഷം രൂപയാണ് തനിക്ക് നഷ്ടമായതെന്ന് കലാചൗക്കി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ശ്രീകാന്ത് വ്യക്തമാക്കി. പോലീസ് ഉടന്‍ വധുവിനെ തിരഞ്ഞ് രംഗത്തിറങ്ങുകയും ചെയ്തു.

sms

തിങ്കളാഴ്ചയാണ് ശ്രീകാന്ത് പരാതി നല്‍കിയത്. ചൊവ്വാഴ്ച യുവതി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി താന്‍ കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് വെളിപ്പെടുത്തി. ശ്രീകാന്തുമായുള്ള വിവാഹത്തിന് സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും ആരോപിച്ചു. ഇതോടെ വധു ഒരിക്കലും തിരിച്ചുവരില്ലെന്ന് തിരിച്ചറിഞ്ഞ ശ്രീകാന്ത് വധുവിന് പണം ആവശ്യപ്പെട്ട് എസ്എംഎസ് അയച്ചു. രണ്ടുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കില്‍ നിയമനടപടിയുണ്ടാകുമെന്നും അറിയിച്ചു.

ഇതാദ്യമായാണ് വരന്‍ ഒളിച്ചോടിയ വധുവിന് പണം ആവശ്യപ്പെട്ട് എസ്എംഎസ് അയക്കുന്നതെന്ന് പോലീസ് പറയുന്നു. സാധാരണ രീതിയില്‍ വധുവിന്റെ ബന്ധുക്കളാണ് വഞ്ചനാകേസില്‍ ഉള്‍പ്പെടുക. എന്നാല്‍, വധുവില്‍നിന്നുതന്നെ പണം ലഭിക്കണമെന്ന വാശിയിലാണ് ശ്രീകാന്ത്.

English summary
Mumbai man’s message to runaway bride: Can’t marry me Refund 2 lakh spent on preparation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X