കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് മല്യയ്ക്ക് 'വീടൊരുക്കി' സര്‍ക്കാര്‍; അര്‍തര്‍ റോഡ് ജയിലില്‍ താമസിപ്പിക്കും

  • By Ashif
Google Oneindia Malayalam News

ദില്ലി: പിടികിട്ടാപ്പുള്ളിയായ മദ്യരാജാവ് വിജയ് മല്യയെ മുംബൈയിലെ അര്‍തര്‍ റോഡ് ജയിലില്‍ താമസിക്കാന്‍ തീരുമാനം. 9000 കോടി രൂപയുടെ വായ്പ തിരച്ചടയ്ക്കാതെ മുങ്ങിയ മല്യ ഇപ്പോള്‍ ബ്രിട്ടനിലാണ്. ഇയാളെ വിട്ടുകിട്ടാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.

വിജയ് മല്യയെ വിട്ടുകിട്ടിയാല്‍ മുംബൈയിലെ ജയിലില്‍ താമസിപ്പിക്കുമെന്ന് ഇന്ത്യ ബ്രിട്ടനിലെ കോടതിയെ അറിയിക്കും. ഡിസംബര്‍ നാല് മുതലാണ് ഇന്ത്യയുടെ ആവശ്യം കോടതി പരിഗണിക്കുക. ഈ ഘട്ടത്തില്‍ മുംബൈയിലെ ജയിലില്‍ താമസിപ്പിക്കുന്ന കാര്യം കോടതിയെ അറിയിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Vijay

ഇന്ത്യന്‍ ജയിലുകളില്‍ മറ്റേത് രാജ്യത്തേക്കാളും മികച്ച രീതിയില്‍ തടവുകാരുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും ഇന്ത്യന്‍ പ്രതിനിധി കോടതിയെ ബോധിപ്പിക്കും. ഇന്ത്യയ്ക്ക് മല്യയെ കൈമാറരുതെന്നും കൈമാറിയാല്‍ ജീവന്‍ അപകടത്തിലാകുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരുന്നു.

ഈ ഘട്ടത്തിലാണ് പ്രതികരണം അറിയിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഇന്ത്യന്‍ ജയിലുകളില്‍ വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും മല്യയുടെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. മല്യയെ ഇന്ത്യക്ക് കൈമാറുന്ന ഹര്‍ജിയില്‍ ഡിസംബര്‍ നാല് മുതല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി വാദം കേള്‍ക്കും.

ഇന്ത്യക്ക് വേണ്ടി കേസ് വാദിക്കുന്നത് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) ആണ്. ഇവര്‍ മുഖേനയാണ് ഇന്ത്യയുടെ നിലപാട് കോടതിയെ അറിയിക്കുക. ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപയുടെ കടബാധ്യത വരുത്തിയ ശേഷമാണ് മല്യ 2016 മാര്‍ച്ചില്‍ ലണ്ടനിലേക്ക് മുങ്ങിയത്.

English summary
Mumbai's Arthur Road Jail To Be Vijay Mallya's Home, India To Tell UK Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X