മുഷറഫ് സമാധാന വാഹകനെന്ന് തരൂര്‍; രാഹുലിനെ പുകഴ്ത്തിയതിനുള്ള സ്‌നേഹമെന്ന് ബിജെപി
ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളിയായിരുന്നു തരൂര്‍. പക്ഷേ അദ്ദേഹം നല്ല സ്മാര്‍ട്ടായും വ്യക്തമായും ചിന്തിക്കുന്നയാളാണ്. 2002-2007 കാലയളവില്‍ അദ്ദേഹം സമാധാനത്തിനായി ശ്രമിച്ചതാണെന്ന് തരൂര്‍ പറഞ്ഞു

ദില്ലി: മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ശശി തരൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തില്‍. മുഷ്‌റഫ് സമാധാനത്തിന് വേണ്ടി കഠിനമായി പ്രവര്‍ത്തിച്ചയാളാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു.
ഇതിനെതിരെ ബിജെപിയുടെ ദേശീയ വക്താവ് ഷഹസാന്‍ പൂനാവാല രംഗത്തെത്തി. ഒസാമ ബിന്‍ ലാദനെ പുകഴ്ത്തിയ വ്യക്തിയെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മഹാനായി ചിത്രീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇതേ കോണ്‍ഗ്രസാണ് ബാലാക്കോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ സംശയിച്ചത്. സൈനിക മേധാവിയെ ഗുണ്ടയെന്ന് വിശേഷിപ്പിച്ചവരാണ് കോേണ്‍ഗ്രസ്. അതേ ആളുകളാണ് ഇപ്പോള്‍ മുഷറഫിന് ജയ് വിളിക്കുന്നതെന്നും പൂനാവാല പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളിയായിരുന്നു മുഷറഫ് പക്ഷേ അദ്ദേഹം നല്ല സ്മാര്‍ട്ടായും വ്യക്തമായും ചിന്തിക്കുന്നയാളാണ്. 2002-2007 കാലയളവില്‍ അദ്ദേഹം സമാധാനത്തിനായി ശ്രമിച്ചതാണ്.
ആ സമയങ്ങളില്‍ അദ്ദേഹത്തെ യുനൈറ്റഡ് നേഷന്‍സില്‍ വെച്ച് കാണാറുണ്ടായിരുന്നു. വളരെ കൃത്യമായി ചിന്തിക്കുകയും, തന്ത്രപ്രധാനമായ രീതിയിലാണ് അദ്ദേഹം ഓരോ കാര്യങ്ങളും ചെയ്തിരുന്നതെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.
ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. തരൂര്‍ ഇങ്ങനെയൊക്കെ പറയുന്നത്, രാഹുല്‍ ഗാന്ധിയെ മുഷറഫ് മുമ്പ് മാന്യനെന്ന് പറഞ്ഞ് പ്രശംസിച്ചത് കൊണ്ടാണെന്നും ഷഹസാദ് പൂനാവാല ആരോപിച്ചു.
കാര്‍ഗില്‍ യുദ്ധത്തിന്റെ സൂത്രധാരനാണ് മുഷ്‌റഫ്. ഏകാധിപതിയും, ഒസാമ ബിന്‍ ലാദനെയും, താലിബാനെയും പിന്തുണച്ചിരുന്നു മുഷറഫ്. കോണ്‍ഗ്രസിന് പാകിസ്താനോടുള്ള ഭക്തി ഇതില്‍ നിന്ന് വ്യക്തമാണെന്നും ബിജെപി വക്താവ് പറഞ്ഞു.
അടുത്തിടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ചോദ്യം ചെയ്തവരാണ് കോണ്‍ഗ്രസുകാര്‍. പാകിസ്താന്റെ അതേ നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്നും ഷെഹസാദ് പൂനാവാല പറഞ്ഞു. അതേസമയം തരൂരിന്റെ പരാമര്‍ശത്തെ കോണ്‍ഗ്രസ് തള്ളിയിട്ടില്ല.
മുഷ്‌റഫ് ഇന്നാണ് മരിച്ചത്. ദുബായില്‍ വെച്ചായിരുന്നു അന്ത്യം. അദ്ദേഹംത്തിന് 79 വയസ്സായിരുന്നു. 2001 മുതല്‍ 2008 വരെ മുഷ്‌റഫ് പാക് പ്രസിഡന്റ് ആയിരുന്നു.












Click it and Unblock the Notifications