കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാവുകളുടെ ജനനേന്ദ്രിയം മാത്രമല്ല, യോഗയും ഇസ്ലാമികവിരുദ്ധം?

Google Oneindia Malayalam News

ദില്ലി: ഐസിസിന് മേധാവിത്തമുള്ള പ്രദേശങ്ങളില്‍ പ്രാവുവളര്‍ത്തല്‍ അനുവദനീയമല്ല. കാരണം ഇവ ഉയര്‍ന്ന് പറക്കുമ്പോള്‍ അവയുടെ ജനനേന്ദ്രിയങ്ങള്‍ കാണാനിട വരും. ഇത് ഇസ്ലാമിക വിരുദ്ധമാണെന്നാണ് ഐസിസ് തീവ്രവാദികള്‍ പറയുന്നത്.

എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള വാര്‍ത്ത അങ്ങനെയല്ല കെട്ടോ. സൂര്യ നമസ്‌കാരവും യോഗും ഒക്കെ ഇസ്ലാമിക വിരുദ്ധമാണെന്നാണ് ഇന്ത്യയിലെ മുസ്ലീം ലോ ബോര്‍ഡ് പറയുന്നത്. അതുകൊണ്ട് അതൊന്നും മുസ്ലീം വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിയ്ക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.

യോഗ പഠന വിഷയം

യോഗ പഠന വിഷയം

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ദേശീയ തലത്തില്‍ യോഗ പാഠ്യ വിഷയമാക്കുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

യോഗ ദിനം

യോഗ ദിനം

ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിയ്ക്കാന്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പ്രതിഷേധം മറനീക്കി പുറത്ത് വന്നത്.

എഐഎംപിഎല്‍ബി

എഐഎംപിഎല്‍ബി

ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് ആണ് സൂര്യ നമസ്‌കാരവും യോഗയും ഇസ്ലാമിക വിരുദ്ധമാണെന്ന് വാദവുമായി ഇപ്പോള്‍ രംഗത്ത് വന്നിരിയ്ക്കുന്നത്.

ദൈവത്തിന് മുന്നില്‍ മാത്രം

ദൈവത്തിന് മുന്നില്‍ മാത്രം

മുസ്ലീങ്ങള്‍ ദൈവത്തിന് മുന്നില്‍ മാത്രമേ തലകുനിയ്ക്കുകയുള്ളൂ എന്നാണ് സൂര്യ നമസ്‌കാരം പറ്റില്ലെന്ന് പറയാനുള്ള കാരണം.

നിയമപരമായി നേരിടും

നിയമപരമായി നേരിടും

കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ നിയമപരമായി തന്നെ നേരിടുമെന്ന് മുസ്ലീം ലോ ബോര്‍ഡ് അംഗങ്ങള്‍ വ്യക്തമാക്കി.

കാമ്പയിന്‍ തുടങ്ങുന്നു

കാമ്പയിന്‍ തുടങ്ങുന്നു

യോഗ, സൂര്യ നമസ്‌കാരം തുടങ്ങിയ വിഷയങ്ങളില്‍ ദേശവ്യ.ാപകമായ കാമ്പയിന്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട്.

പാഠ്യവിഷയമോ

പാഠ്യവിഷയമോ

യോഗയും സൂര്യനമസ്‌കാരവും ഒന്നം ഇപ്പോഴും ദേശീയ തലത്തില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ബിജെപി ഭരിയ്ക്കുന്ന ചില സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിവാദമാകുമോ

വിവാദമാകുമോ

മുസ്ലീം ലോ ബോര്‍ഡ് ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതോടെ രാജ്യത്ത് പുതിയ വിവാദം ഉണ്ടാകുമോ എന്നാണ് ഏവരും സംശയിക്കുന്നത്.

എതിര്‍പ്പും ഉണ്ട്

എതിര്‍പ്പും ഉണ്ട്

യോഗയ്‌ക്കെതിരെ മുസ്ലീം ലോ ബോര്‍ഡ് രംഗത്ത് വന്നതില്‍ പല ഇസ്ലാം മത വിശ്വസികളും എതിര്‍പ്പ് പ്രകടിപ്പിയ്ക്കുന്നുണ്ട്. യോഗയെ മതവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് ഇവരുടെ അഭിപ്രായം.

ചര്‍ച്ചകള്‍ തുടരട്ടേ

ചര്‍ച്ചകള്‍ തുടരട്ടേ

ഇത്തര വിഷയങ്ങളില്‍ കാര്യമായ രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിയ്‌ക്കേണ്ടത് അത്യാവശ്യമാണെന്ന് വേറൊരു വിഭാഗം പറയുന്നത്.

English summary
The All India Muslim Personal Law Board (AIMPLB) will launch a nationwide campaign against making ‘surya namaskar’ and yoga compulsory in schools.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X