കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയില്‍ മുസ്ലിം യുവാവിന് മര്‍ദ്ദനം; തൊപ്പി അഴിപ്പിച്ചു, ജയ് ശ്രീറാം വിളിപ്പിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
രാജ്യത്ത് മുസ്ലിം അക്രമങ്ങൾ തുടരുന്നു | oneindia malayalam

ദില്ലി: മധ്യപ്രദേശില്‍ മുസ്ലിം കുടുംബത്തെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന വീഡിയോ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ട അക്രമികള്‍ ഭര്‍ത്താവിനെ നിര്‍ബന്ധിച്ച് ഭാര്യയെ ചെരിപ്പുകൊണ്ട് തല്ലിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. ഈ സംഭവത്തിലെ വിവാദം കെട്ടടങ്ങും മുമ്പ് സമാനമായ മറ്റൊരു സംഭവം.

Mu

ഹരിയാനയിലെ ഗുഡ്ഗാവില്‍ മുസ്ലിം യുവാവിന് മര്‍ദ്ദനമേറ്റു. വൈകുന്നേരം പ്രാര്‍ഥന കഴിഞ്ഞ് പള്ളിയില്‍ നിന്ന് മടങ്ങവെയാണ് മുഹമ്മദ് ബറക്കാത് ആലം എന്ന 25കാരനെ ഒരു സംഘം വളഞ്ഞത്. തൊപ്പിവച്ച് നടക്കാന്‍ പറ്റില്ലെന്ന് അവര്‍ യുവാവിനോട് പറഞ്ഞു. തൊപ്പി ചിലര്‍ വലിച്ചൂരി. ശേഷം തലയ്ക്ക് മര്‍ദ്ദിച്ചു. ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചു.

എന്തിനാണ് താന്‍ അങ്ങനെ വിളിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ വീണ്ടും മര്‍ദ്ദനമേറ്റു. ഒട്ടേറെ പേര്‍ ദൃക്‌സാക്ഷികളായെങ്കിലും ആരും ഇടപെട്ടില്ലെന്നും ആലം പറയുന്നു. നാല് പേര്‍ ബൈക്കിലും ഒരാള്‍ നടന്നുമാണ് എത്തിയതെന്ന് അക്രമികളെ കുറിച്ച് ആലം പറഞ്ഞു. പോലീസില്‍ പരാതിപ്പെട്ടു. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അക്രമം നടന്നിട്ടുണ്ടെങ്കിലും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.

വരും ദിവസങ്ങൾ കഠിനമാണ്, ഒപ്പം ഉണ്ടാകണം, റായ്ബറേലിക്ക് സോണിയാ ഗാന്ധിയുടെ കത്ത്വരും ദിവസങ്ങൾ കഠിനമാണ്, ഒപ്പം ഉണ്ടാകണം, റായ്ബറേലിക്ക് സോണിയാ ഗാന്ധിയുടെ കത്ത്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ 10 സീറ്റിലും ബിജെപിയാണ് ജയിച്ചത്. ബിഹാറിലെ ബെഗുസരായ് സ്വദേശിയാണ് ആലം. ഭയത്തോടെ ജീവിക്കുന്ന ന്യൂനപക്ഷങ്ങളുടെ വിശ്വാസ്യത നേടിയെടുക്കണമെന്ന് പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ സംസാരിക്കവെ മോദി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. എന്‍ഡിഎ നേതാക്കള്‍, എംപിമാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

English summary
Muslim Man attacked In Gurgaon; Told to Chant Jai Shri Ram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X