കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്വലാഖ് നിര്‍ത്തലാക്കേണ്ടെന്ന് മുസ്ലിം വ്യക്തി നിയമബോര്‍ഡ്, പിന്തുണച്ച് സത്യവാങ്മൂലം

  • By Sandra
Google Oneindia Malayalam News

ദില്ലി: മുസ്ലിങ്ങള്‍ക്കിടയിലെ ത്വലാഖ് ചൊല്ലിയുള്ള വിവാഹമോചന സമ്പ്രദായം നിലനിര്‍ത്തണമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം മുന്നോട്ടുവച്ചിട്ടുള്ളത്. തലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയിലാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

ഓണത്തേയും ആപ്പിലാക്കി, ഓണത്തെക്കുറിച്ചല്ലൊം ഇനി ആപ്പില്‍ റെഡിഓണത്തേയും ആപ്പിലാക്കി, ഓണത്തെക്കുറിച്ചല്ലൊം ഇനി ആപ്പില്‍ റെഡി

മുസ്ലിം വ്യക്തിനിയമത്തിന്റെ ഭാഗമാണ് മുത്തലാഖ്. മുസ്ലിം വ്യക്തി നിയമയത്തില്‍ ഇടപെടല്‍ നടത്താനും മാറ്റങ്ങള്‍ വരുത്താനും കോടതിയ്ക്ക് അധികാരമില്ലെന്നും രാജ്യത്ത് പ്രസ്തുത നിയമം നിലനില്‍ക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ അനുവാദത്തോടെയാണെന്നും ഇതിനെതിരയുള്ള നീക്കങ്ങളെല്ലാം ഭരണഘടനാ വിരുദ്ധമാണെന്നും ബോര്‍ഡ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

burqa

മുസ്ലിം സ്ത്രീകള്‍ മുത്തലാഖിനെ എതിര്‍ത്ത് ഹര്‍ജി സമര്‍പ്പിച്ചാല്‍ ഈ സംവിധാനം നിര്‍ത്തലാക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് കോടതിയുടെ നിലപാട്. മുസ്ലിം സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിലാണ് മുത്തലാഖ് സംബന്ധിച്ച ചര്‍ച്ചകള്‍ സുപ്രീം കോടതിയിലെത്തിയത്. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും കോടതി സമയം അനുവദിച്ചിട്ടുണ്ട്.

English summary
Muslim Personal Law Board says Muslim Personal Law Board says Supreme Court can't interfere in religious freedom.And board also says its against Constitution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X