Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചോദ്യം ചെയ്യലിന് ഹാജരാകണം'; സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇഡി നോട്ടീസ്

ദില്ലി; നാഷ്ണൽ ഹെരാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ് അയച്ച് ഇഡി. ജൂൺ 8 ന് ഹാജരാകണമെന്നാണ് ആവശ്യം. അതേസമയം സോണിയ ഇഡിക്ക് മുന്നിൽ ഹാജരാകുമെന്ന് കോൺഗ്രസ് എംപി അഭിഷേക് സിംഗ്വി അറിയിച്ചു. എന്നാൽ രാഹുൽ ഗാന്ധിയ്ക്കായി കൂടുതൽ സമയം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ahul-gandhi-sonia-gandhi-15232415

അന്വേഷണത്തിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസാൽ എന്നിവരെ അടുത്തിടെ ഇഡി ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇപ്പോൾ സോണിയയ്ക്കും രാഹുലിനും നോട്ടീസ് അയച്ചിരിക്കുന്നത്. സോണിയ ഗാന്ധി തീർച്ചയായും ഇഡിക്ക് മുന്നിൽ ഹാജരാകും. രാഹുൽ ജി ഇപ്പോൾ വിദേശത്താണ്. അദ്ദേഹം തിരിച്ചെത്തിയാൽ ഉടനെ അദ്ദേഹവും ഹാജരാകും. ഇത് വൈകിയാൽ ഹാജരാകുന്നതിന് കൂടൂതൽ സമയം തേടുമെന്നും അഭിഷേക് സിംഗ്വി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

അതേസമയം ഇഡി നോട്ടീസിനെതിരെ കോൺഗ്രസ് രംഗത്തെത്തി. രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാനുള്ള ശ്രമമാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചു.ഇടയ്ക്കിടെ നാഷണൽ ഹെറാൾഡിനെ ടാർഗെറ്റു ചെയ്യുന്നതിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്ത ബി ജെ പിക്കാർ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുകയാണെന്ന് സുർജേവാല കുറ്റപ്പെടുത്തി. 1942 ലാണ് നാഷണൽ ഹെറാൾഡ് പത്രം ആരംഭിച്ചത്. അന്ന് ബ്രീട്ടീഷുകാർ പത്രത്തെ അടിച്ചമർത്താൻ ശ്രമിച്ചിരുന്നു. ഇന്ന് മോദി സർക്കാർ ഇഡിയെ ഉപയോഗിച്ച് അതിന് ശ്രമിക്കുകയാണ്, സുർജേവാല ആരോപിച്ചു. ഇപ്പോഴത്തെ നീക്കം പക പോക്കലാണ്. വിലകുറഞ്ഞ രാഷ്ട്രീയമാണ് ബി ജെ പി പയറ്റുന്നതെന്നും സുർജേവാല കുറ്റപ്പെടുത്തി.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എ ജെ എല്‍) പുതുതായുണ്ടാക്കിയ യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിൽ അഴമതിയും വഞ്ചനയും ഉണ്ടെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുബ്രഹമണ്യൻ സ്വാമി 2013 ൽ നൽകിയ കേസിലാണ് അന്വേഷണം. 2000 കോടി ആസ്തിയുള്ള ഹെറാൾഡിന്റെ സ്വത്തുക്കൾ 50 ലക്ഷം രൂപയ്ക്ക് സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും ഓഹരിയുള്ള യംഗ് ഇന്ത്യ സ്വന്തമാക്കിയെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം.

അമൃതയും ഗോപിസുന്ദറും..ഒടുവിൽ വായടപ്പിച്ച മറുപടി..വൈറലായി ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+