ഒടുവിൽ അത് വെളിപ്പെടുത്തി രാഹുൽ; മതത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കേണ്ട ഗതികേട് വന്നിട്ടില്ല
തന്റെ കുടുംബാംഗങ്ങൾ ശിവഭക്തരാണ് ക്ഷേത്രത്തിലെ രജിസ്റ്ററിൽ ഒപ്പ് വച്ച് തെളിയിക്കേണ്ട കാര്യം തനിക്കില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു
അഹമ്മദാബാദ്: സോമനാഥ് ക്ഷേത്രത്തിലെ സന്ദർശന വിവാദത്തിൽ തന്റെ നിലപാട് വ്യക്താമാക്കി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മതവും വിശ്വാസവും രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉപയോഗിക്കേണ്ട ഗതികേട് തനിക്ക് ഉണ്ടായിട്ടില്ലെന്നു രാഹുൽ ഗാന്ധി അറിയിച്ചു. തന്റെ കുടുംബാംഗങ്ങൾ ശിവഭക്തരാണ് ക്ഷേത്രത്തിലെ രജിസ്റ്ററിൽ ഒപ്പ് വച്ച് തെളിയിക്കേണ്ട കാര്യം തനിക്കില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഗുജറാത്തിൽ വ്യാപാരികളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ മുത്തശ്ശിയായ ഇന്ദിര ഗാന്ധിയും കുടുംബവും ശിവഭക്തരായിരുന്നു. എന്നാൽ ഇത്തരങ്ങൾ കാര്യങ്ങൾ ഞങ്ങൾ പരസ്യമാക്കാൻ ആഗ്രഹിക്കുന്നില്ല. തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ ഒരിക്കലു പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. വിശ്വാസം സംബന്ധിച്ച് തനിക്ക് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ടെന്നും രാഹുൽ പറഞ്ഞു.

പിന്നിൽ ബിജെപി പ്രവർത്തർ
സോമനാഥ് ക്ഷേത്രത്തിലെ സന്ദർശനം സംബന്ധമായ വിവാദങ്ങൾ സൃഷ്ടിച്ചത് ബിജെപി പ്രവർത്തകരാണെന്നു രാഹുൽ ഗാന്ധി. സന്ദർശകർക്കു വേണ്ടിയുള്ള പുസ്തകത്തിൽ താൻ പേരു രേഖപ്പെടുത്തിയാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. എന്നാൽ അതിനു ശേഷം അഹിന്ദുക്കളുടെ പേരുള്ള രണ്ടാം പുസ്തകത്തിലേയ്ക്ക് തന്റെ പേര് മറ്റി എഴുതുകയായിരുന്നെന്നും രാഹുൽ വ്യക്തമാക്കി. ഇതിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

അമിത് ഷാ
തിരഞ്ഞെടുപ്പ് കലാത്ത് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കമായിരുന്നു സോമനാഥ് ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദമെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. ഈ ആനാവശ്യ വിവാദത്തിനു പിന്നിൽ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളിലൊരാളായ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ യാണെന്നു ഗുജറാത്ത് കോൺഗ്രസ് ഗുജറാത്ത് അധൃക്ഷൻ ഭരത് സിങ് സോളങ്കി പറഞ്ഞു.

ബിജെപിയുടെ വാദം
രാഹുൽ ഗാന്ധിയുടെ സോംനാഥ് ക്ഷേത്ര സന്ദർശനത്തിനു ശേഷമായിരുന്നു വിവാദ പ്രചാരണവുമായി ബിജെപി രംഗത്തെത്തിയത്. രാഹുലും അഹമ്മദ് പട്ടേലും അഹിന്ദുക്കളുടെ രജിസ്റ്ററിലാണ് ഒപ്പുവച്ചതെന്നായിരുന്നു ബിജെപിയുടെ വാദം. കൂടാതെ രാഹുലിന്റേയും പട്ടേലിന്റേയും പേരിനു നേരെ രാഹുൽ ഗാന്ധിയുടെ സോഷ്യൽ മീഡിയ കോഡിനേറ്ററ്‍ മനോജ് ത്യാഗിയായണ് ഒപ്പിട്ടിരിക്കുന്നതെന്നും ബിജെപി ആരോപിച്ചു.ത്യാഗി ഒപ്പിട്ടിരിക്കുന്ന ദൃശ്യവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ബിജെപി വ്യാജ വാർത്തകൾ കെട്ടിചമയ്ക്കുന്നു
രാഹുൽ ഗാന്ധിയ്ക്കെതിരെ ബിജെപി പടച്ചു വിടുന്ന കഥകൾ വ്യാജമാണെന്നു ഇതെല്ലാം ബിജെപിയുടെ വ്യത്തികെട്ട രാഷ്ട്രീയമാണെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്. രാഹുൽ ഗാന്ധി ഹിന്ദുവാണെന്നും ആ വിശ്വാസത്തിലാണ് ജീവിക്കുന്നതെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു. മനോജ് ത്യാഗി വിഷയത്തിൽ പട്ടേലിനേയും രാഹുലിനേയും വലിച്ചിഴക്കുകയാണെന്നു കോൺഗ്രസ് പറഞ്ഞു.

മോദി ഹിന്ദുവല്ല
രാഹുൽ ഗാന്ധി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു. മോദി ഹിന്ദുവല്ലെന്നും , അദ്ദേഹം മോദി ഹിന്ദു മതത്തെ ഉപേക്ഷിച്ച് ഹിന്ദുത്വം സ്വീകരിക്കുകയായിരുന്നെന്നും കപിൽ ആരോപിച്ചു. ഹിന്ദുക്കൾക്ക് എല്ലാവരേയും സ്നേഹിക്കാനും ബഹുമാനിക്കാനും മാത്രമേ സാധിക്കുകയുള്ളൂ.. അതിനാൽ തന്നെ മറ്റുള്ളവരുടെ വികാരം വ്രണപ്പെട്ടുത്താൻ ഇവർക്ക് കഴിയില്ലെന്നു കപിൽ പറഞ്ഞു.












Click it and Unblock the Notifications