തെലുങ്ക് നടി ആരതി അഗര്‍വാളിന്റെ മരണത്തില്‍ ദുരൂഹത?
ഹൈദരാബാദ്: പ്രമുഖ തെലുങ്ക് നടി ആരതി അഗര്‍വാളിന്റെ പെട്ടെന്നുള്ള മരണത്തില്‍ സംശയങ്ങള്‍ ഉയരുന്നു. 31 വയസ്സായിരുന്നു ആരതി അഗര്‍വാളിന്. ശ്വാസകോശ പ്രശ്‌നങ്ങള്‍ കാരണം ഏറെ നാളായി ചികിത്സയിലായിരുന്ന നടി യു എസിലെ അറ്റ്‌ലാന്റയില്‍ ഒരു സ്വകാര്യാശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. ഹൃദായാഘാതത്തെ തുടര്‍ന്നാണ് ആരതിയുടെ മരണം എന്നാണ് നടിയുടെ സെക്രട്ടറി ഉമാശങ്കര്‍ അറിയിച്ചത്.
ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി ലൈപോസക്ഷന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു ആരതി അഗര്‍വാള്‍. ഒരു മാസം മുമ്പാണ് ഈ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആരതി മരിച്ചത് എന്നാണ് അഭ്യൂഹം ഉയരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആസ്ത്മയ്ക്കുള്ള മരുന്ന് കഴിക്കുന്നുണ്ട് ആരതി.

മോഡലും തെലുങ്കിലെ പ്രമുഖ നടിയുമായിരുന്ന ആരതി ഇരുപത്തഞ്ചോളം തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2011 മുതലുളള വര്‍ഷങ്ങളില്‍ തെലുങ്ക് സിനിമാരംഗം അടക്കിവാണ ആരതി പിന്നീട് സിനിമാരംഗം വിട്ടു. ഒരു പ്രവാസിയെ വിവാഹം ചെയ്ത് അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ വെങ്കിടേഷിനൊപ്പം നുവ്വു നാക്കു നച്ചാവു എന്ന ചിത്രത്തില്‍ അരങ്ങേറിയ ആരതി ഈ വര്‍ഷം ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു.












Click it and Unblock the Notifications