നാഭാ ജയിലാക്രമണം: അറസ്റ്റിലായവരില്‍ അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടും, ഗൂഡാലോചന ജയിലിനുള്ളില്‍ വച്ച്!!

  • By: Sandra
Subscribe to Oneindia Malayalam

ചണ്ഡീഗഡ്: പഞ്ചാബിലെ നാഭാ സെന്‍ട്രല്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍മീന്ദര്‍ സിംഗ് മിന്റു ഉള്‍പ്പെടെ ആറ് പേരെ ജയിലില്‍ നിന്ന് മോചിപ്പിച്ച സംഭവത്തില്‍ അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് ഭീംസിംഗ്, മുഖ്യവാര്‍ഡന്‍ ജഗ്മീത് സിംഗ്, തേജീന്ദര്‍ ശര്‍മ്മ എന്നിവരാണ് അറസ്റ്റിലായത്. ക്രിമിനല്‍ കുറ്റവും പ്രേരണാക്കുറ്റവും ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Read Also: ജയിലില്‍ നിന്ന് ഹര്‍മീന്ദര്‍ വിളിച്ചത് പാക് ഐഎസ്‌ഐയെ!! ബന്ധം വെളിപ്പെടുത്തുന്ന നിര്‍ണായക തെളിവുകള്

പാക് ഐസ്എസ്‌ഐയുടെ പരിശീലനം; സ്‌ഫോടനം, ഹര്‍മീന്ദര്‍ സിംഗ് മിന്റു ആരായിരുന്നു?

പത്തിലധികം പേര്‍ ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ ഭീകരനെയും കുപ്രസിദ്ധ ഗുണ്ടകളെയും മോചിപ്പിച്ച കേസില്‍ രണ്ട് ജയില്‍ ജീവനക്കാരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കിയിരുന്നു. ജയില്‍ സൂപ്രണ്ട്, അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്.

ജയിലിനുള്ളില്‍ ഗൂഡാലോചന

ജയിലിനുള്ളില്‍ ഗൂഡാലോചന

നവംബര്‍ 27ന് ജയില്‍ ആക്രമണം നടക്കുന്നതിന് മുമ്പ് അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് ഭീംസിംഗ് തടവുകാരെ കാണുകയും മൊബൈല്‍ നല്‍കുകയും ചെയ്‌തെന്ന പൊലീസിന്റെ കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

കേസില്‍ ജയില്‍ അധികൃതരും

കേസില്‍ ജയില്‍ അധികൃതരും

നാഭാ സെന്‍ട്രല്‍ ജയിലിലെ ഒമ്പത് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 29 പേര്‍ക്കെതിരെ പൊലീസ് ഇതിനകം തന്നെ കേസെടുത്തുകഴിഞ്ഞു.

 നിര്‍ദേശങ്ങള്‍ നല്‍കി

നിര്‍ദേശങ്ങള്‍ നല്‍കി

ജയിലിന് പുറത്തെ റോഡില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ ദിശയെക്കുറിച്ച് അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് തടവുകാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൈമാറിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 സൂത്രധാരന്‍ പര്‍മീന്ദര്‍

സൂത്രധാരന്‍ പര്‍മീന്ദര്‍

ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍മീന്ദര്‍ സിംഗ് ഉള്‍പ്പെടെ ആറ് പേരെ മോചിപ്പിക്കാന്‍ പദ്ധതിയിട്ടത് അറസ്റ്റിലായ പര്‍മീനന്ദര്‍ സിംഗാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഞായറാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ ബുധനാഴ്ച നാഭാ കോടതിയില്‍ ഹാജരാക്കും. ഉത്തര്‍പ്രദേശിലെ കൈരാനാ മേഖലയില്‍ നിന്നാണ് പല്‍മീന്ദര്‍ സിംഗ് അറസ്റ്റിലാവുന്നത്.

 മിന്റുവിന്റെ അറസ്റ്റ് നിര്‍ണ്ണായകം

മിന്റുവിന്റെ അറസ്റ്റ് നിര്‍ണ്ണായകം

ജയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍മീന്ദര്‍ സിംഗ് മിന്റുവിനെ ദില്ലി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മിന്റുവിന്റെ അറസ്‌റ്റോടെ മിന്റുവിന്റെ പദ്ധതികളെക്കുറിച്ച് വ്യക്തമായ രൂപരേഖ പൊലീസിന് ലഭിച്ചു.

English summary
:Nabha jailbreak case: Assistant jail superintendent and two others arrested.
Please Wait while comments are loading...