സൗദി അറേബ്യയ്ക്ക് തിരിച്ചടി കിട്ടിത്തുടങ്ങി; അരാംകോയുടെ ലാഭം ഇടിഞ്ഞു, ഇനിയും ഇടിഞ്ഞേക്കും
റിയാദ്: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തിനിടെ, സൗദി അറേബ്യയ്ക്ക് മറ്റൊരു തിരിച്ചടി. സൗദിയുടെ എണ്ണ കമ്പനിയായ അരാംകോയുടെ ലാഭത്തില്‍ വന്‍ ഇടിവ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. നിലവില്‍ പശ്ചിമേഷ്യ നേരിടുന്ന പ്രതിസന്ധിയുടെ ആഴം അടുത്ത പാദത്തിലെ കണക്കിലാകും അറിയാന്‍ സാധിക്കുക.
ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതാണ് അരാംകോയ്ക്ക് ലാഭം കുറച്ചത്. ഏകദേശം 63 ഡോളറിലാണ് ക്രൂഡ് ഓയില്‍ വില്‍പ്പന നടന്നത്. ബാരലിന് 96 ഡോളര്‍ എത്തിയാല്‍ മാത്രമാണ് എല്ലാ പ്രതിസന്ധിയും തീര്‍ന്ന് ബജറ്റ് പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കുക എന്നാണ് സൗദിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇപ്പോള്‍ വില കൂടിയിട്ടുണ്ടെങ്കിലും എണ്ണ വില്‍പ്പന നടത്താന്‍ സാധിക്കുന്നില്ല എന്നതും എടുത്തു പറയണം.

നാലാം പാദത്തില്‍ സൗദി അരാംകോയുടെ അറ്റാദായം 66630 ദശലക്ഷം റിയാല്‍ ആണ്. കഴിഞ്ഞ വര്‍ഷം ഇത് 83776 ദശലക്ഷം റിയാല്‍ ആയിരുന്നു. അതേസമയം, മൊത്തം വരുമാനത്തില്‍ നേരിയ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. 428591 റിയാലില്‍ നിന്ന് 416290 ദശലക്ഷം റിയാല്‍ ആയിട്ടാണ് കുറഞ്ഞത്. ക്രൂഡ് ഓയിലിനും സംസ്കരിച്ച ഇന്ധനങ്ങള്‍ക്കും കഴിഞ്ഞ പാദത്തില്‍ വലിയ വിലക്കുറവ് നേരിട്ടിരുന്നു. ഇതാണ് വരുമാനത്തില്‍ തിരിച്ചടി ലഭിക്കാന്‍ കാരണം എന്നാണ് വിലയിരുത്തല്‍.
അതേസമയം, നാലാം പാദത്തില്‍ അരാംകോ 22 ബില്യണ്‍ ഡോളറിന്റെ ലാഭവിഹിതം പ്രഖ്യാപിച്ചു. അടുത്ത മാസം മുതല്‍ ഇത് വിതരണം ചെയ്തേക്കും. കഴിഞ്ഞ വര്‍ഷം മൊത്തം 85 ബില്യണ്‍ ഡോളര്‍ ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്തിരുന്നു. ഒന്നര വര്‍ഷത്തിനിടെ മൂന്ന് ബില്യണ്‍ ഡോളറിന്റെ ഓഹരി തിരിച്ചുവാങ്ങുകയും ചെയ്തു.
യുദ്ധം നീണ്ടാല്‍ വിപണി തകരുമെന്ന് അരാംകോ മേധാവി
ഈ മാസം അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അരാംകോയുടെ വലിയ നേട്ടം പ്രകൃതി വാതക ഖനനം ശക്തിപ്പെടുത്തി എന്നതാണ്. ജാഫൂറ നിലയത്തില്‍ നിന്ന് വാതകം കയറ്റുമതി ആരംഭിച്ചു. നേരത്തെ എണ്ണയെ മാത്രം ആശ്രയിച്ചിരുന്ന സൗദി ഇനി വാതകത്തെയും വരുമാനത്തിന് വേണ്ടി ആശ്രയിക്കും. മര്‍ജാന്‍ ക്രൂഡ് ഓയില്‍, ബെറി ക്രൂഡ് ഓയില്‍ എന്നിവയുടെ വികസനം ആരംഭിച്ചതും നേട്ടമാണ്.
അതേസമയം, നിലവിലെ പശ്ചിമേഷ്യന്‍ യുദ്ധം നീണ്ടുപോയാല്‍ എണ്ണ വിപണിയില്‍ വലിയ ദുരന്തമായിരിക്കും എന്ന് അരാംകോ മേധാവി അമിന്‍ നാസര്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് ഇറാന് അടച്ചതിനാല്‍ ഇതുവഴിയുള്ള എണ്ണ ചരക്ക് പാത നിലച്ചിരിക്കുകയാണ്. സൗദി രണ്ട് റിഫൈനറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു.
ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ആക്രമണം തുടങ്ങിയിട്ട് 11 ദിവസമായി. ഈ സാഹചര്യത്തിലാണ് ഇറാന് ഹോര്‍മുസ് അടച്ചതും ചരക്കുകള്‍ കയറ്റുമതി ചെയ്യാന്‍ പറ്റാത്ത സാഹചര്യമുണ്ടായതും. നേരത്തെ സമാനമായ സാഹചര്യം നമ്മള് നേരിട്ടതാണെങ്കിലും ഇത്തവണത്തേത് വലിയ പ്രത്യാഘാതം വിപണിയില്‍ സൃഷ്ടിക്കുമെന്ന് അരാംകോ മേധാവി നാസര്‍ കൂട്ടിച്ചേര്‍ത്തു.
-
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില











Click it and Unblock the Notifications