Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദിക്കെതിരെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി? രാമനാഥപുരത്ത് ജയം ഉറപ്പിച്ച് നവാസ് കനി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന പ്രചാരണം ശക്തമാണ്. തമിഴ്‌നാട്ടിലെ രാമനാഥപുരം മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത. തെലങ്കാനയില്‍ ചേര്‍ന്ന ബിജെപി നേതൃ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തുവെന്നും വാര്‍ത്തകളുണ്ട്.

മുസ്ലിം ലീഗ് നേതാവ് നവാസ് കനിയാണ് രാമനാഥപുരം മണ്ഡലത്തിലെ എംപി. ഈ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ബിജെപി നേടിയത് 32 ശതമാനം വോട്ടാണ്. ഡിഎംകെ സഖ്യത്തിലുള്ള മുസ്ലിം ലീഗിന് ലഭിച്ചതാകട്ടെ 44 ശതമാനം വോട്ടും. മോദിയെ പോലുള്ള പ്രമുഖ വ്യക്തി ബിജെപിക്ക് വേണ്ടി രംഗത്തുവന്നാല്‍ അടിയൊഴുക്കുകള്‍ക്ക് സാധ്യതയുണ്ട്.

navas-kani-mp

നരേന്ദ്ര മോദി മല്‍സരിച്ചാല്‍ രാമനാഥപുരത്ത് എന്ത് സംഭവിക്കും, എന്തുകൊണ്ട് ബിജെപി രാമനാഥപുരം മണ്ഡലം കേന്ദ്രീകരിക്കുന്നു... തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചിരിക്കുകയാണ് നവാസ് കനി. വണ്‍ഇന്ത്യ തമിഴിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വിശദീകരിച്ചത്. നരേന്ദ്ര മല്‍സരിക്കാനിടയില്ലെന്നും മല്‍സിച്ചാലും ഞാന്‍ തന്നെ ജയിക്കുമെന്നും കാര്യകാരണങ്ങള്‍ നിരത്തി നവാസ് കനി പറയുന്നു.

മുസ്ലിം ലീഗ് എംപിമാര്‍ മണിപ്പൂര്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങി വരികയാണ്. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നടന്ന സമാധാന റാലിയില്‍ മുസ്ലിം ലീഗ് നേതാക്കളും പങ്കെടുത്തു. കേരള സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് പാര്‍ട്ടി എംപിമാര്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചത്. മടക്കത്തിനിടെ കൊല്‍ക്കത്തിയില്‍ വച്ചാണ് നവാസ് കനി മണ്ഡലത്തിലെ രാഷ്ട്രീയ കാര്യങ്ങളില്‍ പ്രതികരിച്ചത്.

കാശിക്ക് ശേഷം ഹൈന്ദവ സമൂഹം വളരെ പ്രാധാന്യത്തോടെ കാണുന്ന സ്ഥലമാണ് രാമേശ്വരം. അതുകൊണ്ടാകാം നരേന്ദ്ര മോദിയെ ഇവിടെ മല്‍സരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ അദ്ദേഹം മല്‍സരിക്കാന്‍ സാധ്യതയില്ല. മല്‍സരിച്ചാലും ജയിക്കാന്‍ പോകുന്നില്ല. മണ്ഡലത്തിലെ വോട്ടര്‍മാരുടെ വികാരം ബിജെപിക്ക് എതിരാണെന്നും എഐഎഡിഎംകെ വോട്ടുകള്‍ പൂര്‍ണമായി ബിജെപിക്ക് കിട്ടില്ലെന്നും നവാസ് കനി പറഞ്ഞു.

രാമനാഥപുരം മണ്ഡലത്തില്‍ മുസ്ലിം സ്ഥാനാര്‍ഥികളും ഹിന്ദു സ്ഥാനാര്‍ഥികളും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മതസൗഹാര്‍ദ്ദത്തിന്റെ മണ്ണാണിത്. എല്ലാവരും ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും നവാസ് കനി വിശദീകരിച്ചു.

തേവര്‍ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണിത്. ഒ പനീര്‍ശെല്‍വം, ശശികല എന്നിവരെല്ലാം തേവര്‍ സമുദായക്കാരാണ്. ഇവരെ പുറത്താക്കിയ എഐഎഡിഎംകെയെ സമുദായം പാഠംപഠിപ്പിക്കും. അതുകൊണ്ടുതന്നെ എഐഎഡിഎംകെയുടെ സഖ്യകക്ഷിയായ ബിജെപിക്ക് വേണ്ടി മോദി കളത്തിലിറങ്ങുന്നത് അവര്‍ക്ക് അഗ്നിപരീക്ഷയാകുമെന്നും നവാസ് കനി പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+