Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗിയല്ല, 2024ലും നരേന്ദ്ര മോദി തന്നെ, മോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്ന് അമിത് ഷാ

പട്‌ന: 2024ലെ പൊതുതിരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി തന്നെ ആയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. പട്‌നയില്‍ ബിജെപി മോര്‍ച്ചകളുടെ ജോയിന്റ് ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. 2024ല്‍ ബിജെപിയും ജെഡിയുവും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2024ലെ തിരഞ്ഞെടുപ്പിനെ ബിജെപി നേരിടും. മോദി വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും. 2024ലെ പൊതുതിരഞ്ഞെടുപ്പിലും 2025ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബീഹാറില്‍ ബിജെപിയും ജെഡിയുവും ഒരുമിച്ച് മത്സരിക്കും, അമിത് ഷാ പറഞ്ഞു. 2024ലെ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പ്രവര്‍ത്തകരോട് അമിത് ഷാ ആഹ്വാനം ചെയ്തു. തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രി പദവിയിലേക്ക് നരേന്ദ്ര മോദി എത്തുമെന്ന് ഉറപ്പാക്കണം എന്നും ഷാ ആവശ്യപ്പെട്ടു.

modi

ബൂത്ത് തല പ്രവര്‍ത്തനം ശക്തിപ്പെടുത്താനും പ്രവര്‍ത്തകരോട് അമിത് ഷാ നിര്‍ദേശിച്ചു. ദളിതരും ആദിവാസികളും മറ്റ് പിന്നോക്ക വിഭാഗക്കാരും അടക്കമുളള സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് നരേന്ദ്ര മോദി നല്‍കുന്ന രാഷ്ട്രീയ പിന്തുണയെ കുറിച്ച് ബൂത്ത് തലത്തില്‍ ആളുകളെ ബോധവത്ക്കരിക്കണം. എസ് സി, എസ് ടി, ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ചരിത്രത്തില്‍ ഇന്ന് വരെ ഇല്ലാത്ത തരത്തിലുളള പ്രാതിനിധ്യമാണ് കേന്ദ്ര മന്ത്രിസഭയില്‍ നല്‍കിയിരിക്കുന്നത് എന്നുളളത് സാധാരണക്കാര്‍ക്കിടയില്‍ പ്രചാരണം നടത്തണമെന്നും അമിത് ഷാ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+