Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഷണൽ ഹെറാൾഡ് കേസ്: കോണ്‍ഗ്രസിന് കനത്ത തിരിച്ചടി, 752 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് യങ് ഇന്ത്യൻ കമ്പനിയുടെ 90 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായി ബന്ധമുള്ള കമ്പനിയാണ് യങ് ഇന്ത്യ. കണ്ടുകെട്ടിയ സ്വത്തിൽ ഡൽഹിയിലെയും മുംബൈയിലെയും നാഷണൽ ഹെറാൾഡ് ഹൗസുകളും ലഖ്‌നൗവിലെ നെഹ്‌റു ഭവനും ഉൾപ്പെടുന്നു. അസോസിയേറ്റഡ് ജേർണൽസിന്റെ വകയായി ഇതുവരെ കണ്ടുകെട്ടിയ വസ്തുവകകളുടെ മൊത്തത്തിലുള്ള മൂല്യം 752 കോടിയാണെന്നും വൃത്തങ്ങളുടെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസാണ് കേന്ദ്ര ഏജൻസി അന്വേഷിക്കുന്നത്. പത്രം നടത്തിയിരുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനി യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുന്നതിൽ വഞ്ചന, ഗൂഢാലോചന, ക്രിമിനൽ വിശ്വാസ ലംഘനം എന്നീ കുറ്റകൃത്യങ്ങള്‍ നടന്നുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഏജൻസി ഇതിനകം തന്നെ സോണിയയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്തിരുന്നു.

 herald

"2002 ലെ പിഎംഎല്‍എ പ്രകാരം അന്വേഷിച്ച കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 751.9 കോടി രൂപയുടെ സ്വത്തുക്കൾ താൽകാലികമായി കണ്ടുകെട്ടാൻ ED ഉത്തരവ് പുറപ്പെടുവിച്ചു," ഇഡി എക്സില്‍ കുറിച്ചു. "അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (AJL) ഇന്ത്യയിലെ പല നഗരങ്ങളായ ഡൽഹി, മുംബൈ, ലഖ്‌നൗ തുടങ്ങി 661.69 കോടി രൂപയും എം എസ് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) സ്ഥാവര സ്വത്തുക്കളുടെ രൂപത്തിലുള്ള വരുമാനവും കൈവശം വച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യംഗ് ഇന്ത്യൻ (YI) എജെഎല്ലിന്റെ ഇക്വിറ്റി ഷെയറുകളിലെ നിക്ഷേപത്തിന്റെ രൂപത്തിൽ 90.21 കോടി രൂപയുടെ കുറ്റകൃത്യങ്ങളുടെ വരുമാനം കൈവശം വച്ചിട്ടുണ്ട്," ഇഡി പോസ്റ്റില്‍ പറയുന്നു.

സംഭവത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു. ഓരോ സംസ്ഥാനത്തും നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനുള്ള ശ്രമമാണ് ഇതെന്നാണ് കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി എക്‌സിൽ പോസ്റ്റ് ചെയ്തു.

1937 നവംബര്‍ 20 ന് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ തുടങ്ങിയ കമ്പനിയാണ് അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്. മൂന്ന് പത്രങ്ങളാണ് അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനു കീഴേ പ്രസിദ്ധീകരിച്ചിരുന്നത്. നാഷണല്‍ ഹെറാള്‍ഡ്, ഇംഗ്ലീഷിലും, ഖൗമി ആവാസ്, ഉറുദുവിലും, നവജീവന്‍ ഹിന്ദിയിലും. 2010 നവംബര്‍ 23 ന് 5 ലക്ഷം രൂപാ മൂലധനവുമായി തുടങ്ങിയ കമ്പനിയാണ് യങ് ഇന്ത്യന്‍. നാഷണല്‍ ഹെറാള്‍ഡിന്റെ കെട്ടിടത്തില്‍ തന്നെയാണ് യങ് ഇന്ത്യന്റെ ഓഫീസും പ്രവര്‍ത്തിച്ചിരുന്നത്. 2010 ഡിസംബര്‍ പതിമൂന്നിന്, രാഹുല്‍ ഗാന്ധി യങ് ഇന്ത്യന്‍ കമ്പനിയുടെ ഡയറക്ടറായി. 2011 ജനുവരിയില്‍, സോണിയാ ഗാന്ധി, ഡയറക്ടര്‍ ബോര്‍ഡംഗവുകയും ചെയ്തു.

സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ ചതിയിലൂടെ കൈവശമാക്കി എന്ന പരാതിയുമായി എത്തുന്നത് സുബ്രഹ്മണ്യന്‍ സ്വാമിയാണ്. ഇതിലൂടെ, നാഷണല്‍ ഹെറാള്‍ഡ്, ഖവാമി ആവാസ്, എന്നീ പത്രങ്ങളും, ഡല്‍ഹിയിലും, ഉത്തര്‍പ്രദേശിലുമുള്ള കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂസ്വത്തുക്കളും, രാഹുലും സോണിയയും സ്വന്തമാക്കിയെന്നുമാണ് ആരോപണം.

അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഏറ്റെടുക്കാന്‍,യങ് ഇന്ത്യന്‍ കമ്പനിക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 90 കോടി ഇന്ത്യന്‍ രൂപ വായ്പ അനുവദിച്ചിരുന്നു. ഇത് ചട്ടവിരുദ്ധം ആണെന്നും ഹർജിക്കാരന്‍ വാദിക്കുന്നു. തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നു കാണിച്ച്, സോണിയയും, രാഹുലും, കോടതിയില്‍ പരാതി സമര്‍പ്പിച്ചുവെങ്കിലും, ഇരുവര്‍ക്കെതിരേയും, കേസെടുക്കാന്‍ പ്രഥമദൃഷ്ടിയാല്‍ തെളിവുകളുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+