Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റ് താരം നവ്‌ജ്യോത് സിംഗ് സിദ്ദു അതീവ ഗുരുതരാവസ്ഥയില്‍...?

ദില്ലി: നവ്‌ജ്യോത് സിംഗ് സിദ്ദു എന്ന് പറഞ്ഞാല്‍ ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആവേശമായിരുന്നു. സിദ്ദു ക്രീസിലെത്തിയാല്‍ എതിരാളികള്‍ ഫീല്‍ഡര്‍മാരെ ബൗണ്ടറി ലൈനിലാണ് നിര്‍ത്തിയിരുന്നത്.

ആ സിദ്ദുവാണ് ഇപ്പോള്‍ ആശുപത്രിയില്‍ കിടക്കുന്നത്. ജീവന് തന്നെ ഭീഷണിയായേക്കാവുന്ന രോഗമാണ് അദ്ദേഹത്തിന്. എന്നാല്‍ തക്കസമയത്ത് ചികിത്സ ലഭിച്ചതിനാല്‍ ഭയക്കേണ്ടതില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിയ്ക്കുന്നത്.

എന്താണ് സിദ്ദുവിനെ ബാധിച്ച ആരോഗം?

സിദ്ദു ആശുപത്രിയില്‍

സിദ്ദു ആശുപത്രിയില്‍

നവ്‌ജ്യോത് സിംഗ് സിദ്ദു ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് ഇപ്പോള്‍ ഉള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നു.

ഡിവിടി

ഡിവിടി

ഡിവിടി അഥവാ ഡീപ് വെയിന്‍ ത്രോംബോസിസ് എന്ന രോഗമാണ് സിദ്ദുവിന് ബാധിച്ചത്. ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണകാരണം പോലും ആയേക്കാവുന്ന രോഗമാണിത്.

എന്താണ് ടിവിടി?

എന്താണ് ടിവിടി?

ഞരമ്പുകളില്‍ രക്തം കട്ടപിടിയ്ക്കുന്നതാണ് ഡീപ് വെയിന്‍ ത്രോംബോസിസ് എന്ന രോഗം.

ട്വിറ്ററിലുണ്ട്

രോഗ വിവരവും ആശുപത്രിയില്‍ കിടക്കുന്ന ചിത്രവും സിദ്ദു തന്നെയാണ് പുറത്ത് വിട്ടത്. അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ.

ക്രിക്കറ്റ് താരം

ക്രിക്കറ്റ് താരം

1983 മുതല്‍ 1999 വരെയാണ് സിദ്ദു ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഉണ്ടായിരുന്നത്. 51 ടെസ്റ്റ് മത്സരങ്ങളും 136 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.

 മികച്ച ആവറേജ്

മികച്ച ആവറേജ്

ടെസ്റ്റിലും ഏകദിനത്തിലും മികച്ച ആവറേജിന് ഉടമയായിരുന്നു സിദ്ദു. ഒമ്പത് ടെസ്റ്റ് സെഞ്ച്വറികളും 6 ഏകദിന സെഞ്ച്വറികളും സിദ്ദുവിന്റെ പേരിലുണ്ട്.

കളി നിര്‍ത്തിയപ്പോള്‍

കളി നിര്‍ത്തിയപ്പോള്‍

ക്രിക്കറ്റ് കളി അവസാനിപ്പിച്ചപ്പോള്‍ സിദ്ദു ഇറങ്ങിയത് രാഷ്ട്രീയത്തിലേയ്ക്കായിരുന്നു. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോകസഭയില്‍ എത്തി.

കൊലക്കേസ് പ്രതി

കൊലക്കേസ് പ്രതി

ഇന്ത്യന്‍ ടീമില്‍ കളിച്ചൊകൊണ്ടിരിയ്ക്കുന്ന കാലത്താണ് സിദ്ദു കൊലക്കേസില്‍ പ്രതിയാകുന്നത്. ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും സുപ്രീം കോടതി സിദ്ദുവിന്റെ തുണയ്‌ക്കെത്തി

പ്രാര്‍ത്ഥനകള്‍

പ്രാര്‍ത്ഥനകള്‍

ഡൗണ്‍, ബട്ട് നോട്ട് ഔട്ട്- എന്നാണ് സിദ്ദു ട്വിറ്ററില്‍ കുറിച്ചിരിയ്ക്കുന്നത്. ഏവരുടേയും പ്രാര്‍ത്ഥനകളും പ്രതീക്ഷിയ്ക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+