സിദ്ദുവിനെ തളയ്ക്കാനാവാതെ കോണ്‍ഗ്രസ്, ഹൈക്കമാന്‍ഡ് ചന്നിക്കൊപ്പം, മുഖ്യമന്ത്രി പദം കിട്ടില്ല
ദില്ലി: പഞ്ചാബില്‍ നവജ്യോത് സിംഗ് സിദ്ദു പാര്‍ട്ടിക്ക് മുകളിലേക്ക് വളര്‍ന്നിരിക്കുകയാണ്. കായ്ക്കുന്ന മരമാണെങ്കിലും വെട്ടിവീഴ്ത്തണമെന്ന ആവശ്യമാണ് ഇതോടെ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരിക്കുന്നത്. സിദ്ദുവിനെ പുറത്താക്കാനുള്ള ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരിക്കുകയാണ്. ഇനിയും മുന്നോട്ട് പോകാനാണ് ഉദ്ദേശമെങ്കില്‍ സിദ്ദു പുറത്ത് പോകേണ്ടി വരുമെന്നാണ് സൂചന.
അന്‍വര്‍ സാദത്തിന് പിന്നില്‍ ദിലീപ്? മമ്മൂട്ടിയും മോഹന്‍ലാലും ആന്റോയെ കണ്ടുപഠിക്കണമെന്ന് ശാന്തിവിള
മനീഷ് തിവാരി അടക്കമുള്ള നേതാക്കള്‍ സിദ്ദുവിനെതിരെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള ഉദ്ദേശം ഹൈക്കമാന്‍ഡിനില്ല. അവസാന വട്ടമെന്ന നിലയില്‍ പ്രിയങ്ക ഗാന്ധി ചര്‍ച്ച നടത്തിയേക്കും. പക്ഷേ പാര്‍ട്ടി ചട്ടം സിദ്ദു ലംഘിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹവുമായി ഇനി ഹൈക്കമാന്‍ഡ് ഇടപെടാനുള്ള സാധ്യതയും കുറഞ്ഞിരിക്കുകയാണ്.

സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ഹൈക്കമാന്‍ഡിന് ഉദ്ദേശമില്ല. സിദ്ദു പ്രചാരണത്തിന് ഇറങ്ങിയിട്ടില്ലെങ്കില്‍ അതിന്റെ ചുമതല ചരണ്‍ജിത്ത് ചന്നിയെ ഏല്‍പ്പിക്കാനാണ് സോണിയാ ഗാന്ധിയുടെ പ്ലാന്‍. ദളിത് വോട്ടുബാങ്ക് പൊളിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. മുഖ്യമന്ത്രിയെ മാറ്റുകയാണെങ്കില്‍ അത് തെറ്റായ സന്ദേശം ദേശീയ തലത്തിലുണ്ടാവും. ആ റിസ്‌ക് എടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. പ്രത്യേകിച്ച് ബിജെപി ഇത് വലിയ പ്രചാരണ വിഷയമാക്കുമെന്ന് ഗാന്ധി കുടുംബത്തിന് അറിയാം. പ്രിയങ്ക ഗാന്ധി ദളിത് മുഖം അണിഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു മാറ്റം ഒരിക്കലും നടക്കില്ല. സിദ്ദു തിരഞ്ഞെടുപ്പ് നേട്ടത്തില്‍ ഇപ്പോഴും പാര്‍ട്ടിക്ക് സംശയങ്ങളുണ്ട്.

ഹൈക്കമാന്‍ഡ് പതിയെ സിദ്ദുവില്‍ നിന്ന് അകലം പാലിക്കുന്ന സാഹചര്യത്തില്‍ പരസ്യമായ പോരും പഞ്ചാബ് കോണ്‍ഗ്രസില്‍ ആരംഭിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് എപ്പോഴും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ അവസാനമാണ് പ്രഖ്യാപിക്കാറുള്ളത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് നേതൃത്വമാണ് തീരുമാനിക്കുക അക്കാര്യം. അല്ലാതെ ഒരു നേതാവ് സമ്മര്‍ദം ചെലുത്തി എനിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്ന് പറയുന്നതല്ലെന്നും മന്ത്രി റാണാ ഗുര്‍ജിത്ത് സിംഗ് പറഞ്ഞു. സിദ്ദു ഒരിക്കലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെനന് പറയാന്‍ പാടില്ലെന്നും ഗുര്‍ജിത്ത് സിംഗ് പറഞ്ഞു. ചിലര്‍ക്ക് സ്ഥാനാര്‍ത്ഥിത്വവും മന്ത്രിസ്ഥാനവും വരെ സിദ്ദു വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഗുര്‍ജിത്ത് പറഞ്ഞു.

സ്ഥാനാര്‍ത്ഥി പട്ടിക വരുന്നതിന് മുമ്പ് തന്നെ സിദ്ദുവിന്റെ ഈ പ്രഖ്യാപനങ്ങള്‍ ഹൈക്കമാന്‍ഡിനെയും ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തെ നിലയ്ക്ക് നിര്‍ത്താന്‍ പാര്‍ട്ടിയില്‍ സമ്മര്‍ദമേറുകയാണ്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ സിദ്ദുവിന്റെ പുറത്താകലിലേക്ക് നയിക്കാനാണ് സാധ്യത. കോണ്‍ഗ്രസ് സംസ്ഥാന സമിതിയെ ഒന്നാകെ തന്റെ നിയന്ത്രണത്തിലാക്കാനാണ് സിദ്ദുവിന്റെ ശ്രമം. അതിന്റെ പേരില്‍ പലര്‍ക്കും സീറ്റ് നിഷേധിക്കാന്‍ വരെ സിദ്ദു ശ്രമിക്കുന്നുണ്ട്. എന്നാല്‍ സ്‌ക്രീനിംഗ് കമ്മിറ്റിക്ക് അതിനുള്ള അധികാരം സോണിയ നല്‍കിയിട്ടുണ്ട്. സിദ്ദുവിനെ മാത്രം വിശ്വാസത്തിലെടുത്ത് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാന്‍ രാഹുല്‍ ഗാന്ധിയും തയ്യാറല്ല.

അതേസമയം സിദ്ദുവിന്റെ പഞ്ചാബ് മോഡല്‍ വന്‍ പരാജയമായിട്ടാണ് പാര്‍ട്ടിയിലെ വിലയിരുത്തല്‍. നിരവധി നേതാക്കള്‍ അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടിയിലേക്കും ബിജെപിയിലേക്കും എഎപിയിലേക്കും പോകുന്നുണ്ട്. എഎപിയെ സിദ്ദു വിലകുറച്ച് കാണുന്നതാണ് പ്രശ്‌നം. ചണ്ഡീഗഡിലെ സാഹചര്യം പഞ്ചാബിലുണ്ടാവുമെന്നാണ് വിലയിരുത്തല്‍. സിദ്ദുവിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ സീനിയര്‍ നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടിയില്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സിദ്ദു തയ്യാറാവുന്നില്ലെന്ന് ലുധിയാന എംപി രവനീത് സിംഗ് ബിട്ടു പറഞ്ഞു. അമരീന്ദര്‍ തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് പറഞ്ഞിരുന്നത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് ഇരുന്ന് കൊണ്ട് അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ പാര്‍ട്ടി വിരുദ്ധമാണെന്ന് ബിട്ടു പറയുന്നു.

സിദ്ദുവിന് മുഖ്യമന്ത്രി പദം ലഭിച്ചാല്‍ തന്നെ പ്രധാനമന്ത്രി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് പറയാന്‍ പോകുന്നതെന്ന് റവനീത് ബിട്ടു പറയുന്നു. അതേസമയം പഞ്ചാബിലെ ഇന്റേണല്‍ സര്‍വേയില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് ഹൈക്കമാന്‍ഡ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി ഇത് പൂര്‍ണമായും വിശ്വസിക്കുന്നില്ല. സിദ്ദു കാരണം പാര്‍ട്ടി തോല്‍ക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടിയെ ശക്തമായി തന്നെ അദ്ദേഹം നേരിടുന്നുണ്ട്. ദില്ലി മോഡല്‍ വെറും നുണയാണെന്നും, അവിടെ നിന്ന് രോഗികള്‍ ചികിത്സയ്ക്കായി പഞ്ചാബിനെയാണ് ആശ്രയിക്കുന്നതെന്നും ചന്നി തുറന്നടിച്ചു. സിദ്ദുവിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ മറ്റ് പല വഴികളും ചന്നി ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തില്‍ അദ്ദേഹത്തിന് ഹൈക്കമാന്‍ഡില്‍ നിന്ന് ഉറപ്പ് ലഭിച്ചത് ആത്മവിശ്വാസമാണ്.
മൂന്നാം മുന്നണി തലപ്പത്തേക്ക് ശരത് പവാര്‍, മമതയും കോണ്‍ഗ്രസും വരും, രാഹുല്‍ പിന്നണിയിലേക്ക്