അവന്‍ തോറ്റു തുന്നംപാടുന്നത് കാണാം, സിദ്ദുവിനെ കാത്തിരിക്കുന്നത് തോല്‍വിയെന്ന് അമരീന്ദര്‍
ദില്ലി: അമൃത്‌സര്‍ ഈസ്റ്റില്‍ നിന്ന് നവജ്യോത് സിംഗ് സിദ്ദുവിനെ കാത്തിരിക്കുന്നത് വന്‍ തോല്‍വിയാണെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ഈ സീറ്റില്‍ തന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക്ദള്‍ സിദ്ദുവിനെ തോല്‍പ്പിച്ചിരിക്കും. മുമ്പ് ഈ മണ്ഡലത്തില്‍ നിന്ന് സിദ്ദു ജയിച്ചത് ബിജെപിയുടെ പിന്തുണ ഉള്ളത് കൊണ്ട് മാത്രമാണ്. രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നൊക്കെ പറയുന്നത് വെറും പ്രഹസനമാണെന്നും ക്യാപ്റ്റന്‍ ആരോപിച്ചു. ബിക്രം മജീദിയയെ സിദ്ദുവിനെതിരെ മത്സരിപ്പിക്കുന്നത് താനാണെന്ന പരാമര്‍ശം അസംബന്ധമാണ്. ശിരോമണി അകാലിദള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതില്‍ എനിക്കെന്ത് കാര്യം. ഞാന്‍ മജീദിയയുടെ അമ്മാവനൊന്നുമല്ലെന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ പറഞ്ഞു.

അമൃത്സര്‍ ഈസ്റ്റിലെ 38 ശതമാനം വോട്ടര്‍മാര്‍ ഹിന്ദുക്കളാണ്. 32 ശതമാനം പട്ടികജാതി വിഭാഗക്കാരും. ഇതില്‍ നിന്ന് തന്നെ സിദ്ദുവിന്റെ തോല്‍വി ഉറപ്പാണെന്നും സിദ്ദു പറഞ്ഞു. ബിജെപി സഖ്യം അതിശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് ഇവിടെ മത്സരിപ്പിക്കുന്നതെന്ന് അമരീന്ദര്‍ വ്യക്തമാക്കി. അതേസമയം ക്യാപ്റ്റനും സിദ്ദുവും തമ്മിലുള്ള പോര് കൂടി വന്നതോടെ അമൃത്സര്‍ ഈസ്റ്റില്‍ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. സിദ്ദുവിന്റെ കടുത്ത എതിരാളിയായ മജീദിയ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ തോല്‍പ്പിക്കാനുള്ള വാശിയിലാണ്. നിലവില്‍ സിദ്ദുവിന് മണ്ഡലത്തില്‍ വെല്ലുവിളിയില്ല. എന്നാല്‍ ബിജെപി സഖ്യം കൂടി വരുന്നതോടെ മത്സരം കൈവിടുമോ എന്ന് കോണ്‍ഗ്രസിന് ആശങ്കയുണ്ട്.
സിദ്ദുവിന് സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് തന്നെ പുറത്താക്കുമെന്നാണ് ക്യാപ്റ്റന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നത്. പാകിസ്താനുമായി വരെ സിദ്ദുവിന് ബന്ധമുണ്ടെന്നാണ് അമരീന്ദറിന്റെ ആരോപണം. സാധാരണ പ്രവര്‍ത്തകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം വെറും നാടകമാണ്. ജനങ്ങളാണ് എംഎല്‍എമാരെ തിരഞ്ഞെടുക്കുക. കോണ്‍ഗ്രസിന്റെ എംഎല്‍എമാരുടെ യോഗം ചേര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെയും തീരുമാനിക്കുക. അതുകൊണ്ട് തന്നെ ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്ന് പറയുന്നത് നടാകമാണെന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ആരോപിച്ചു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കര്‍ഷകരുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. അതവരുടെ അവകാശമാണ്. ഞാന്‍ എപ്പോഴും കര്‍ഷകര്‍ക്കൊപ്പമാണ്. കര്‍ഷക സമരത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് തൊഴിലും അഞ്ച് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചത് തന്റെ സര്‍ക്കാരാണ്. പഞ്ചാബില്‍ അടുത്ത സര്‍ക്കാര്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് സഖ്യത്തിന്റെ നേതൃത്വത്തില്‍ വരുമെന്ന് അമരീന്ദര്‍ പറയുന്നു. ചില പിഎല്‍സി സ്ഥാനാര്‍ത്ഥികളെ ബിജെപി ടിക്കറ്റില്‍ മത്സരിപ്പിക്കുന്നത് സ്വാധീനം മുന്നില്‍ കണ്ടാണ്. നഗര മേഖലകളിലെ നാല് സീറ്റിലാണ് പിഎല്‍സി സ്ഥാനാര്‍ത്ഥികള്‍ ബിജെപി ചിഹ്നത്തില്‍ മത്സരിക്കുന്നത്. രണ്ട് പേര്‍ ഗ്രാമീണ മേഖലയിലും മത്സരിക്കുന്നുണ്ട്.












Click it and Unblock the Notifications