പവാർ 'പ്ലേ'യ്ക്ക് ക്രീസ് ഒരുക്കിയത് കേന്ദ്ര എജൻസികൾ?; കേസ് പേടിച്ച് ഓടിയതാണെന്ന് പ്രതിപക്ഷം, ആരോപണം
മുംബൈ: എന്‍ സി പി പിളര്‍ത്തി അജിത് പവാറും സംഘവും ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരിലേക്ക് പോയതിന് പിന്നില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സമ്മര്‍ദ്ദമാണെന്ന് പ്രതിപക്ഷം. ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ചേര്‍ന്നതിന് ശേഷം എൻസിപിയുടെ ഹസന് മുഷ്രിഫ് അഴിമതി ആരോപണങ്ങളില്‍ നിന്ന് മോചിതനായെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബി വി ശ്രീനിവാസ് ആരോപിച്ചു.
ബി ജെ പിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ബി വി ശ്രീനിവാസ് ഉന്നയിച്ചത്. ട്വിറ്ററില്‍ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് ശ്രീനിവാസിന്റെ വിമര്‍ശനം. 'എന്‍സിപി എംഎല്‍എ ഹസന് മുഷ്രിഫ്. ഏതാനും ദിവസം മുമ്പ് ഇഡി കേസെടുക്കുകയും ഇയാളുടെ വീട്ടിലും പഞ്ചസാര ഫാക്ടറിയിലും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു'- ബി വി ശ്രീനിവാസ് വീഡിയോ പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സമ്മര്‍ദ്ദം കൊണ്ടാണ് എന്‍ ഡി എയിലേക്ക് വന്നതെന്ന ആരോപണം തള്ളി ഛഗ്ഗന്‍ ബുജ്പാല്‍ രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് ഇപ്പോള്‍ സര്‍ക്കാര്‍ പാളയത്തിലേക്ക് എത്തിയതെന്ന ആരോപണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അജിത് പവാറിനൊപ്പം മറുകണ്ടം ചാടിയ എം എല്‍ എയാണ് ഛഗ്ഗന്‍ ബുജ്പാല്‍.
'അജിത് ദാദയ്ക്കെതിരെ കേസില്ല, എനിക്കെതിരെയുള്ള ഏറ്റവും പ്രധാനപ്പെട്ട കേസും അവസാനിച്ചു, മറ്റുള്ളവര്‍ക്കെതിരെയും നിലവില്‍ കേസുകളൊന്നുമില്ല. ഹസന് മുഷ്രിഫിനെതിരെ കേസ് നിലവിലുണ്ടെങ്കിലും കോടതി ഇടക്കാലാശ്വാസം നീട്ടി നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിനെതിരെ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല'- ബുജ്പാല്‍ പറഞ്ഞു.
അതേസമയം, ഇക്കഴിഞ്ഞ ജനുവരി 11 ന്, മഹാരാഷ്ട്രയിലെ ചില പഞ്ചസാര മില്ലുകളുടെ പ്രവര്‍ത്തനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മഹാരാഷ്ട്രയിലെ ഒന്നിലധികം സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമാണ് ഹസന് മുഷ്രിഫിനെതിരെ നിലനില്‍ക്കുന്നത്. കോലാപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ പശ്ചാത്തലത്തിലാണ് ഇ ഡി പരീശോധന നടത്തിയത്.
സര്‍സേനാപതി സാന്താജി ഘോര്‍പഡെ പഞ്ചസാര ഫാക്ടറിയുടെ ഓഹരികള്‍ കര്‍ഷകര്‍ക്ക് 10,000 രൂപ നിക്ഷേപത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട് കമ്പനി രജിസ്ട്രാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം. കേസുമായി ബന്ധപ്പെട്ട് മുഷ്രിഫിന് അനുവദിച്ചിരുന്ന ഇടക്കാല ജാമ്യം ഏപ്രില്‍ 13- ന് ബോംബെ ഹൈക്കോടതി ഏപ്രില്‍ 27 വരെ നീട്ടിയിരുന്നു. ഏപ്രില്‍ 11 ന് പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് മുഷ്രിഫ് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
അതേസമയം, പാര്‍ട്ടി വിട്ട എം എല്‍ എമാരെ അയോഗ്യനാക്കാനുള്ള നടപടികളുമായി എന്‍ സി പി മുന്നോട്ടു പോകുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിയമസഭ സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു. പാര്‍ട്ടി വിടും മുമ്പ് ഇക്കാര്യം ആരെയും അറിയിച്ചിട്ടില്ല, തിരഞ്ഞെടുപ്പ് കമ്മിഷനും ഇതുമായി ബന്ധപ്പെട്ട് കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications