Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയില്‍ എന്‍സിപി തൃണമൂലിനൊപ്പം ചേരും, യുപിഎ പിടിക്കാന്‍ മമതയുടെ നീക്കം, അഭിഷേക് പറയുന്നത് ഇങ്ങനെ

മുംബൈ: പ്രതിപക്ഷ ഐക്യത്തിന്റെ കാര്യത്തില്‍ ഇപ്പോഴും ചില ആശങ്കകകള്‍ കോണ്‍ഗ്രസിനുണ്ട്. പ്രധാനമായും മറ്റ് കക്ഷികളുടെ പിന്തുണയെ ചൊല്ലി. ശിവസേന കൂടുതലായി കോണ്‍ഗ്രസ് നേതൃത്വവുമായി അടുക്കുമ്പോള്‍ അതേ കാര്യം എന്‍സിപിയുടെ കാര്യത്തില്‍ നടക്കുമെന്ന് പറയാനാവില്ല. കോണ്‍ഗ്രസിനുള്ളിലെ സമീപനം അവരെ മാറി ചിന്തിപ്പിക്കുന്നുണ്ട്.

പല സംസ്ഥാനങ്ങളിലും സഖ്യത്തിന്റെ പേരില്‍ എന്‍സിപിയെ തഴയുകയാണ് കോണ്‍ഗ്രസ്. ഇത് തൃണമൂല്‍ കോണ്‍ഗ്രസ് മുതലെടുക്കുന്നുണ്ട്. മമത ബാനര്‍ജിയുടെ സന്ദര്‍ശനത്തിന് പിന്നാലെ പ്രതിപക്ഷ നിരയില്‍ ചില മാറ്റം വന്ന് തുടങ്ങിയിരിക്കുകയാണ് എന്‍സിപിയുടെ ചില യോഗങ്ങളില്‍ അത്തരം കാര്യങ്ങളാണ് നടന്നത്.

1

എന്‍സിപിയുടെ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ ഒരേ മനസ്സുള്ള പാര്‍ട്ടികളുമായി ചേരാമെന്നായിരുന്നു പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. മമതയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലെവിടെയും കോണ്‍ഗ്രസിനെ കുറിച്ച് പറഞ്ഞതേയില്ല. അതേസമയം ഗോവയിലെ സഖ്യവുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്‌നങ്ങള്‍. ഇവിടെ സഖ്യത്തില്‍ മത്സരിക്കാമെന്നും, കുറച്ച് സീറ്റ് നല്‍കണമെന്നും ശരത് പവാര്‍ നേരിട്ട് സോണിയാ ഗാന്ധിയുമായി സംസാരിച്ചപ്പോള്‍ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സീറ്റുകള്‍ നല്‍കാന്‍ തയ്യാറല്ല. ഏഴ് സീറ്റാണ് എന്‍സിപി ചോദിക്കുന്നത്. ഗുണ്ടുറാവുവോ ചിദംബരമോ ഇതിനെ കാര്യമായി എടുത്തിട്ടില്ല. ഇതോടെ ടിഎംസിയുമായി സഖ്യത്തിനാണ് പവാര്‍ ശ്രമിക്കുന്നത്.

2

അഭിഷേക് ബാനര്‍ജി കോണ്‍ഗ്രസിനെ ശക്തമായി തന്നെ വിമര്‍ശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മമതയ്‌ക്കെതിരെ മത്സരിച്ചവരാണ്. ബിജെപിക്കൊപ്പം ചേര്‍ന്നത് അവരാണ്. അവരാണ് ഞങ്ങളെ ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത്. ഈ രാജ്യം കോണ്‍ഗ്രസിനെ ആശ്രയിച്ചു. എന്നാല്‍ പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് പരാജയമായി. അതുകൊണ്ടാണ് തൃണമൂലിന് നേരിട്ടിറങ്ങേണ്ടി വന്നതെന്ന് അഭിഷേ ബാനര്‍ജി പറഞ്ഞു. ബിജെപിയാണ് ഇപ്പോള്‍ ജനവിധി നേടുന്നത്. അത് കാരണമാണ് അവര്‍ എല്ലാം അംഗീകരിച്ചതാണെന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നത്. ഏകാധിപത്യ ഭരണം അവര്‍ തുടരുന്നു. ഇതിനെല്ലാം കാരണം കോണ്‍ഗ്രസ് പരാജയപ്പെട്ടതാണെന്നും അഭിഷേക് തുറന്നടിച്ചു.

3

അതേസമയം കോണ്‍ഗ്രസ് ഇപ്പോഴും വലിയ കക്ഷിയാണെന്നും വിട്ടുവീഴ്ച്ച വേണ്ടെന്നുമുള്ള സമീപനമാണ് പല നേതാക്കള്‍ക്കുമുള്ളത്. ഇത് പല നേതാക്കളെയും കോണ്‍ഗ്രസില്‍ നിന്ന് അകറ്റുകയാണ്. മമത കോണ്‍ഗ്രസിനെ അകറ്റുന്നതും അത് കൊണ്ടാണ്. ഗോവയില്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കിട്ടിയേക്കില്ല, എന്നാല്‍ തൃണമൂലിനെയും എന്‍സിപിയെയും മറ്റ് പ്രാദേശിക കക്ഷികളെയും കൂട്ടുപിടിച്ച് ഒരു സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍ അത് ബിജെപിക്കെതിരെ വലിയൊരു ശക്തിയായി മാറുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പല സംസ്ഥാനങ്ങളിലും ബിജെപി-കോണ്‍ഗ്രസ് വിരുദ്ധ സഖ്യം ഇതോടെ പതിയെ രൂപപ്പെട്ട് തുടങ്ങുകയാണ്.

4

കോണ്‍ഗ്രസിന്റെയും സീനിയര്‍ നേതാക്കളുടെയും സമീപനം മമത അടക്കമുള്ളവരുടെ ദേശീയ പ്ലാനിനെ ബാധിക്കും. അരവിന്ദ് കെജ്രിവാള്‍ ഒക്കെ കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതും അക്കാരണം കൊണ്ടാണ്. ബംഗാളില്‍ മമതയ്‌ക്കെതിരെ ബിജെപി ബന്ധം ആരോപിച്ച് മത്സരിച്ച കോണ്‍ഗ്രസ് വട്ടപൂജ്യമായിരുന്നു. ആര്‍ജെഡിയും കോണ്‍ഗ്രസിനെ വിട്ടത് സഖ്യത്തിലെ പ്രശ്‌നങ്ങള്‍ കാണിക്കുന്നു. 20 ശതമാനം വോട്ട് ദേശീയ തലത്തില്‍ ഉണ്ടെന്ന് കരുതി പ്രതിപക്ഷത്തിന്റെ എല്ലാ അവകാശവും അടുത്ത 50 വര്‍ഷത്തേക്ക് കോണ്‍ഗ്രസിന് നല്‍കാനാവില്ല. നിങ്ങള്‍ കടല എറിഞ്ഞ് കൊടുത്താല്‍ അത് പെറുക്കിയെടുക്കാന്‍ കുരങ്ങന്മാര്‍ മാത്രമേ വരൂ. 130 കോടി ജനങ്ങള്‍ അതിന് പിന്നാലെ വരുമെന്ന് കരുതേണ്ടെന്നും അഭിഷേക് ബാനര്‍ജി പറയുന്നു.

5

ബംഗാളില്‍ വന്ന് കോണ്‍ഗ്രസിന് മത്സരിക്കമെങ്കില്‍ ഗോവയിലും ത്രിപുരയിലും വരെ തൃണമൂലിനും മത്സരിക്കാം. ശിവസേന നേതാക്കളും ശരത് പവാറുമെല്ലാം മമതയെ കണ്ടത് സൗഹൃദത്തിന്റെ പുറത്താണ്. എന്തിനാണ് കോണ്‍ഗ്രസ് അതിന്റെ പേരില്‍ ഭയക്കുന്നത്. ഞങ്ങള്‍ ആരെയും ഉയര്‍ത്തി കാണിക്കാന്‍ വന്നതല്ല. ജനങ്ങളാണ് പ്രതിപക്ഷ മുഖം ആരായിരിക്കണം എന്ന് തീരുമാനിക്കേണ്ടത്. ആ വ്യക്തിക്ക് ബിജെപിയെ പരാജയപ്പെടുത്താനുള്ള കരുത്തുണ്ടാവണം. ബംഗാള്‍ എങ്ങനെ ബിജെപിയെ നേരിടണമെന്ന് കാണിച്ച് തന്നു. അതാണ് നടപ്പാക്കേണ്ടത്. ഹരിയാനയില്‍ അടക്കം തൃണമൂല്‍ മത്സരിക്കും. പതിയെ എല്ലായിടത്തേക്കും വ്യാപിക്കും. ത്രിപുരയില്‍ മൂന്ന് മാസം കൊണ്ടാണ് 24 ശതമാനം വോട്ട് തൃണമൂല്‍ ഉണ്ടാക്കിയത്. തീര്‍ച്ചയായും വൈകാതെ തൃണമൂല്‍ ത്രിപുരയില്‍ നേട്ടമുണ്ടാക്കും. സത്യസന്ധമായി തിരഞ്ഞെടുപ്പ് നടന്നാല്‍ 2023ല്‍ ടിഎംസി അധികാരം പിടിക്കുമെന്നും അഭിഷേക് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+