കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്നരാക്കി ശാരീരിക പരിശോധന: മുനിസിപ്പില്‍ കോര്‍പ്പറേഷനെതിരെ വനിതാ കമ്മീഷന്‍

Google Oneindia Malayalam News

അഹമ്മദാബാദ്: വിവാദ നടപടിയില്‍ സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന് വനിതാ കമ്മീഷന്റെ നോട്ടീസ്. ശാരീരിക പരിശോധനക്കായി വനിതാ ക്ലര്‍ക്ക് ട്രെയിനികളെ നഗ്നരാക്കി പരിശോധിച്ച സംഭവത്തിലാണ് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുള്ളത്. സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന് കീഴിലുള്ള ഒരു ആശുപത്രിയില്‍ വെച്ചാണ് സംഭവം. പത്തോളം വരുന്ന വനിതാ ക്ലര്‍ക്ക് ട്രെയിനികളെ ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡില്‍ നഗ്നരാക്കി നിര്‍ത്തി പരിശോധനക്ക് വിധേയമാക്കിയെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിക്ക് നക്സല്‍ ബന്ധം? ജാമ്യം നല്‍കരുതെന്ന് മുഖ്യമന്ത്രിപാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിക്ക് നക്സല്‍ ബന്ധം? ജാമ്യം നല്‍കരുതെന്ന് മുഖ്യമന്ത്രി

 വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി


ഫിംഗര്‍ ടെസ്റ്റ് നടത്തുന്നതിനായി വനിതാ ഡോക്ടര്‍മാര്‍ എത്തുന്നതുവരെ വനിതാ ഉദ്യോഗാര്‍ത്ഥികളെ വാര്‍ഡ‍ില്‍ നഗ്നരാക്കി നിര്‍ത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 20ന് സൂറത്ത് മുനിസിപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ സെന്ററിലാണ് സംഭവം. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഗുജറാത്ത് ചീഫ് സെക്രട്ടറി അനില്‍ മുകിമിനോട് എത്രയും പെട്ടെന്ന് അന്വേഷണം നടത്താനും ഇക്കാര്യം റിപ്പോര്‍ട്ട് മുഖേന കമ്മീഷനെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ സൂറത്ത് മുനിസിപ്പല്‍ കമ്മീഷണര്‍ ബഞ്ചാനിധി പാനി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 തുടരെത്തുടരെ വിവാദം

തുടരെത്തുടരെ വിവാദം



ഗുജറാത്തിലെ ഭുജിലെ ഒരു കോളേജില്‍ വിദ്യാര്‍ത്ഥികളില്‍ ആര്‍ത്തവമുള്ളവരെ തിരിച്ചറിയാന്‍ ഹോസ്റ്റല്‍ അധികൃതര്‍ അടിവസ്ത്രം അഴിച്ച് പരിശോധിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. ഇതിന് പിന്നാലെയാണ് ഉദ്യോഗാര്‍ത്ഥികളെ ശാരീരിക പരിശോധനകള്‍ക്കായി നഗ്നരാക്കി നിര്‍ത്തിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൂറത്ത് മേയര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

പരിശോധ അനിവാര്യമല്ലെന്ന്...

പരിശോധ അനിവാര്യമല്ലെന്ന്...

പ്രശ്നം ഗുരുതരമാണെന്നും ഉദ്യോഗാര്‍ത്ഥികളുടെ പരിശീലന കാലയളവ് പൂര്‍ത്തിയാക്കി സ്ഥിരനിയമനം നടത്തുമ്പോള്‍ മാത്രമാണ് ഇത്തരത്തിലുള്ള പരിശോധന ആവശ്യമുള്ളൂവെന്നും സൂറത്ത് മേയര്‍ വ്യക്തമാക്കി. വനിതാ ജീവനക്കാര്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ശാരീരിക ക്ഷമത ഉറപ്പാക്കാന്‍

ശാരീരിക ക്ഷമത ഉറപ്പാക്കാന്‍

സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ചട്ടം അനുസരിച്ച് ഓരോ ട്രെയിനി ജീവനക്കാരും അവരുടെ ശാരീരിക ക്ഷമത ഉറപ്പുവരുത്താന്‍ ഇത്തരം പരിശോധനയിലൂടെ കടന്നുപോകേണ്ടതുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ജോലിക്ക് ആവശ്യമായതും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നതിനുമുള്ള ശാരീരിക ക്ഷമത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണെന്നും ഉദ്യോഗസ്ഥര്‍ വാദിക്കുന്നു.

മുനിസിപ്പല്‍ കമ്മീഷണര്‍ക്ക് പരാതി

മുനിസിപ്പല്‍ കമ്മീഷണര്‍ക്ക് പരാതി

വനിതാ ക്ലര്‍ക്ക് ട്രെയിനി ഉദ്യോഗാര്‍ത്ഥികളെ നഗ്നരാക്കി നിര്‍ത്തി പരിശോധന നടത്തിയ സംഭവത്തില്‍ എസ്എംസി എംപ്ലോയീസ് യൂണിയന്‍ മുനിസിപ്പല്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അവിവാഹിതരായ യുവതികളെപ്പോലും ഗര്‍ഭ പരിശോധനക്ക് വിധേയമാക്കിയെന്നും പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. 15 ദിവസത്തിനകം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി സമര്‍പ്പിക്കാനാണ് നിര്‍ദേശം. മുന്‍ മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. കല്‍പ്പന ദേശായ്, അസിസ്റ്റന്റ് മുനിസിപ്പല്‍ കമ്മീഷണര്‍ ഗായത്രി ജാരിവാല, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തൃപ്തി കലാത്തിയ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. നിര്‍ബന്ധിത പരിശോധനക്ക് തങ്ങള്‍ എതിരല്ല. എന്നാല്‍ ഗൈനക്കോളജി വാര്‍ഡില്‍ യുവതികളില്‍ പരിശോധന നടത്താന്‍ ഉപയോഗിച്ച രീതി ശരിയായില്ലെന്നും യൂണിയന്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
NCW notice to Surat civic body after complaint about physical test in women trainee clerks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X