ന്യൂനപക്ഷ മന്ത്രിക്ക് സാധ്യത, ഈ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര പുനസംഘടനയില്‍ പ്രാധാന്യം ലഭിച്ചേക്കും
ന്യൂഡല്‍ഹി നരേന്ദ്ര മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനാ ഉടനുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ജൂലായ് മൂന്നിന് പ്രധാനമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ അഴിച്ചുപണിക്ക് മോദി താല്‍പര്യപ്പെടുന്നുവെന്നാണ് സൂചന. ബുധനാഴ്ച്ച ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം മോദിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള അഴിച്ചുപണിയായിരിക്കും മോദി നടത്തുകയെന്നാണ് സൂചന. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നത്.പല സഹമന്ത്രിമാരും മാറാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുണ്ട്. കാരണം ഇവരില്‍ പലരും അലസ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് ബിജെപിയില്‍ നിന്നുള്ള അഭിപ്രായം.

ക്യാബിനറ്റ് മന്ത്രിമാരെ മാത്രമല്ല. ബാക്കിയുള്ളവരെയും മാറ്റുമെന്ന സൂചനയാണ് ബിജെപിയില്‍ നിന്ന് ലഭിക്കുന്നത്. മോദി സര്‍ക്കാരിലെ പ്രമുഖനായ മന്ത്രിക്ക് സ്ഥാനം നഷ്ടപ്പെടുമെന്നാണ് സൂചന. സംഘടനാ പ്രവര്‍ത്തനത്തിലേക്ക് ഈ നേതാവ് മടങ്ങി പോവേണ്ടി വരും. ഇതൊരു ശിക്ഷാ നടപടിയായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. നേരത്തെ കിരണ്‍ റിജിജുവിനെ ഇതുപോലെ മാറ്റിയിരുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള മന്ത്രിമാരുടെ എണ്ണവും കുറയ്ക്കാനാണ് തീരുമാനം.
ബംഗാളില്‍ നിന്ന് നാല് സഹമന്ത്രിമാരുണ്ട് കേന്ദ്ര മന്ത്രിസഭയില്‍. ഇതില്‍ രണ്ട് മന്ത്രിമാര്‍ പുറത്തുപോവാനാണ് സാധ്യത. അമിത് ഷായോട് അടുപ്പമുള്ള ഒരു മന്ത്രി ഒഴിച്ച് ബാക്കിയുള്ളവരൊന്നും ഇടം പിടിക്കില്ലെന്നും സൂചനയുണ്ട്. എന്നാല്‍ എപ്പോഴാണ് പുനസംഘടന നടക്കുകയെന്ന കാര്യത്തില്‍ ഒരു മന്ത്രിമാര്‍ക്കും കൃത്യമായ ഉത്തരമില്ല. നടക്കുന്നത് എപ്പോഴാണെങ്കിലും, രാഷ്ട്രീയമായ മാറ്റമായിരിക്കുമെന്ന് നേതാക്കള്‍ പറയുന്നു.
തെരഞ്ഞെടുപ്പ് ജയിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഈ നേതാക്കളെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയെന്ന് പേരു വെളിപ്പെടുത്താത്ത ബിജെപി നേതാവ് പറഞ്ഞുവെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.ഛത്തീസ്ഗഡില്‍ നിന്നുള്ള എംപിമാര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യത ഏറെയാണ്. ബിജെപിക്ക് എട്ട് എംപിമാര്‍ ഛത്തീസ്ഗഡില്‍ നിന്നുണ്ട്. കഴിഞ്ഞ ടിഎസ് സിംഗ് ദേവിനെ ഉപമുഖ്യമന്ത്രിയായി നിയമിച്ച്, കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ഒരുങ്ങിയിരുന്നു.
ഇതിനെ നേരിടാന്‍ കൂടിയാണ് സംസ്ഥാനത്ത് നിന്നുള്ള മന്ത്രിമാരെ നിയമിക്കുന്നത്. അതേസമയം ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ഒരു എംപി മന്ത്രിയാവാനും സാധ്യത ഏറെയാണ്. മോദി പസ്മന്ദ മുസ്ലീങ്ങളുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്നത് കൊണ്ടാണ് ഇത്തരത്തിലൊരു അഭ്യൂഹമുള്ളത്. മുക്താര്‍ അബ്ബാസ് നഖ്വി നിലവില്‍ മന്ത്രിസഭയില്‍ ഇല്ല. എന്നാല്‍ ന്യൂനപക്ഷ വകുപ്പ് ഈ മന്ത്രിക്ക് നല്‍കാന്‍ സാധ്യതയില്ല.












Click it and Unblock the Notifications