2 ഡോസ് വാക്‌സിന് ശേഷം മൂന്നാമത്തെ ബൂസ്റ്റര്‍ ഷോട്ട് ആവശ്യമുണ്ടോ? എയിംസ് മേധാവി പറയുന്നത്
ദില്ലി: കൊറോണ വൈറസിനെതിരായ സംരക്ഷണം വര്‍ദ്ധിപ്പിക്കുന്നതിന് ബൂസ്റ്റര്‍ ഷോട്ട് എന്ന് വിളിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്‌സിന്‍ ഷോട്ടിന്റെ ആവശ്യകതയെക്കുറിച്ച് ഇപ്പോള്‍ ഇന്ത്യയ്ക്ക് മതിയായ ഡാറ്റ ലഭ്യമല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അടുത്ത വര്‍ഷം ആദ്യം ലഭ്യമാകാന്‍ സാധ്യതയുണ്ടെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാണിച്ച് യുഎസ്, യുകെ, ഇസ്രായേല്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ കൊറോണ വൈറസിനെതിരെ സംരക്ഷണം വര്‍ദ്ധിപ്പിക്കുന്നതിന് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ്പുകളുടെ മൂന്നാമത്തെ ഡോസ് ഉയര്‍ന്ന അളവിലുള്ള സംരക്ഷണ ആന്റിബോഡികളിലേക്ക് നയിച്ചതായി പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. രാജ്യത്ത് നിലവില്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ ആവശ്യമാണെന്നതിനെ കുറിച്ചുള്ള ഡാറ്റകള്‍ ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ബൂസ്റ്റര്‍ ഷോട്ട് ആവശ്യമാണെന്ന് പറയാന്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് മതിയായ ഡാറ്റ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പ്രായമായവര്‍ക്കും ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകള്‍ക്കും പോലും, മതിയായ ഡാറ്റ ഇല്ല. വാക്‌സിനുകള്‍ നല്‍കുന്ന സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ആശയം നല്‍കുന്ന ഡാറ്റ നമ്മുടെ കയ്യില്‍ ശരിക്കും ഉണ്ടായിരിക്കണം- ഡോ ഗുലേറിയ പറഞ്ഞു. ആഗോളതലത്തില്‍, കുത്തിവയ്പ് എടുത്ത ആളുകള്‍ക്ക് ഗുരുതരമായ രോഗങ്ങളില്‍ നിന്ന് സംരക്ഷണം തുടരുന്നതായി നാം കാണുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ആളുകളില്‍ വലിയ വര്‍ദ്ധന കാണിക്കുന്നില്ല, ഇന്ത്യയിലും അതുപോലെ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുല്‍തകിടില്‍ മാലാഖയെ പോലെ സുന്ദരിയായി നടി എസ്തര്‍ അനില്‍; ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍
അതേസമയം, കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുന്നതിന് എതിരെ ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. സമ്പന്നരും ദരിദ്രരുമായ രാജ്യങ്ങള്‍ തമ്മിലുള്ള ഡോസ് വിതരണത്തിലെ കടുത്ത അസമത്വം പരിഹരിക്കുന്നതിന് കുറഞ്ഞത് സെപ്റ്റംബര്‍ അവസാനം വരെ കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ക്ക് മൊറട്ടോറിയം നല്‍കണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡിന്റെ ഏറ്റവും മാരകമായ വകഭേദമായ ഡെല്‍റ്റയെ ചെറുക്കുന്നതിന് വേണ്ടി ചില രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന ഇതിനെതിരെ രംഗത്തെത്തിയത്. ഈ ബൂസ്റ്റര്‍ ഷോട്ടുകള്‍ സെപ്റ്റംബര്‍ മാസം വരെ നിര്‍ത്തലാക്കണമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. നിലവില്‍ ലോകത്ത് വാക്സിനേഷനില്‍ മുമ്പിലുള്ളത് സമ്പന്ന രാഷ്ട്രങ്ങളാണ്. ലോകത്ത് ഉത്പാദിപ്പിക്കുന്ന ആകെ വാക്സിന്റെ വലിയൊരു ശതമാനവും സ്വന്തമാക്കുന്നത് ഇത്തരം രാജ്യങ്ങളാണ്. ബൂസ്റ്റര്‍ വാക്സിന്റെ വിതരണം വര്‍ദ്ധിക്കുന്നതോടെ ദരിദ്ര രാജ്യങ്ങളില്‍ വാക്സിന്‍ ലഭ്യമാകുന്നത് കുറയുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
ലോകാരോഗ്യ സംഘടന ഇക്കാര്യം വ്യക്തമാക്കുന്ന സമയത്ത് ദരിദ്ര രാജ്യങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ നിരക്ക് കുറവായിരുന്നു. ഡെല്‍റ്റ് വകഭേദത്തില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുന്നതിന് സര്‍ക്കാരിനുള്ള ഉത്കണ്ഠ മനസിലാക്കുന്നു. എന്നാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദുര്‍ബലരായ ആളുകള്‍ സുരക്ഷിതമല്ലാതെ തുടരുമ്പോള്‍ വാക്‌സിനുകള്‍ ഇതിനകം ഉപയോഗിച്ച രാജ്യങ്ങളുടെ വീണ്ടുമുള്ള ഉപയോഗം നമുക്ക് കൂടുതല്‍ അംഗീകരിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications