കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാംദേവിന്റെ 'ആണ്‍കുഞ്ഞ്' ഉണ്ടാകുന്ന മരുന്നിനും തിരിച്ചടി

  • By Neethu
Google Oneindia Malayalam News

ദില്ലി: യോഗ ഗുരു ബാബ രാംദേവ് പുറത്തിറക്കുന്ന ഓരോ ഉത്പനങ്ങള്‍ക്കും ഒന്നിന്നു പുറകെ ഒന്നായി തിരിച്ചടികള്‍ വന്നുക്കൊണ്ടിരിക്കുകയാണ്. ആണ്‍കുഞ്ഞ് ജനിക്കാനുള്ള മരുന്നിനെതിരെയാണ് പുതിയ വിലക്ക് വന്നിരിക്കുന്നത്.

രാംദേവിന്റെ ഫാര്‍മസി 'പുത്രജീവക് ബീജ്' എന്ന പേരില്‍ പുറത്തിറക്കിയ വന്ധ്യതാ മരുന്നിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

15-ramdev

മരുന്നിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് മൂന്നംഗ അന്വേഷണ സമിതി മുഖ്യമന്ത്രി ഹരീഷ് റാവത്തിന് നല്‍കി. രാംദേവ് പറയുന്ന മുറയ്ക്ക് മരുന്ന് കഴിച്ചാല്‍ ആണ്‍കുഞ്ഞ് ജനിക്കും എന്ന പേരിലാണ് മരുന്ന് വില്‍ക്കപ്പെട്ടിരുന്നത്.

മരുന്ന് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് കെ.സി ത്യാഗിയുടെ നേതൃത്വത്തില്‍ ജെഡിയു എംപിമാര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരാണ് സംസ്ഥാന സര്‍ക്കാരിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത്. അവസാനമായി വിപണിയില്‍ എത്തിയ ആട്ട ന്യൂഡില്‍സും അന്വേഷണത്തിന് വിധേയമായിരുന്നു.

English summary
negative report aganist baba ramdev infertility medicine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X