വാക്സിന് പിടികൊടുക്കാത്ത അതിവേഗം പകരുന്ന സി.1.2 വകഭേദം;എന്തുകൊണ്ട് ഇന്ത്യയ്ക്ക് ആശങ്ക
ദില്ലി; ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി അതിവേഗ വ്യാപന ശേഷിയുള്ള പുതിയ കൊവിഡ് വകഭേദം ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചിരിക്കുകയാണ്. സി.1.2 എന്നാണ് വാക്സിനുകളെ പോലും അതിജീവിക്കാൻ കഴിയുന്ന ഈ വൈറസിന് വിദഗ്ദർ പേര് നൽകിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസസ് (എൻഐസിഡി), ക്വാസുലു-നേറ്റൽ റിസർച്ച് ഇന്നൊവേഷൻ ആൻഡ് സീക്വൻസിംഗ് പ്ലാറ്റ്ഫോം (കെആർഐഎസ്പി) എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. മെയ് മാസത്തിൽ ദക്ഷിണാഫ്രിക്കയിൽ സ്ഥിരികരിച്ച വൈറസ് നിലവിൽ ചൈന അടക്കം ഏഴ് രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
Recommended Video
കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

ഏറ്റവും അപകടകരമായ മറ്റൊരു കണ്ടെത്തൽ ഇവയ്ക്ക് മറ്റ് വകഭേദങ്ങളെക്കാൾ വളരെ വേഗത്തിൽ മ്യൂട്ടേഷൻ സംഭവിക്കുന്നുണ്ടെന്നാണ്. 41.9 ആണ് ഇതിന്റഎ മ്യൂട്ടേഷൻ നിരക്ക് എന്ന് പഠനത്തിൽ പറയുന്നു. അതായത് നിലവിലെ കൊവിഡ് വകഭേദങ്ങളുടേതിനേക്കാൾ 1.7 മടങ്ങ് കൂടുതൽ. അതേസമയം പുതിയ കൊവിഡ് വൈറസ് വകഭേദം ഇന്ത്യയ്ക്ക് ഭീഷണിയാകുമോ?
നിലവിൽ ചൈന, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ കൊവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും സ്കൂളുകൾ ഉൾപ്പെടെ തുറക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഉത്സവ സീസണുകളും ഉടൻ ആരംഭിക്കും. ഈ ഘട്ടത്തിൽ കൊവിഡ് പുതിയ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചാൽ അത് കൂടുതൽ ആശങ്കയ്ക്ക് വഴിവെച്ചേക്കും. പ്രത്യേകിച്ച് മൂന്നാം തരംഗ ഭീതി കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ.
രാജ്യത്ത് രണ്ടാം തരംഗത്തിന് കാരണമായ കൊവിഡ് വകഭേദമായ ഡെൽറ്റ നിരവധി ജീവനുകളാണ് എടുത്തത്. രാജ്യത്തെ പ്രതിദിന രോഗികൾ 4 ലക്ഷത്തിലേക്ക് ഉയരുന്ന സാഹചര്യം ഉൾപ്പെടെ ഉണ്ടായിരുന്നു. വാക്‌സീന്റെ സംരക്ഷണം പുതിയ വകഭേദത്തില്‍ ലഭിക്കില്ലെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്. രാജ്യത്ത് ഇതുവരെയും വാക്സിൻ വിതരണം പകുതി പോലും പൂർത്തിയാകാത്ത സാഹചര്യമാണ് ഉള്ളത്. ഈ ഘട്ടത്തിൽ പുതിയ വകഭേദം വലിയ ഭീഷണിയാകും സൃഷ്ടിച്ചേക്കുക.
ആൽഫ, ബീറ്റാ വൈറസ് വകഭേദങ്ങൾ ബാധിച്ചവരിൽ ഉണ്ടായിട്ടുള്ള ആന്റിബോഡികളേയും രോഗ പ്രതിരോധ സംവിധാനത്തേയുമെല്ലാം ഇവയ്ക്ക് മറികടക്കാൻ സാധിക്കുമെന്ന മുന്നറിയിപ്പും ശാസ്ത്രജ്ഞർ നൽകുന്നുണ്ട്. എന്നിരുന്നാലും c.1.2 വകേഭദത്തെ കുറിച്ച് കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ടെന്ന് വിദഗ്ദർ പറയുന്നു.












Click it and Unblock the Notifications