Get Updates
Get notified of breaking news, exclusive insights, and must-see stories!

'പുതിയ അധ്യായത്തിന് തുടക്കം' : സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റ് ഭഗവന്ത് മാൻ

ചണ്ഡീഗഢ് : പഞ്ചാബ് ചരിത്രത്തിലെ പുതിയ അധ്യായത്തിനാണ് തുടക്കമാകുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. താൻ ഇവിടെ ആരെയും കുറ്റപ്പെടുത്താനോ വിമർശിക്കാനോ ഒരുക്കമല്ലെന്നും താൻ ഈ സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ എന്താണ് ചെയ്യേണ്ടതെന്ന് സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ട്. ഏഴ്‌ വർഷമായി ലോക്‌സഭ എംപിയാണെന്നും ഡൽഹിയിൽ ആംആദ്‌മി സർക്കാരിനെ ജനം വീണ്ടും തെരഞ്ഞെടുത്തിട്ടുണ്ടെന്നും അനുഭവ സമ്പത്തിന്‍റെ വെളിച്ചത്തിൽ തന്നെയാണ് ഭരണത്തിൽ വരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

ഒരു ഭരണകൂടം എങ്ങനെയാണ് ചലിക്കേണ്ടത് എന്നതിനെപ്പറ്റി ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശസ്‌തരായ പല നേതാക്കളും ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ പുതുമുഖങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിച്ചു. പുതിയ ആശയങ്ങൾ എല്ലായ്‌പ്പോഴും സർക്കാരിനൊപ്പം എന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

punjab

1970 മുതലുള്ള മുഖ്യമന്ത്രിമാരിൽ ഏറ്റവും പ്രായം കുറവുള്ള മുഖ്യമന്ത്രിയാണ് ഭഗവന്ത് മൻ. ഗവർണർ ബൻവാരിലാൽ പുരോഹിതാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രംഗ്‌ ദേ ബസന്തി എന്ന ആശയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് ഒരുക്കിയിരുന്നത്. ബ്രിട്ടീഷുകർ സ്വാതന്ത്ര്യസമരത്തിലെ വിപ്ലവകാരികളായ ഭഗത് സിങ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവരെ തൂക്കിക്കൊല്ലുമ്പോൾ ഇവർ പാടിയെന്ന് വിശ്വസിക്കുന്ന ഗാനമാണ് രംഗ്‌ ദേ ബസന്തി. ലോക്‌സഭ എംപി സ്ഥാനത്ത് നിന്ന് ഇന്നലെയാണ് മാൻ രാജിവച്ചത്.

വിപുലമായ ആഘോഷങ്ങളോടെയാണ് സത്യപ്രതിജ്ഞ നടന്നത്. ഭഗത് സിങ്ങി
ന്റെ കടുത്ത ആരാധകനായ മാൻ ഭഗത് സിങ്ങിന്‍റെ ഗ്രാമത്തിൽ വച്ചാണ് സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റത്. ആംആദ്‌മി ദേശിയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ഏകേദശം മൂന്ന് ലക്ഷത്തോളം പേർ പങ്കെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി ഉൾപ്പടെ 18 മന്ത്രമാരാകും ക്യാബിനറ്റിൽ ഉണ്ടാകുക.

117 അംഗ നിയമസഭയിൽ 92 സീറ്റിന്‍റെ ഭൂരിപക്ഷത്തോടെയാണ് ആംആദ്‌മി പഞ്ചാബിൽ ഭരണത്തിൽ വരുന്നത്. കോൺഗ്രസിന്റെയും ശിരോമണി അകാലിദളി
ന്റെയും വോട്ടുകൾ പിടിച്ചെടുത്തുകൊണ്ട് പുതിയൊരു മുന്നേറ്റമാണ് പഞ്ചാബിൽ കോൺഗ്രസ് കാഴ്‌ച വച്ചത്. ആംആദ്‌മിയുടെ വിജയിത്തിന് ശേഷം, താൻ മാത്രമല്ല, സംസ്ഥാനത്തെ മൂന്ന് കോടി ജനങ്ങളും ഇന്ന് ഭരണത്തിലേറുകയാണെന്നായിരുന്നു ഭഗവന്ത് മാന്റെ ആദ്യ പ്രതികരണം.

സത്യപ്രതിജ്ഞ ചടങ്ങിനെ തുടർന്ന് ശക്തമായ സുരക്ഷ സംവിധാനം പൊലീസ് ഒരുക്കിയിരുന്നു. ഇൻസ്‌പെക്‌ടർ ജനറൽ, സീനിയർ പൊലീസ് സൂപ്രണ്ട് പദവിയിലിരിക്കുന്നവർ ഉൾപ്പടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ചടങ്ങിന് സുരക്ഷ ഉറപ്പുവരുത്താൻ ചടങ്ങിലുണ്ടായിരുന്നു. കൂടാതെ 8000 മുതൽ 10,000 വരെ പൊലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ സുരക്ഷക്കായി നിയോഗിച്ചിരുന്നു. സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ് ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരി, ഡിജിപി വി.കെ ബവ്‌ര, സിഎമ്മിന്‍റെ അഡീഷണൽ ചീഫ് സെക്രട്ടറി എ വേണു പ്രസാദ്‌ തുടങ്ങിയവർ തിങ്കളാഴ്‌ച ചടങ്ങ് നടക്കുന്ന സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വിവിധ ജില്ലകളിൽ നിന്ന് എത്തുന്ന ജനങ്ങൾക്കായി വ്യത്യസ്‌ത റൂട്ട് മാപ്പുകളും പൊലീസ് പുറത്തിറക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+