കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടരാജിയിലും കുലുങ്ങാതെ രാഹുല്‍; പുതിയ അധ്യക്ഷന്‍ ആര്? രാഹുല്‍ മുന്‍ മന്ത്രിക്ക് നല്‍കിയ മറുപടി

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ അടുത്ത ദേശീയ അധ്യക്ഷന്‍ ആര് എന്ന ചോദ്യമാണ് ദില്ലിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഉയരുന്നത്. രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി രാജിവെച്ച സാഹചര്യത്തിലാണിത്. രാഹുലിനെ പിന്തിരിപ്പിക്കാന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും അദ്ദേഹം തീരുമാനം മാറ്റാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അടുത്ത ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ കാണാന്‍ ദില്ലിയിലെത്തി. മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഉള്‍പ്പെടെയുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. രാഹുലിനെ പിന്തിരിപ്പിക്കാന്‍ ആയിരുന്നു അവരുടെ ശ്രമം. എന്നാല്‍ രാഹുല്‍ അവര്‍ക്ക് നല്‍കിയ മറുപടി അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ എടുത്തുകാട്ടുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ.....

ആരുടെയും രാജി സ്വീകരിച്ചില്ല

ആരുടെയും രാജി സ്വീകരിച്ചില്ല

രാഹുലിനെ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പല വിധ ശ്രമങ്ങളാണ് നടക്കുന്നത്. പല സംസ്ഥാനങ്ങളിലും നേതാക്കള്‍ കൂട്ടത്തോടെ രാജിവെക്കുകയാണ്. രാജിവെച്ചവരുടെ എണ്ണം 200 കവിഞ്ഞു. എന്നാല്‍ ആരുടെയും രാജി കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍ സ്വീകരിച്ചിട്ടില്ല.

 തിരഞ്ഞെടുപ്പ് മുഖ്യ ചര്‍ച്ച

തിരഞ്ഞെടുപ്പ് മുഖ്യ ചര്‍ച്ച

അതിനിടെയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാക്കള്‍ ദില്ലിയിലെത്തിയത്. സുശീല്‍ കുമാര്‍ ഷിന്‍ഡെ ഉള്‍പ്പെടെയുള്ള പ്രമുഖരാണ് എത്തിയത്. രാഹുലിനെ പിന്തിരിപ്പിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. പിന്നീട് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യലും.

 രാഹുലിന്റെ മറുപടി

രാഹുലിന്റെ മറുപടി

ഞാന്‍ രാജിവെക്കാന്‍ തീരുമാനിച്ചതില്‍ നിന്ന് പിന്‍മാറില്ല. പുതിയ പാര്‍ട്ടി പ്രസിഡന്റിനെ ഉടന്‍ നിയമിക്കും. അതുവരെ കാത്തിരിക്കുക. പാര്‍ട്ടിയില്‍ ചര്‍ച്ച അന്തിമഘട്ടത്തിലാണ്- ഇതാണ് രാഹുല്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍ക്ക് നല്‍കിയ മറുപടി. പാര്‍ട്ടി കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ രാഹുല്‍ രാജിവെക്കരുതെന്ന് ഷിന്‍ഡെ ആവശ്യപ്പെട്ടപ്പോഴാണ് രാഹുല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

മഹാരാഷ്ട്രയിലെ തോല്‍വിക്ക് കാരണം

മഹാരാഷ്ട്രയിലെ തോല്‍വിക്ക് കാരണം

മഹാരാഷ്ട്രയില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് പിന്നാക്കം പോയി എന്ന കാര്യവും ചര്‍ച്ച ചെയ്തു. പ്രകാശ് അംബേദ്കര്‍ നേതൃത്വം നല്‍കുന്ന വഞ്ചിത് ബഹുജന്‍ അഗതി (വിബിഎ)യുടെ സാന്നിധ്യമാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത് എന്ന് മഹാരാഷ്ട്ര നേതാക്കള്‍ പറഞ്ഞു. എന്നാല്‍ വോട്ടര്‍മാര്‍ വിബിഎയിലേക്ക് തിരിയാന്‍ കാരണം കോണ്‍ഗ്രസിന്റെ പോരായ്മയാണെന്ന് രാഹുല്‍ തുറന്നടിച്ചു.

 സോണിയയുടെ ഇടപെടല്‍

സോണിയയുടെ ഇടപെടല്‍

വിബിഎയെ കോണ്‍ഗ്രസുമായി അടുപ്പിക്കാനാണ് നേതാക്കളുടെ തീരുമാനം. ഇക്കാര്യത്തില്‍ മുന്‍കൈയ്യെടുത്ത് ഇറങ്ങിയിരിക്കുന്നത് സോണിയാ ഗാന്ധിയാണ്. വിബിഎയുടെ ചില നേതാക്കളുമായി അവര്‍ ചര്‍ച്ച നടത്തി. അനുകൂല സമീപമാണ് വിബിഎ നേതാക്കള്‍ സ്വീകരിച്ചത്. ഇനി വിബിഎ അധ്യക്ഷന്‍ പ്രകാശ് അംബേദ്കറുമായി സോണിയാ ഗാന്ധി ചര്‍ച്ച നടത്തുമെന്നാണ് വിവരം.

ചരിത്രം രചിച്ച് ട്രംപ് ഉത്തര കൊറിയയില്‍; വിഭജന മേഖലയില്‍ ഇറങ്ങി, ത്രിരാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ചചരിത്രം രചിച്ച് ട്രംപ് ഉത്തര കൊറിയയില്‍; വിഭജന മേഖലയില്‍ ഇറങ്ങി, ത്രിരാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ച

English summary
New Congress President soon: Rahul tells party workers in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X