Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ആദായനികുതി നിയമം പാർലമെന്റിലേക്ക്; എന്തൊക്കെയാണ് പ്രധാന മാറ്റങ്ങൾ, അറിയേണ്ടതെല്ലാം

ന്യൂഡൽഹി: ആറ് പതിറ്റാണ്ടിൽ അധികമായി രാജ്യത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന ആദായനികുതി നിയമങ്ങൾ പൊളിച്ചെഴുതുകയാണ് കേന്ദ്ര സർക്കാർ. ലളിതമാക്കിയ, കാച്ചിക്കുറുക്കിയ ഭാഷയോട് കൂടിയ, അധിക വ്യവസ്ഥകളും വിശദീകരണങ്ങളും നീക്കം ചെയ്‌ത് കൊണ്ട്, വരുമാനത്തിന്റെ വിപുലീകൃത നിർവചനങ്ങൾ ഉൾപ്പെടുത്തിയെന്നതാണ് ഏറ്റവും പുതിയ ആദായനികുതി ബില്ലിന്റെ ചില പ്രധാന സവിശേഷതകൾ.

ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന 12 മാസ കാലയളവിനെ 'നികുതി വർഷം' എന്ന പുതിയ ആശയത്തിലേക്ക് മാറുകയും 'അസെസ്‌മെന്റ് വർഷം' എന്ന പദം നീക്കം ചെയ്യുകയും ചെയ്യുന്നു. പുതിയ ബില്ലിൽ വലിയ ഘടനാപരമായ മാറ്റങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്, പിഴയിലോ പാലിക്കൽ വ്യവസ്ഥകളിലോ വലിയ മാറ്റങ്ങൾ ഇല്ല. പുതിയ ആദായനികുതി നിയമം 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ട്.

incometaxrulenew

സ്രോതസിൽ നികുതി കിഴിവ് (ടിഡിഎസ്) വ്യവസ്ഥകൾ, അനുമാന നികുതി നിരക്കുകൾ, മൂല്യനിർണ്ണയ സമയ പരിധികൾ എന്നിങ്ങനെ വിവിധ വ്യവസ്ഥകൾ പട്ടിക രൂപത്തിൽ നൽകിയിരിക്കുന്നു. 23 അധ്യായങ്ങളിലായി 536 വിഭാഗങ്ങളും 16 ഷെഡ്യൂളുകളായും തിരിച്ച 622 പേജുള്ള ബില്ലിന്റെ കരട് എംപിമാർക്ക് വിതരണം ചെയ്‌തിട്ടുണ്ട്.

പുതിയ മാറ്റങ്ങൾ എന്തൊക്കെ?

നികുതി വർഷം: പുതിയ ആദായനികുതി ബില്ലിൽ നികുതി വർഷം എന്ന ആശയമാണ് പ്രധാനമായും വരിക. ഇപ്പോഴത്തെ അസസ്‌മെന്റ് വർഷവും മുൻ വർഷവും കാരണം നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് ഇത്. നികുതി ഇടാക്കുമ്പോഴും നികുതി റിട്ടേൺ സമർപ്പിക്കുമ്പോഴും നികുതിദായകരെ അസസ്‌മെന്റ് വർഷവും സാമ്പത്തിക വർഷവും ആശയക്കുഴപ്പത്തിലാക്കാറുണ്ട്. ഇത് നികുതി വർഷമെന്ന ആശയത്തിലൂടെ പരിഹരിക്കാപ്പെടും.

സെക്ഷനുകൾ മാറും: പഴയ നികുതി നിയമത്തിലെ പല സെക്ഷനുകളും പുതിയ നിയമത്തിൽ മാറുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിലെ ആദായനികുതി നിയമപ്രകാരം, ആദായനികുതി റിട്ടേൺ ഫയലിംഗ് വിശദീകരിക്കുന്നത് സെക്ഷൻ 139 പ്രകാരമാണ്. പുതിയ നികുതി ബില്ലിൽ സെക്ഷൻ 115 ബിഎസിയിലാണ് പറയുന്നത്.

കൂടുതൽ ലളിതമാവും: സ്‌റ്റാൻഡേർഡ് ഡിഡക്ഷൻ, ഗ്രാറ്റുവിറ്റി, ലീവ് എൻക്യാഷ്‌മെന്റ് മുതലായ ശമ്പളത്തിൽ നിന്നുള്ള കിഴിവുകൾ വ്യത്യസ്‌ത വിഭാഗങ്ങളിലും ചട്ടങ്ങളിലും ആയി കിടന്നിരുന്നത് ഒരു വിഭാഗത്തിലേക്ക് മാറ്റി.

സെക്ഷനുകൾ കൂടി: നിലവിലെ നിയമത്തിൽ 298 സെക്ഷനുകളും 14 ഷെഡ്യൂളുകളുമാണ് ഉള്ളത്. കൂടുതൽ സമഗ്രവും ലളിതവുമാക്കുന്നതിനാണ് പുതുതായി സെക്ഷനുകൾ കൂട്ടിച്ചേർത്തത്. പുതിയ നിയമത്തിൽ ആദായ നികുതി ബിൽ 23 അധ്യായങ്ങളും 536 സെക്ഷനുകളും 16 ഷെഡ്യൂളുകളുമായി തരംതിരിച്ചിട്ടുണ്ട്. ഇതിന് 600-ലധികം പേജുകളുമുണ്ടാവും.

ഭേദഗതികൾ പുതിയ വകുപ്പുകളാവും: നിലവിലുള്ള ആദായനികുതി നിയമത്തിലെ വിവിധ വിശദീകരണങ്ങളും വ്യവസ്ഥകളും വർഷങ്ങളായി ഭേദഗതികൾ വരുത്തിയതിനാൽ ഇപ്പോൾ പുതിയ ബില്ലിൽ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്. പകരം ഇവ ഉപവകുപ്പുകളായി ക്ലോസുകൾക്കുള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാറ്റമില്ലതെ റെസിഡൻസി നിയമം: പുതിയ ആദായനികുതി ബിൽ റെസിഡൻസി നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തില്ല. നിലവിലെ നിയമം അനുസരിച്ച് സാധാരണ താമസക്കാരനായ വ്യക്തി സാധാരണ താമസക്കാരല്ലാത്ത വ്യക്തികൾ, പ്രവാസികൾ എന്നിങ്ങനെയാണ് റെസിഡൻസ് സംബന്ധിച്ച തരംതിരിവ്. കാലങ്ങളായി ഇതിൽ മാറ്റം ആവശ്യപ്പെട്ടിരുന്നെങ്കിലും പുതിയ നിയമത്തിൽ മാറ്റമുണ്ടാവില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+