Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റ് ഉദ്ഘാടനം; എന്തുകൊണ്ട് രാഷ്ട്രപതി പങ്കെടുക്കുന്നില്ല, ചോദ്യങ്ങളുമായി കമല്‍ഹാസന്‍

ചെന്നൈ: പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ കൊമ്പുകോര്‍ക്കലിന് ഇടയാക്കിയിരിക്കെ ചോദ്യങ്ങളുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. എന്തുകൊണ്ടാണ് പാര്‍ലമെന്റ് ഉദ്ഘടാനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുക്കാത്തതെന്ന് അദ്ദേഹം ചോദിക്കുന്നു. രാഷ്ട്രപതിയെ ക്ഷണിക്കാത്തത് പ്രതിപക്ഷം ചര്‍ച്ചയാക്കുന്നതിനിടെയാണ് കമല്‍ഹാസന്റെ ചോദ്യം.

രാജ്യത്തിന് അഭിമാനകരമാകുന്ന നിമിഷം രഷ്ട്രീയ വിഭജനത്തിന് ഇടയാക്കിയിരിക്കുകയാണ്. മോദിയോട് എനിക്ക് ചെറിയ ഒരു ചോദ്യം മാത്രമാണുള്ളത്. രാജ്യത്തിന്റെ പ്രഥമ വനിത എന്തുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാത്തത് എന്ന് മോദി പറയണം. രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന ആദ്യ വ്യക്തി എന്ന നിലയില്‍ അവര്‍ അഭിമാന നിമിഷത്തിന് സാക്ഷിയാക്കണം. അവര്‍ പങ്കെടുക്കാതിരിക്കാന്‍ കാരണമൊന്നും ഞാന്‍ കാണുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

kamal-haasan

കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ 20 പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. രാഷ്ട്രപതിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന് അവര്‍ പറയുന്നു. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ മാധ്യമങ്ങളെ അറിയിച്ചിട്ടുള്ളത്.

ജനാധിപത്യത്തിന് എതിരായ നീക്കമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. ഇന്ന് നടന്ന നിതി ആയോഗ് യോഗത്തില്‍ നിന്ന് പത്ത് മുഖ്യമന്ത്രിമാരാണ് വിട്ടുനിന്നത്. ഇതും ബഹിഷ്‌കരണത്തിന്റെ ഭാഗമായി കരുതപ്പെടുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് നിതി ആയോഗ് യോഗത്തിന് എത്താതിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിട്ടില്ല.

പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തള്ളുകയാണ് ചെയ്തത്. ജസ്റ്റിസുമായ ജെകെ മഹേശ്വരി, പിഎസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് അഭിഭാഷകനായ ജയ സുകിന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. രാഷ്ട്രപതിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

അതേസമയം, പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷത്തിനെതിരെ മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് രംഗത്തുവന്നു. പുതിയ മന്ദിരം നിര്‍മിച്ച നരേന്ദ്ര മോദി സര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിയുടെ അധ്യക്ഷനാണ് ഗുലാംനബി.

ഡല്‍ഹിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഉദ്ഘാടന ചടങ്ങില്‍ ഞാന്‍ പങ്കെടുക്കുമായിരുന്നു. പുതിയ മന്ദിരത്തെ സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷം ബഹിഷ്‌കരിക്കുകല്ല, അഭിനന്ദിക്കുകയാണ് വേണ്ടത്. എന്തുകൊണ്ട് അവര്‍ അഭിനന്ദിക്കുന്നില്ല. സര്‍ക്കാര്‍ അതിവേഗമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്രതിപക്ഷ ബഹിഷ്‌കരണത്തിന് എതിരാണ് ഞാന്‍ എന്നും ഗുലാം നബി ആസാദ്പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+