കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് വിലക്ക്; ഹോട്ടലുകള്‍ 11 മണിക്ക് അടക്കണം, നിര്‍ദേശം ഇങ്ങനെ

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലും ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ബീച്ചുകളിലും, പതു സ്ഥലങ്ങളിലും ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനെ സംബന്ധിച്ച് പുതിയ മാര്‍ഗ നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ബീച്ചുകളിലും പൊതു സ്ഥലങ്ങളിലും ഒരു തരത്തിലുമുള്ള ആഘോഷവും അനുവദിക്കില്ലെന്ന് ഡിജിപി പറഞ്ഞു.

വെന്തു മരിച്ചത് വിസ്മയയോ? പറവൂരിലെ കൊലപാതകത്തിൽ സംശയത്തിലായി പോലീസ്; ജിത്തു മറവിൽ തന്നെവെന്തു മരിച്ചത് വിസ്മയയോ? പറവൂരിലെ കൊലപാതകത്തിൽ സംശയത്തിലായി പോലീസ്; ജിത്തു മറവിൽ തന്നെ

ആഘോഷത്തിന്റെ ഭാഗമായി ആരോങ്കിലും മദ്യപിച്ച് വാഹനമോടിക്കുകയാണെങ്കില്‍ അവരെ അറസ്റ്റ് ചെയ്യുമെന്നും കൂടാതെ അവരുടെ വാഹനം കണ്ടുകെട്ടുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. ഗാതഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ ഹോട്ടലുകളും പുതുക്കിയ മാര്‍ഗ നിര്‍ദേശം നടപ്പിലാക്കണമെന്നും രാത്രി 11 മണിക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

1

പുതുവത്സത്തിന്റെ ഭാഗമായി ആഘോഷിക്കുന്ന സ്വകാര്യ പാര്‍ട്ടികള്‍ക്കും നിയന്ത്രണം ബാധകമാണ്. പുതുവത്സരം വീടുകളിലും കുടുംബത്തോടൊപ്പം ആഘോഷിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എല്ലാ മത ആരാധനാലയങ്ങളും കോവിഡ് 19 സംബന്ധിച്ച് നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അത് പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദൂര യാത്രക്കാരും ട്രെയിനിലോ, ബസ്സിലോ യാത്ര ചെയ്യണമെന്നും ബൈക്ക് യാത്രകല്‍ ഒഴിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ സിറ്റി പൊലീസും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി യാത്രക്കാര്‍ നിര്‍ബന്ധമായും യാത്രക്കിടയില്‍ മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ വിശ്രമിക്കണമെന്നാണ് ചെന്നൈ സിറ്റി പൊലീസ് പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്.

ഓട്ടോ ചാര്‍ജ് കൂടും; സമരം പിന്‍വലിച്ച് തൊഴിലാളി സംഘടനകള്‍... സമരം തുടരുമെന്ന് ബിഎംഎസ്ഓട്ടോ ചാര്‍ജ് കൂടും; സമരം പിന്‍വലിച്ച് തൊഴിലാളി സംഘടനകള്‍... സമരം തുടരുമെന്ന് ബിഎംഎസ്

2

തമിഴ്‌നാട്ടില്‍ 619 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 11 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതടക്കമുള്ള കണക്കാണിത്. തമിഴ്‌നാട്ടില്‍ 45 പേര്‍ക്കാണ് ഒമൈക്രോണ്‍ ്സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ മറീന, ബസന്റ് നഗര്‍, നീലങ്കരൈ, ചെന്നൈയെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്ന ഈസ്റ്റ് കോസ്റ്റ് റോഡ് എന്നിവയുള്‍പ്പെടെ നഗര ബീച്ചുകളിലൊന്നും ആളുകള്‍ കൂട്ടംകൂടരുതെന്ന് ചെന്നൈ പോലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഡിസംബര്‍ 31 മുതല്‍ ബിച്ച് സൈഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും ബീച്ച് സൈഡിലൂടെയുള്ള റോഡുകളിലൂടെ വാഹനം ഓടിക്കുന്നതും നിരോധിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

3

കാമരാജ് റോഡ്, മറീന ബീച്ച് റോഡ്, യുദ്ധസ്മാരകം മുതല്‍ ഗാന്ധി പ്രതിമ, ബസന്ത് നഗര്‍ എലിയറ്റ് ബീച്ച് റോഡ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് പോലീസ് അറിയിച്ചു. ബീച്ചുകളുടെ സമീപത്തും പുതുവത്സര ആഘോഷങ്ങള്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു. റിസോര്‍ട്ടുകള്‍, ഫാം ഹൗസുകള്‍, ക്ലബ്ബുകള്‍, ഓഡിറ്റോറിയങ്ങള്‍, വിനോദ പരിപാടികള്‍, ഹോട്ടലുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നൃത്തം, ഡിജെ, സംഗീത പാര്‍ട്ടികള്‍ തുടങ്ങിയ ആഘോഷ പിരപാടികള്‍ നിരോധിച്ചിരിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

പിടിയുടെ പിൻഗാമിയായി തൃക്കാക്കരയിൽ ഭാര്യ എത്തുമോ? ഉമ തോമസിന്റെ മറുപടി ഇങ്ങനെപിടിയുടെ പിൻഗാമിയായി തൃക്കാക്കരയിൽ ഭാര്യ എത്തുമോ? ഉമ തോമസിന്റെ മറുപടി ഇങ്ങനെ

4

റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ (ആര്‍ഡബ്ല്യുഎ), അപ്പാര്‍ട്ട്മെന്റുകള്‍, വില്ലകള്‍ എന്നിവിടങ്ങളില്‍ ആഘോഷങ്ങള്‍ അനപവദിക്കില്ലെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ഈ സ്ഥലങ്ങളില്‍ ആഘോഷിക്കാന്‍ ആളുകള്‍ കൂട്ടംകൂടരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

5

സര്‍ക്കാരിന്റെ നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ബോര്‍ഡിംഗ് സൗകര്യമുള്ള ഹോട്ടലുകളും റെസ്റ്റോറന്റുകളും രാത്രി 11 വരെ മാത്രമേ തുറക്കാന്‍ അനുവദിക്കുകയുള്ളു. എല്ലാ ഹോട്ടല്‍ ജീവനക്കാരും പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. എല്ലാ കൊവിഡ്-19 സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അവരുടെ പരിസരത്ത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജിഫ്രി തങ്ങള്‍ക്കെതിരെ വധഭീഷണി; സമസ്തയേയും ലീഗിനെയും തമ്മിലടിപ്പിക്കാന്‍ നോക്കേണ്ട: കുഞ്ഞാലിക്കുട്ടിജിഫ്രി തങ്ങള്‍ക്കെതിരെ വധഭീഷണി; സമസ്തയേയും ലീഗിനെയും തമ്മിലടിപ്പിക്കാന്‍ നോക്കേണ്ട: കുഞ്ഞാലിക്കുട്ടി

Recommended Video

cmsvideo
Night curfew issued in Kerala | Oneindia Malayalam

English summary
new year 2022; Tamil nadu bans new year celebrations the restrictions are follows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X