മോദിയുടെ 3 മന്ത്രിസഭിയലും അംഗമായ ഏക വനിത, നേട്ടം സ്വന്തമാക്കി നിര്‍മല സീതാരാമന്‍
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിലും മന്ത്രിയായി നിര്‍മല സീതാരാമന്‍. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്തത്. മോദിയുടെ മൂന്ന് സര്‍ക്കാരിലും മന്ത്രിയായിരുന്ന ഏക വനിതയെന്ന നേട്ടമാണ് നിര്‍മല സീതാരാമന്‍ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു നിര്‍മല.
വനിത മന്ത്രിയെന്ന നിലയില്‍ വലിയ റെക്കോര്‍ഡാണ് നിര്‍മല സ്വന്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി സുപ്രധാനമായ സാമ്പത്തിക നയങ്ങള്‍ പലതും നടപ്പാക്കിയെടുത്ത ധനമന്ത്രിയെന്ന പേരും നിര്‍മലയ്ക്കുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ സുപ്രധാനപ്പെട്ട സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പലതും നിര്‍മല സീതാരാമന്‍ നടപ്പാക്കിയിരുന്നു.

അതേസമയം സാമ്പത്തിക മേഖലയിലെ മാന്ദ്യത്തിന്റെ പേരിലും തൊഴിലില്ലായ്മയിലും രൂക്ഷമായ വിമര്‍ശനവും അവര്‍ നേരിട്ടിരുന്നു. 2014ലാണ് നിര്‍മല സീതാരാമന്‍ ആദ്യമായി മന്ത്രിസഭയില്‍ ഇടംപിടിക്കുന്നത്. വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു അവര്‍. 2017ല്‍ പ്രതിരോധ മന്ത്രാലയവും അവരുടെ കൈകലിലേക്ക് എത്തി.
സര്‍ക്കാരിന്റെ നിര്‍ണായക നയങ്ങള്‍ ഈ സമയം പ്രതിരോധ വകുപ്പില്‍ പ്രതിഫലിപ്പിക്കാന്‍ നിര്‍മലയ്ക്ക് സാധിച്ചിരുന്നു. അതുപോലെ രാജ്യത്ത് ആദ്യമായി ധനകാര്യ മന്ത്രിസ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ആദ്യ വനിതയെന്ന റെക്കോര്‍ഡും നിര്‍മലയ്ക്ക് സ്വന്തമാണ്.
അരുണ്‍ ജെയ്റ്റ്‌ലി അസുഖബാധിതനായതോടെയാണ് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ പദവി നിര്‍മലയ്ക്ക് ലഭിച്ചത്. നേരത്തെ ഇന്ദിരാ ഗാന്ധി ഭരിച്ചപ്പോള്‍ ഹ്രസ്വ കാലത്തേക്ക് ധനകാര്യ മന്ത്രാലയം കൈകാര്യം ചെയ്തിരുന്നു. അന്ന് ഇന്ദിര പ്രധാനമന്ത്രിയുമായിരുന്നു.
അതേസമയം മന്‍മോഹന്‍ സിംഗിനും അരുണ്‍ ജെയ്റ്റ്‌ലിക്കും ശേഷം ഒരു ഫുള്‍ ടേം സാമ്പത്തിക മന്ത്രിയായി പൂര്‍ത്തിയാക്കാനും നിര്‍മലയ്ക്ക് സാധിച്ചിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ ശക്തമായി ഉയര്‍ത്തി കാണിക്കുകയും, അതിനെ പ്രതിരോധിക്കുകയും ചെയ്യുന്ന ധനമന്ത്രി കൂടിയാണ് നിര്‍മല സീതാരാമന്‍. ധനമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുകയാണ് നിര്‍മല ചെയ്തത്.
30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായിട്ടാണ് കോര്‍പ്പറേറ്റ് നികുതി കുറഞ്ഞത്. നോട്ടുനിരോധനവും ജിഎസ്ടിയും കാരണം സമ്പദ് മേഖല തരിപ്പണമായിരുന്നു. ഇതിനെ മെച്ചപ്പെടുത്തിയെടുക്കാനായിരുന്നു ഈ നീക്കം. അതിന് ശേഷം കൊവിഡ് സമ്പദ് വ്യവസ്ഥയെ ബാധിച്ചെങ്കിലും നിരവധി പദ്ധതികളും സഹായങ്ങളും പാവപ്പെട്ടവര്‍ക്കായി ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ലോകത്തെ തന്നെ വേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ആ സമയം ഇന്ത്യ മാറിയിരുന്നു. ഇരുപത് ലക്ഷം കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജും കൊവിഡ് കാലത്ത് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്ത്യയുടെ ജിഡിപിയുടെ 10 ശതമാനമായിരുന്നു.












Click it and Unblock the Notifications