നിര്‍മല സീതാരാമന്‍ ചൈനീസ് സൈനികരോട് സംസാരിച്ചത് ഇങ്ങനെ, വീഡിയോ ചൈനയിലും വൈറല്‍...
ദില്ലി: ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ചൈനീസ് സൈനികരെ അഭിസംബോധന ചെയ്യുന്ന വീഡിയോ ഇന്ത്യയില്‍ മാത്രമല്ല, ചൈനയിലും വൈറല്‍. നെറ്റിസണ്‍സണ്‍സും ഇരുരാജ്യങ്ങളിലും ഉദ്യോഗസ്ഥരും നയതന്ത്ര വിദഗ്ധരുമെല്ലാം ഒരുപോലെ നിര്‍മ്മല സീതാരാമന്റെ പെരുമാറ്റത്തെ പ്രകീര്‍ത്തിക്കുകയാണ്.
ഇന്ത്യ- ചൈന അതിര്‍ത്തി പ്രദേശമായ ദോക്ലാമില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പ്രതിരോധ മന്ത്രി. ഇന്തോ- ടിബറ്റന്‍ പോലീസ് സേനയും കരസേനാ ഉദ്യോഗസ്ഥരും നിര്‍മ്മല സീതാരാമനോടൊപ്പം ഉണ്ടായിരുന്നു.

നമസ്തേ പറഞ്ഞ് അഭിസംബോധന
'നമസ്തേ പറഞ്ഞാണ് ചൈനീസ് സൈനികരെ നിര്‍മ്മല സീതാരാമന്‍ അഭിസംബോധന ചെയ്തത്. അതിന്റെ അര്‍ത്ഥമറിയാത്ത ചൈനീസ് സൈനികരെ അതു പഠിപ്പിക്കുകയും ചെയ്തു പ്രതിരോധ മന്ത്രി. വീഡിയോ പ്രതിരോധ മന്ത്രിയുടെ ഒദ്യോഗിക ട്വിറ്റര്‍ പേജില്‍ തന്നെ പങ്കു വെച്ചിട്ടുണ്ട്.

ചൈനീസും പഠിച്ചു
നസമ്തേ എന്ന വാക്കിന് ചൈനീസ് ഭാഷയില്‍ എന്തു പറയുമെന്ന സംശയവും നിര്‍മ്മല സീതാരാമന്‍ ചോദിക്കുന്നുണ്ട്. ചൈനീസ് സൈനികന്‍ സഹപ്രവര്‍ത്തകരെ ഇംഗ്ലീഷിലാണ് പരിചയപ്പെടുത്തുന്നത്.

പ്രതിരോധ രംഗത്ത് മാറ്റങ്ങള്‍
ഇപ്പോളിതാ പ്രതിരോധ രംഗത്ത് പുത്തന്‍ മാറ്റങ്ങള്‍ വരുത്തുകയാണ് നിര്‍മ്മല സീതാരാമന്‍. ആയുധങ്ങള്‍ വാങ്ങുന്ന കാര്യത്തിലും പ്രതിരോധ തന്ത്രങ്ങള്‍ മെനയുന്ന കാര്യത്തിലുമെല്ലാം ഈ മാറ്റങ്ങളുണ്ടാകും. പ്രതിദിന സമ്മേളനങ്ങളും ചര്‍ച്ചകളുമൊക്കെയായി പ്രതിരോധ വകുപ്പിനെ അടിമുടി മാറ്റാനാണ് നിര്‍മ്മ ലക്ഷ്യം വെയ്ക്കുന്നത്.

കരുത്തുറ്റ നേതാവ്
നിലപാടുകളിലെ കാര്‍ക്കശ്യം, പതറാത്ത മനസ്ഥൈര്യം.. ഇതൊക്കെയാണ് നിര്‍മ്മല സീതാരാമനെ ശ്രദ്ധേയ ആക്കുന്നത്. പലപ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ പോലും മറുചോദ്യത്താല്‍ നിശബ്ദരായി. രാജ്യത്തെ സ്ത്രീകളുടെ മികവിന് പ്രധാനമന്ത്രി നല്‍കിയ അംഗീകാരമായിരുന്നു തനിക്കു ലഭിച്ച പ്രതിരോധ മന്ത്രിസ്ഥാനമെന്നാണ് നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.

പ്രതിരോധരംഗത്തേക്ക്..
നിര്‍മ്മലയുടെ കാര്യത്തില്‍ പ്രവചനങ്ങള്‍ പലതും അപ്രസക്തമാകുകയായിരുന്നു. വാണിജ്യവകുപ്പില്‍ നടത്തിയ മികച്ച പ്രകടനമാണ് നിര്‍മ്മല സീതാരാമനെ പ്രതിരോധം ഏല്‍പ്പിക്കാന്‍ കാരണമായതെന്നാണ് മോദി പറഞ്ഞത്. അപ്പോഴും നിര്‍മ്മലയേക്കാള്‍ യോഗ്യതയുള്ളവര്‍ ഉണ്ടായിരുന്നുവെന്നും അവരെ പ്രതിരോധം ഏല്‍പ്പിക്കാമായിരുന്നുവെന്നുമുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്.












Click it and Unblock the Notifications