കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ കുറിച്ച് ഞാനങ്ങനെ പറഞ്ഞിട്ടേയില്ല, പറഞ്ഞതില്‍ പിന്നോട്ട് ചാടി നിതീഷ് കുമാര്‍

Google Oneindia Malayalam News

ദില്ലി: മലക്കം മറിയുന്ന കാര്യത്തില്‍ നിതീഷ് കുമാറിനോളം മിടുക്ക് ആര്‍ക്കുമില്ല. സഖ്യം വിടാനും, മാറാനുമൊക്കെയുള്ള മികവ് നിതീഷിനുണ്ട്. നേരത്തെ താന്‍ പറഞ്ഞൊരു കാര്യം പറഞ്ഞിട്ടേയില്ലെന്ന് പറയുകയാണ് നിതീഷ് കുമാര്‍. ബിജെപി 50 സീറ്റിലേക്ക് ചുരുങ്ങുമെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രവചനം. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്നാണ് നിതീഷ് പറയുന്നു.

ജെഡിയുവിന്റെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു നിതീഷിന്റെ പരാമര്‍ശം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അന്‍പത് സീറ്റില്‍ കൂടുതല്‍ കിട്ടില്ലെന്നായിരുന്നു നിതീഷ് കുമാറിന്റെ വാക്കുകള്‍. ഇത് രാഷ്ട്രീയ മേഖലയില്‍ വലിയ ചര്‍ച്ചയായിരുന്നു. വിശദമായ വിവരങ്ങളിലേക്ക്....

1

ഇന്ന് ബിജെപിയും ജെഡിയുവും തമ്മില്‍ വലിയ വാക്‌പോര് തന്നെ നടന്നിരുന്നു. നിതീഷ് കുമാറിന്റെ പരാമര്‍ശങ്ങളെ ചൊല്ലിയായിരുന്നു തര്‍ക്കം. ഇതിനൊടുവില്‍ പരാമര്‍ശം നിതീഷ് പിന്‍വലിച്ചത്. ദേശീയ കൗണ്‍സിലിന് ശേഷമാണ് നിതീഷ് കുമാറിനോട് ബിജെപിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്നായിരുന്നു നിതീഷ് പറഞ്ഞത്. എന്നാല്‍ പ്രധാനമായും പ്രതിപക്ഷ ഐക്യം ഒരുക്കുന്നതിലാണ് നിതീഷ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. അതാണ് മാറ്റത്തിന് കാരണം.

2

കുട്ടിക്കളി ഇനിയും മാറിയിട്ടില്ല അല്ലേ, മൊണാലിസയായി മഡോണ, ഒന്നൊന്നര തകര്‍പ്പാണല്ലോ; ചിത്രങ്ങള്‍ വൈറല്‍

ബിജെപിക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധിക്കാനാണ് നിതീഷിന്റെ ശ്രമം. പ്രതിപക്ഷ പാര്‍ട്ടികളെ എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് ശ്രമം. അതില്‍ വിജയിക്കുകയാണ് പ്രധാനം. ആര്‍ക്ക് എത്ര സീറ്റ് കിട്ടുമമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ നിതീഷിന് താല്‍പര്യമുണ്ടെന്ന് ഉറപ്പാണ്. തേജസ്വി യാദവ് അതിനെ പിന്തുണച്ചതുമാണ്. പക്ഷേ അതിന് വെല്ലുവിളികള്‍ ധാരാളമുണ്ട്.

3

ക്രിസ്റ്റ്യാനോ വീണ്ടും കാഴ്ച്ചക്കാരന്‍; ചെകുത്താന്മാരുടെ തേരോട്ടം, പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് ഹാട്രിക്ക് നേട്ടം

ബിജെപി 50 സീറ്റിലേക്ക് വീഴുമെന്നായിരുന്നു നിതീഷ് കുമാര്‍ ഇന്നലെ പറഞ്ഞത്. 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് വന്നാല്‍ അതിന് സാധ്യതയുണ്ടെന്നും നിതീഷ് പറയുന്നു. പ്രതിപക്ഷ ഐക്യത്തിനായി നിതീഷ് ശ്രമിക്കുമെന്നാണ് ജെഡിയുവിന്റെ യോഗത്തില്‍ തീരുമാനിച്ചത്. ഇതിനായി ബീഹാര്‍ മുഖ്യമന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ബിജെപിയുടെ കീഴില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്ത് നിലനില്‍ക്കുന്നതായും ജെഡിയു കുറ്റപ്പെടുത്തി.

4

10 വര്‍ഷം താമസിച്ച വീട്ടിലെ രഹസ്യം കണ്ടെത്തി ദമ്പതിമാര്‍; ഇപ്പോള്‍ കോടീശ്വരന്മാര്‍, സംഭവം വൈറല്‍!!

അതേസമയം നിതീഷ് കുമാര്‍ അധികം വൈകാതെ തന്നെ ദില്ലിയിലെത്തുമെന്നാണ് സൂചന. പ്രതിപക്ഷത്തെ ഉന്നത നേതാക്കളെ അദ്ദേഹം കാണുമെന്ന് ഉറപ്പാണ്. നാളെയാണ് മൂന്ന് ദിന സന്ദര്‍ശനം ആരംഭിക്കുന്നത്. നിതീഷ് ബിജെപിക്കെതിരെ കടുത്ത പ്രചരാണത്തിലാണ്. മണിപ്പൂരിലെ ആറ് ജെഡിയു എംഎല്‍എമാരില്‍ അഞ്ച് പേരും ഇന്ന് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതേ എംഎല്‍എമാര്‍ ബിജെപി സഖ്യം വിട്ടതിന് തന്നെ അഭിനന്ദിച്ചവരാണെന്ന് നിതീഷ് പറയുന്നു. ഇവരെ ബിജെപി അടര്‍ത്തിയെടുത്തിരിക്കുകയാണെന്നും നിതീഷ് കുറ്റപ്പെടുത്തി.

5

അതേസമയം നിതീഷിന് 2024ല്‍ മുന്നേറണമെങ്കില്‍ ജെഡിയു തരംഗം തന്നെ ബീഹാറില്‍ ഉണ്ടാവണം. അത് മാത്രമല്ല, പലയിടത്തും ജെഡിയു സീറ്റ് വര്‍ധിപ്പിക്കണം. ഇത് രണ്ടും എളുപ്പമല്ല. ഒരുപക്ഷേ നിതീഷിന് ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ചന്ദ്രബാബു നായിഡുവിന്റെ അവസ്ഥയുണ്ടാവാനും സാധ്യതയുണ്ട്. ബീഹാറില്‍ മഹാസഖ്യം മിന്നും പ്രകടനം നടത്തേണ്ടി വരും. അത് മാത്രമല്ല നിതീഷിന് പിന്തുണയും ലഭിക്കണം. അഞ്ചോ പത്തോ എംപിമാരുള്ള ഒരു പാര്‍ട്ടിയുടെ നേതാവ് എങ്ങനെയാണ് പ്രധാനമന്ത്രിയാവുകയെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ചോദിച്ചു.

English summary
nitish kumar takes u turn, i never says about bjp gets 50 seats in 2024
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X