ദാവൂദിന്റെ ഭാര്യയ്ക്ക് അസുഖം വന്നാലും സുഷമ സഹായിക്കുമോ?
ദില്ലി: ലളിത് മോദിയുടെ കാര്യത്തില്‍ മാനുഷിക പരിഗണന മാത്രമാണ് നല്‍കിയതെന്നാണ് സുഷമ സ്വരാജിന്റെ വാദം. അവര്‍ ഇപ്പോഴും അതില്‍ ഉറച്ച് നില്‍ക്കുകയും ആണ്.
എന്നാല്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ മലയാളിയായ എന്‍കെ പ്രേമ ചന്ദ്രന്റെ ചോദ്യത്തിന് മുന്നില്‍ സുഷമ സ്വരാജ് അല്‍പം പകച്ചുവോ... സുഷമയല്ല, മറുപടി കേട്ടപ്പോള്‍ പകച്ചത് പ്രേമചന്ദ്രനാണെന്നും പറയുന്നു.

ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യയ്ക്ക് അസുഖം ആണെന്നറിയ്ച്ചാല്‍ വിദേശത്ത് നിന്നും എത്തി ഭാര്യയെ കണ്ട് മടങ്ങാന്‍ മാനുഷിക പരിഗണന വച്ച് സുഷമ സ്വരാജ് അനുവദിയ്ക്കുമോ എന്നായിരുന്നു പ്രേമചന്ദ്രന്റെ ചോദ്യം. പെട്ടെന്ന് ആരായാലും ഒന്ന് പകച്ച് പോകേണ്ടതാണ്.
എന്നാല്‍ സുഷമ സ്വരാജ് പകച്ചില്ലെന്ന് മാത്രമല്ല, ഒരു മറുചോദ്യം എറിഞ്ഞ് പ്രേമചന്ദ്രനെ ഞെട്ടിയ്ക്കുകയും ചെയ്തു. ഒരു കുറ്റവാളിയ്ക്ക് വേണ്ടി പ്രേമചന്ദ്രനും തനിയ്ക്ക് കത്തയച്ചിട്ടില്ലേ എന്നായിരുന്നു ചോദ്യം.
18 വര്‍ഷമായി ഒമാനില്‍ തടവില്‍ കഴിയുന്ന മാധവന്‍ നായര്‍ എന്ന ആള്‍ക്ക് വേണ്ടിയായിരുന്നു പ്രേമചന്ദ്രന്‍ സുഷമ സ്വരാജിന് കത്തയച്ചത്. രോഗബാധിതയായി കിടക്കുന്ന അമ്മയെ കാണാന്‍ മാധവന്‍ പിള്ളയ്ക്ക് അവസരമൊരുക്കണം എന്നായിരുന്നു ആവശ്യം.
സുഷമ സ്വരാജ് ഇക്കാര്യം പറഞ്ഞതോടെ പ്രേമചന്ദ്രന് ശരിയ്ക്കും ഉത്തരം മുട്ടിപ്പോയി. ആദ്യം അങ്ങനെയൊരു കത്തിന്റെ കാര്യം ഓര്‍ക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് അദ്ദേഹം കത്തിന്റെ കാര്യം സമ്മതിച്ചു.












Click it and Unblock the Notifications