കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംബുലൻസ് കിട്ടിയില്ല, സ്വകാര്യ വാഹനത്തിന് പണമില്ല; നാലുവയസുകാരിയുടെ മ‍ൃതദേഹം തോളിൽ ചുമന്ന് പിതാവ്

  • By Akhil Prakash
Google Oneindia Malayalam News

ഭോപ്പാൽ: മധ്യപ്രദേശിൽ ആമ്പുലൻസ് ലഭിക്കാത്തതിനെ തുടർന്ന് നാല് വയസുകാരിയുടെ മൃതദേഹം തോളിൽ ചുമന്ന് വീട്ടിലെത്തിച്ച് പിതാവ്. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് കുട്ടി മരണപ്പെടുന്നത്. മൃതദേഹം തിരികെ വീട്ടിലെത്തിക്കാൻ ആമ്പുലൻസ് ലഭിക്കാതെ ഇരുന്നതും സ്വകാര്യ വാഹനത്തിന് നൽകാൻ പണം ഇല്ലാത്തതിനാലുമാണ് മൃതദേഹം തോളിൽ ചുമക്കാൻ കുട്ടിയുടെ പിതാവ് തീരുമാനിച്ചത്.

കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചികിത്സയ്ക്കായി തിങ്കളാഴ്ച ബക്സ്വാഹ ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി. എന്നാൽ രോ ഗത്തിന് ശമനം ഉണ്ടായില്ല. പിന്നാലെ ചൊവ്വാഴ്ച ദാമോയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ വീട്ടുകാർക്ക് സാധിച്ചില്ല. പെൺകുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ ആശുപത്രി ജീവനക്കാരോട് ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും അവരിൽ നിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്ന് പെൺകുട്ടിയുടെ മുത്തച്ഛൻ മൻസുഖ് അഹിർവാർ ആരോപിച്ചു. "സ്വകാര്യ വാഹനം ക്രമീകരിക്കാൻ പണമില്ലാത്തതിനാൽ ഞങ്ങൾ അവളുടെ മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ് ബക്സ്വാഹയിലേക്ക് ബസിൽ കയറി," അദ്ദേഹം കൂട്ടിച്ചേർത്തു.

girls-body

ബക്‌സ്‌വാഹയിലെത്തിയ ശേഷം മൃതദേഹം പൗഡി ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ വാഹനം നൽകണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും അവർ നിരസിച്ചതായി പെൺകുട്ടിയുടെ പിതാവ് ലക്ഷ്മൺ അഹിർവാർ പറഞ്ഞു. പിന്നാലെയാണ് മൃതദേഹം തോളിൽ ചുമന്നുകൊണ്ട് പോകാൻ ഇദ്ദേഹം നിർബന്ധിതനായത്. എന്നാൽ കുടുംബത്തിന്റെ ആരോപണം നിഷേധിച്ചുകൊണ്ട് ദാമോ സിവിൽ സർജൻ ഡോ മംമ്ത തിമോരി രം ഗത്ത് വന്നു. "ആരും എന്റെ അടുത്ത് വന്നില്ല, ഞങ്ങൾക്ക് ശവ വാഹനമുണ്ട്. റെഡ് ക്രോസിൽ നിന്നോ മറ്റേതെങ്കിലും എൻജിഒയിൽ നിന്നോ ഞങ്ങൾക്ക് ഇത് ക്രമീകരിക്കാം," തിമോരി പറഞ്ഞു.

പുത്തന്‍ ലുക്കില്‍ ദുല്‍ഖറിന്റെ നായിക; ശോഭിതയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

സാ ഗർ ജില്ലയിലും ഇതിന് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. സഹോദരന്റെ മൃതദേഹം കൊണ്ടുപോകാനായി യുവാവിന് കൈവണ്ടിയെ ആശ്രയിക്കേണ്ടി വന്നു. "ഞാൻ ഒരു ശവ വണ്ടി ആവശ്യപ്പെട്ടെങ്കിലും അത് ക്രമീകരിക്കപ്പെട്ടില്ല, സ്വകാര്യ വാഹനം ക്രമീകരിക്കാൻ പണമില്ലാത്തതിനാൽ ഞങ്ങൾ അദ്ദേഹത്തിന്റെ മൃതദേഹം ഒരു കൈവണ്ടിയിൽ കയറ്റി," ഭഗവാൻ ദാസ് ആരോപിച്ചു. എന്നാൽ മരിച്ചതിന് ശേഷമാണ് ഇവർ രോ ഗിയെ ആശുപത്രിയിൽ എത്തിച്ചത് എന്നും പോസ്റ്റ്മോർട്ടെ ചെയ്യണം എന്ന് അധികൃതർ പറഞ്ഞെങ്കിലും അത് കേൾക്കാതെ ഇവർ മൃതദേഹം കൊണ്ടുപോകുകയുമായിരുന്നു എന്ന് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. സുയാഷ് സിംഗ്ഹായ് പറഞ്ഞു.

നേരത്തെ ഭഗവാൻപുര ഖർഗോൺ ജില്ലയിൽ ഗർഭിണിയായ യുവതി ആശുപത്രിയിൽ എത്തിക്കുന്നതിനിടെ വഴിമധ്യേ മരിച്ചിരുന്നു. ജില്ലയിൽ നിന്ന് സർക്കാർ ആംബുലൻസ് ഏർപ്പാടാക്കാൻ പലതവണ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ലെന്ന് അവരുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

Recommended Video

cmsvideo
Swapna Suresh Under Tight Security | സ്വപ്ന സുരേഷിന് 24 മണിക്കൂറും പോലീസ് കാവല്‍ | *Kerala

English summary
The girl's father, Laxman Ahirwar, said the panchayat was asked to provide a vehicle to transport the body to Paudi village after it reached Buxivaha, but they refused.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X