കശ്മീരിനെ വിറപ്പിച്ച് അമിത് ഷാ! മുപ്പത് വര്‍ഷത്തിനിടെ ഇത് ആദ്യം... ഷായുടെ സന്ദർശനത്തിൽ എല്ലാം ശാന്തം
ശ്രീനഗര്‍: പതിറ്റാണ്ടുകളായി കശ്മീര്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. വിഘടന വാദികളുടെ ആക്രമണങ്ങളും സൈന്യത്തിന്റെ പ്രത്യാക്രമണങ്ങളും എന്നും കശ്മീരിനെ വാര്‍ത്തകളില്‍ നിറച്ചുകൊണ്ടേയിരുന്നു. അതോടൊപ്പം പാകിസ്താനില്‍ നിന്നുള്ള തീവ്രവാദികളുടെ ലക്ഷ്യസ്ഥാനവും ആയിമാറി കശ്മീര്‍.
സാധാരണ ഗതിയില്‍ ഏതെങ്കിലും കേന്ദ്ര മന്ത്രിയോ പ്രധാനമന്ത്രിയോ കശ്മീര്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ സംഭവിക്കാറുള്ള ഒന്നും ഇത്തവണ അമിത് ഷാ എത്തിയപ്പോള്‍ സംഭവിച്ചില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് ശേഷം അമിത് ഷായുടെ ആദ്യ ജമ്മു കശ്മീര്‍ സന്ദര്‍ശനം ആയിരുന്നു ഇത്.
കേന്ദ്ര പ്രതിനിധികള്‍ എത്തുമ്പോള്‍ സമ്പൂര്‍ണ ബന്ദിന് ആഹ്വാനം ചെയ്താണ് വിഘടനവാദ ഗ്രൂപ്പുകള്‍ അവരെ സ്വാഗതം ചെയ്തത്. എന്നാല്‍ അമിത് ഷാ എത്തിയപ്പോള്‍ എല്ലാം ശാന്തമായിരുന്നു.

അമിത് ഷാ
ബിജെപിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ചാണക്യ ബുദ്ധി അമിത് ഷായുടേതാണ് എന്നാണ് പറയപ്പെടുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ അമിത് ഷാ ഇത്തവണ കേന്ദ്ര മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവസാന നിമിഷം ഏവരേയും ഞെട്ടിച്ച് അമിത് ഷാ കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനായി എത്തുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയായി അമിത് ഷാ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ മുന്നിലെ പ്രധാന വെല്ലുവിളികളില്‍ ഒന്ന് ജമ്മു കശ്മീര്‍ തന്നെ ആയിരുന്നു.

ഷായോട് കളിക്കാന്‍ ഇല്ല?
കഴിഞ്ഞ ഫെബ്രുവരി 3 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. അതിന് മുമ്പ് 2017 ല്‍ അന്നത്തെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങും കശ്മീര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ രണ്ട് സമയത്തും ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ ഘടകങ്ങള്‍ സമ്പര്‍ണ ബന്ദ് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ 30 വര്‍ഷമായി ഇങ്ങനെ തന്നെ ആയിരുന്നു കാര്യങ്ങള്‍. എന്നാല്‍ ആ പതിവ് ഇത്തവണ തെറ്റിയിരിക്കുകയാണ്. സയ്യിദ് അലി ഷായുടേയും മിര്‍വൈസ് ഉമര്‍ ഫറൂഖിന്റേയും നേതൃത്വത്തിലുള്ള ഹുറിയത്ത് കോണ്‍ഫറന്‍സ് ഗ്രൂപ്പുകള്‍ ഇത്തവണ പരിപൂര്‍ണ നിശബ്ദതയില്‍ ആണ്.

കശ്മീരിനെ കൈപ്പിടിയില്‍ ഒതുക്കാന്‍
ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയും എന്നത് ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നാണ്. അതുപോലെ തന്നെ കശ്മീരിലെ വിഘടന വാദം അവസാനിപ്പിക്കും എന്നതും ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രി പദവിയില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ മുഖ്യപരിഗണനയില്‍ എത്തുന്ന വിഷയങ്ങള്‍ തന്നെയാണ് ഇവ.

സുരക്ഷയും വികസനവും
സുരക്ഷയ്ക്ക് വികസനത്തിനും മുന്‍ഗണന കൊടുത്തുകൊണ്ടായിരുന്നു അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശം. ഒട്ടേറെ യോഗങ്ങളില്‍ അമിത് ഷാ പങ്കെടുക്കുകയും ചെയ്തു. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

അമര്‍നാഥ് യാത്രയ്ക്ക്
അമര്‍നാഥ് തീര്‍ത്ഥ യാത്രയുടെ സുരക്ഷയില്‍ കേന്ദ്രം ഇത്തവണ വലിയ ശ്രദ്ധയാണ് നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുമായും സാമൂഹ്യ നേതാക്കളുമായും എല്ലാം അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നുണ്ട്. അമര്‍നാഥില്‍ അമിത് ഷാ പൂജയും നടത്തുന്നുണ്ട്.

കര്‍ശന നിലപാട് തുടരണം
തീവ്രവാദികളോടും കലാപകാരികളോടും കര്‍ക്കശ നിലപാടുകള്‍ തന്നെ തുടരണം എന്നാണ് ഉന്നത തല സുരക്ഷാ യോഗത്തില്‍ സംസ്ഥാനത്തെ ഏജന്‍സികളോട് അമിത് ഷാ ആവശ്യപ്പെട്ടത്. അമര്‍നാഥ് തീര്‍ത്ഥാടനത്തിന് വെല്ലുവിളി സൃഷ്ടിച്ചേക്കാവുന്ന എല്ലാ കേന്ദ്രങ്ങളും പൂര്‍ണമായും സുസജ്ജമായിരിക്കണം എന്നും അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications