വരള്‍ച്ചയ്ക്കിടയില്‍ ഐപിഎല്‍ വേണ്ടെന്ന് കോടതി
ദില്ലി: വരള്‍ച്ച നേരിടുന്ന മഹാരാഷ്ട്രയില്‍ മെയ് മുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ വേണ്ടെന്ന് സുപ്രീം കോടതി. നേരത്തെ ഇതു സംബന്ധിച്ച് ബോംബെ ഹൈക്കോടതി വിധി ശരിവെക്കുന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. നാഗ്പൂര്‍, പൂന, മുംബൈ എന്നീ നഗരങ്ങളിലാണ് ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയുള്ളത്.

മെയ് ഒന്നിന് പൂനയില്‍ നടക്കാനിരിക്കുന്ന മത്സരശേഷം മഹാരാഷ്ട്ര ഐപിഎല്‍ മത്സരത്തിന് വേദിയാകരുതെന്ന് സുപ്രീം കോടതി അറിയിച്ചു. മഹാരാഷ്ട്രയില്‍ പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വരള്‍ച്ച നേരിടുമ്പോള്‍ കളികളത്തില്‍ ഒഴുക്കി കളയാന്‍ വെള്ളമില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിലപാട്.
ബോംബെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സംഘാടകര്‍ സമീപിക്കുകയായിരുന്നു. എന്നാല്‍ സുപ്രീം കോടതി ബോംബെ ഹൈക്കോടതി വിധി ശരിവെക്കുകയായിരുന്നു. ആഭ്യന്തര ട്വന്റി-ട്വന്റി മത്സരത്തിനായി ജലക്ഷാമം രൂക്ഷമായ മേഖലകളില്‍ പിച്ചൊരുക്കുന്നതിന് വെള്ളം പാഴാക്കാന്‍ അനുവദിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്.












Click it and Unblock the Notifications