കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്മാനമായി പഴയനോട്ടുകള്‍ വേണ്ട; പ്രത്യേക വാചകവുമായി വിവാഹ ക്ഷണക്കത്ത് വൈറലായി

  • By Anwar Sadath
Google Oneindia Malayalam News

ഗാസിയാബാദ്: കേന്ദ്രസര്‍ക്കാര്‍ 1,000, 500 രൂപയുടെ കറന്‍സി നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് വിവാഹ ആഘോഷങ്ങള്‍ക്കും തിരിച്ചടിയായിട്ടുണ്ട്. വിവാഹ സമ്മാനമായി അസാധുവാക്കിയ നോട്ടുകള്‍ വേണ്ടെന്ന് പലരും മുന്‍കൂട്ടി പറയുകയാണ്. ഇതിനിടയില്‍ വിവാഹ ക്ഷണക്ത്തില്‍ ഇതിനായി പ്രത്യേക വാചകം എഴുതിച്ചേര്‍ത്ത് ശ്രദ്ധേയനായിരിക്കുകയാണ് ഗാസിയാബാദിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍.

ജുഗല്‍ കിഷോര്‍ എന്നയാളാണ് മകളുടെ വിവാഹ ക്ഷണക്കത്തില്‍ വിവാഹ സമ്മാനമായി 500, 1,000 രൂപയുടെ പഴയ നോട്ടുകള്‍ ദയവായി ഒഴിവാക്കൂ എന്ന് എഴുതിച്ചേര്‍ത്തത്. മകള്‍ സിമ്രാന്റെ വിവാഹം കെങ്കേമമാക്കാനായിരുന്നു ജുഗല്‍ കിഷോര്‍ ആലോചിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുന്നതിന് മുമ്പുതന്നെ ഇതിനായി 3 ലക്ഷം രൂപ ബാങ്കില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തിരുന്നു.

oldnotes

500 പേരെ ക്ഷണിക്കാനായിരുന്നു ഉദ്ദേശിച്ചതെന്ന് ജുഗല്‍ കിഷോര്‍ പറഞ്ഞു. പണത്തിന് ക്ലേശം അനുഭവപ്പെട്ടതോടെ 300 പേരെ ഒഴിവാക്കേണ്ടിവന്നു. ഇവര്‍ക്കായി നല്‍കിയ കാര്‍ഡില്‍ പ്രത്യേക വാചകവും ചേര്‍ക്കേണ്ടിവന്നതായി ജുഗല്‍ വ്യക്തമാക്കി. നേരത്തെ കത്ത് പ്രിന്റ് ചെയ്തിരുന്നതിനാല്‍ പ്രത്യേക സ്റ്റിക്കര്‍ ഉണ്ടാക്കി കാര്‍ഡില്‍ പുതിയ വാചകം പതിപ്പിക്കുകയായിരുന്നു.

ഒന്നുകില്‍ 100 രൂപ നോട്ടുകള്‍ സമ്മാനമായി നല്‍കുക. അല്ലായെങ്കില്‍ പുതിയ കറന്‍സികള്‍ നല്‍കുക. പഴയ കറന്‍സി ലഭിച്ചാല്‍ അവ മാറ്റിയെടുക്കുക ബുദ്ധിമുട്ടാകും. പുതിയ കറന്‍സിയുടെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാല്‍ അതിഥികള്‍ ഒന്നും സമ്മാനമായി നല്‍കിയില്ലെങ്കിലും തങ്ങള്‍ക്ക് യാതൊരു മനക്ലേശവുമില്ലെന്നും ജുഗല്‍ പറഞ്ഞു.

English summary
No old currency please, Ghaziabad man adds note to daughter’s wedding card.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X