സ്ത്രീ ശരീരം അവളുടേത് മാത്രം; സമ്മതമില്ലാതെ സ്പര്‍ശിക്കാന്‍ അവകാശമില്ലെന്ന് ദില്ലി കോടതി
ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി കയ്യേറ്റം ചെയ്ത കുറ്റവാളിക്ക് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ വിധിക്കവെയാണ് ജഡ്ജിയുടെ നിരീക്ഷണം
ദില്ലി: സ്ത്രീയുടെ അനുവാദമില്ലാതെ ഒരൾക്കും അവരുടെ ശരീരത്തിൽ സ്പർശിക്കാനാവില്ലെന്നും ദില്ലി കോടതി. സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ നിർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. ഒരു സ്ത്രീയുടെ ശരീരത്തിന്റെ മുഴുവൻ അവകാശവും അവർക്കു തന്നെയാണ്. ഇവരുടെ അറിവോ സമ്മതമോയില്ലാതെ മറ്റാർക്കും സ്പർശിക്കാൻ അനുവാദമില്ലെന്ന് കോടതി പറഞ്ഞു.

ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിയ്ക്ക് ശിക്ഷ വിധിക്കവെയാണ് ജഡ്ജിയുടെ നിരീക്ഷണം. ഉത്തര്‍പ്രദേശ് സ്വദേശിയായ ചവി രാം എന്നയാള്‍ക്ക് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സീമ മൈനി തടവു ശിക്ഷ വിധിച്ചത്. ദില്ലിയിലെ മുഖര്‍ജി നഗത്തിലെ മാർക്കറ്റിൽ വെച്ച് ദുരുദ്ദേശത്തോടെ പെണ്‍കുട്ടിയെ സ്പര്‍ശിച്ചതിനാണ് പ്രതിക്ക് കോടതി ഈ തടവ് ശിക്ഷിച്ചത്. തവടു ശിക്ഷയ്ക്ക് പുറമേ 10,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഇതിൽ 5,000 രൂപ പെണ്‍കുട്ടിക്ക് നല്‍കാനും ബാക്കി 50000 രൂപ ദില്ലി ലീഗല്‍ സര്‍വീസ് അതോറിറ്റിയിലെ പെണ്‍കുട്ടിക്ക് നൽകാനും ഉത്തരവിട്ടിട്ടുണ്ട്.
2014നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തിരക്കേറിയ മുഖര്‍ജി നഗറിലെ ചന്തയില്‍ വെച്ച് ഇയാൾ പെണ്‍കുട്ടിയെ കയറിപിടിക്കുകയായിരുന്നു. കുട്ടി ഉടന്‍ തന്ന അമ്മയെ അറിയിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച രാമിനെ മറ്റുള്ളവരുടെ സഹായത്തോടെ അമ്മ പിടിച്ച് പോലീസിൽ ഏല്‍പ്പിക്കുകയും ചെയ്തു












Click it and Unblock the Notifications